Sanju Samson: സഞ്ജു ഇനി നോക്കേണ്ട, ആ സസ്‌പെന്‍സ് ഗംഭീര്‍ പൊളിച്ചു; ടീം പ്ലാന്‍ പുറത്ത്
Sanju Samson Batting Order: സഞ്ജു സാംസണ്‍ ടി20യില്‍ ഓപ്പണറായി തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ മങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറാകാനാണ് സാധ്യത

Sanju Samson
സഞ്ജു സാംസണ്‍ ടി20യില്‍ ഓപ്പണറായി തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ അവസാനിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡിസംബര്‍ ഒമ്പതിന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണറാകാനാണ് സാധ്യത. ഗില്‍ കളിക്കുമെന്ന സൂചന പരിശീലകന്‍ ഗൗതം ഗംഭീര്‍ നല്‍കി. ശുഭ്മാന്‍ തയ്യാറാണെന്നും, അതുകൊണ്ടാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ഗംഭീര്‍ വ്യക്തമാക്കി. അദ്ദേഹം തീർച്ചയായും ഫിറ്റാണ്.കളിക്കാനും മെച്ചപ്പെടുത്താനും ഗില്‍ ആഗ്രഹിക്കുന്നുവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഗില്‍ ടി20 പരമ്പരയില്‍ കളിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഗംഭീറിന്റെ വാക്കുകള്‍. ഗില്‍ കളിച്ചാല്‍ താരം ഓപ്പണറാകുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളിലേക്ക് മടങ്ങിയെത്തിയേക്കില്ലെന്നാണ് ടീം പരിശീലകന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് താരം രണ്ടാം ടെസ്റ്റിലും, ഏകദിന പരമ്പരയിലും കളിച്ചിരുന്നില്ല. ടി20 സ്‌ക്വാഡില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്‌നസിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഗില്‍ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ സ്വഭാവികമായും അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ഓപ്പണറാകുമായിരുന്നു.
Also Read: Sanju Samson: ടി20 ടീമിൽ സഞ്ജു സാംസണും ഇടം; ശുഭ്മൻ ഗില്ലും പരമ്പരയിൽ കളിക്കും
എന്നാല്‍ ഗില്‍ ഫിറ്റ്‌നസ് തെളിയിച്ചതായി ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിൽ നിന്ന് ബിസിസിഐക്ക് റിപ്പോര്‍ട്ട് ലഭിച്ചു. റിട്ടേൺ ടു പ്ലേ (ആർടിപി) ടെസ്റ്റും ഗില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ടി20 പരമ്പരയില്‍ കൡക്കുന്നതിന് വൈസ് ക്യാപ്റ്റന്‍ കൂടിയായ ഗില്ലിന് മുന്നില്‍ ഇനി തടസങ്ങളില്ല.
സഞ്ജുവിന്റെ സാധ്യത
സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നീ വിക്കറ്റ് കീപ്പര്‍മാരില്‍ ആര്‍ക്കാകും പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുകയെന്ന് വ്യക്തമല്ല. ടി20 ടീമില്‍ ബാറ്റിങ് ഓര്‍ഡറില്‍ നിരന്തരം അഴിച്ചുപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ സഞ്ജുവാണ് എല്ലാ മത്സരങ്ങളിലും വിക്കറ്റ് കീപ്പറായി കളിച്ചത്.
എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മൂന്നെണ്ണത്തിലും ജിതേഷാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇവരില്‍ ആരാകും പ്ലേയിങ് ഇലവനിലെത്തുകയെന്നതില്‍ അവ്യക്തത തുടരുകയാണ്.
ഗംഭീര്‍ പറഞ്ഞത്-വീഡിയോ കാണാം
Gautam Gambhir on Shubman Gill’s availability for the SA T20s.
“Shubman is ready to gothat’s why he’s been selected. He’s obviously fit, hungry to work, and improve. And look, there are quality players in this side. As I’ve said many times, they are world-class players!”
🎥 -… pic.twitter.com/UmmKlZ4IPs
— GillTheWill (@GillTheWill77) December 6, 2025