AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SMAT 2025: രോഹന് സെഞ്ചുറി, സഞ്ജുവിന് ഫിഫ്റ്റി; ഒഡീഷയെ തകർത്ത് കേരളത്തിന് ഗംഭീര തുടക്കം

Kerala Wins Against Odisha: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ഒഡീഷയെ 10 വിക്കറ്റിനാണ് കേരളം തകർത്തത്.

SMAT 2025: രോഹന് സെഞ്ചുറി, സഞ്ജുവിന് ഫിഫ്റ്റി; ഒഡീഷയെ തകർത്ത് കേരളത്തിന് ഗംഭീര തുടക്കം
രോഹൻ കുന്നുമ്മൽ, സഞ്ജു സാംസൺImage Credit source: Social Media, PTI
abdul-basith
Abdul Basith | Updated On: 26 Nov 2025 16:48 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയെ തകർത്ത് കേരളം. ഗ്രൂപ്പ് ബിയിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം 10 വിക്കറ്റിൻ്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ കളി പൂർത്തിയാക്കി. രോഹൻ കുന്നുമ്മൽ സെഞ്ചുറി നേടിയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ ഫിഫ്റ്റിയടിച്ചു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഒഡീഷ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസ് നേടിയത്. ക്യാപ്റ്റൻ ബിപ്ലബ് സമൻ്റ്‌റേ 53 റൺസുമായി ടോപ്പ് സ്കോററായപ്പോൾ സമ്പിത് എസ് ബരാലും (40) തിളങ്ങി. കേരളത്തിനായി എംഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. കേരളത്തിനായി ബൗളിംഗ് ഓപ്പൺ ചെയ്ത സാലി സാംസൺ മൂന്ന് ഓവറിൽ 33 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Also Read: SMAT 2025: 31 പന്തിൽ സെഞ്ചുറിയടിച്ച് ചെന്നൈ താരം; സർവീസസിനെ തകർത്തെറിഞ്ഞ് ഗുജറാത്ത്

മറുപടി ബാറ്റിംഗിൽ കേരളത്തിൻ്റെ കുതിപ്പ് അനായാസമായിരുന്നു. രോഹൻ പതിവുപോലെ തകർത്തടിച്ചപ്പോൾ സഞ്ജു സമാധാനത്തിൻ്റെ പാത സ്വീകരിച്ചു. രോഹൻ്റെ ബാറ്റിൽ നിന്ന് ഇടതടവില്ലാതെ പന്തുകൾ ബൗണ്ടറി കടന്നു. സഞ്ജു രോഹന് പിന്തുണ നൽകുന്ന ജോലി മാത്രമാണ് ചെയ്തത്. കേവലം 54 പന്തിൽ രോഹൻ സെഞ്ചുറി തികച്ചു. അവസാന പന്തിൽ സിക്സടിച്ച് സഞ്ജു സാംസൺ തൻ്റെ ഫിഫ്റ്റിയും ടീമിൻ്റെ വിജയവും പൂർത്തിയാക്കി. 41 പന്തിൽ 51 റൺസ് നേടിയ സഞ്ജുവും 60 പന്തിൽ 121 റൺസ് നേടിയ രോഹനും നോട്ടൗട്ടാണ്. 10 വീതം സിക്സും ഫോറുമാണ് താരം അടിച്ചുകൂട്ടിയത്. തൻ്റെ ടി20 കരിയറിലെ രണ്ടാം സെഞ്ചുറിയാണ് രോഹൻ നേടിയത്.