AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ടി20 ലോകകപ്പ് ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന; പരിക്ക് ഭേദമായി ശുഭ്മൻ ഗിൽ തിരികെ എത്തിയേക്കും

T20 World Cup Team Announcement: ഇന്ത്യയുടെ 2026 ടി20 ലോകകപ്പ് ടീം പ്രഖ്യാപനം ഇന്ന്. ജനുവരിയിൽ ന്യൂസീലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിനെയും ഇന്ന് പ്രഖ്യാപിക്കും.

T20 World Cup 2026: ടി20 ലോകകപ്പ് ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന; പരിക്ക് ഭേദമായി ശുഭ്മൻ ഗിൽ തിരികെ എത്തിയേക്കും
ഇന്ത്യൻ ടീംImage Credit source: PTI
abdul-basith
Abdul Basith | Published: 20 Dec 2025 07:04 AM

വരുന്ന ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ലോകകപ്പിനും അതിന് മുന്നോടിയായി നടക്കുന്ന ന്യൂസീലൻഡ് പരമ്പരയ്ക്കുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന രണ്ട് മത്സരങ്ങളിൽ പരിക്കേറ്റ് പുറത്തിരുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തിരികെ എത്തുമെന്നാണ് സൂചനകൾ.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിൽ ഉണ്ടാവുമോ എന്നതിൽ സംശയങ്ങളുണ്ട്. മോശം പ്രകടനങ്ങൾ തുടരുന്ന സൂര്യകുമാർ യാദവ് ക്യാപ്റ്റനെന്ന പരിഗണന കൊണ്ടാണ് ഇതുവരെ ടീമിൽ തുടർന്നത്. എന്നാൽ, ഇത് എത്ര നാൾ വരെയുണ്ടാവുമെന്ന് കണ്ടറിയണം. ടി20 ലോകകപ്പിന് ശേഷം സൂര്യയെ മാറ്റുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ, ടി20 ലോകകപ്പിൽ താരം ഉണ്ടാവുമോ എന്ന് ഇപ്പോൾ സംശയമാണ്.

Also Read: India Vs South Africa: പ്രോട്ടീസ് വധം പൂർത്തിയായി, അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് ജയം; കിരീടം തൂക്കി

ശുഭ്മൻ ഗില്ലിൻ്റെ അവസ്ഥയും ഏറെക്കുറെ ഒരുപോലെയാണ്. വളരെ വിജയകരമായ ഒരു ഓപ്പണിങ് സഖ്യത്തെ പൊളിച്ചാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീം മാനേജ്മെൻ്റ് കൊണ്ടുവരുന്നത്. ഓപ്പണിംഗിലെ അവസരങ്ങളിൽ സഞ്ജു കാഴ്ചവച്ച പ്രകടനങ്ങളുടെ പകുതി നിലവാരം പോലു പുലർത്താൻ ഗില്ലിന് ഇതുവരെ സാധിച്ചിട്ടില്ല. ഗില്ലിനെ മാറ്റി സഞ്ജു തന്നെ ഓപ്പൺ ചെയ്യണമെന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ, ഗില്ലിൻ്റെ കാര്യത്തിൽ മാനേജ്മെൻ്റ് അല്പം കൂടി ക്ഷമ കാണിച്ചേക്കും. ഭാവി ക്യാപ്റ്റനെന്ന പരിഗണനയും യുവതാരമെന്നതും ഗില്ലിന് ഗുണകരമാണ്.

റിങ്കു സിംഗ് ടീമിൽ ഇടം നേടുമോ എന്നതാണ് മറ്റൊരു ചോദ്യം. കിട്ടിയ അവസരങ്ങളിലൊക്കെ നന്നായി കളിച്ചിട്ടും ജിതേഷ് ശർമ്മയ്ക്ക് വേണ്ടി ടീമിൽ നിന്ന് മാറ്റിനിർത്തിയ ആളാണ് റിങ്കു. ജിതേഷിനെ ഉൾപ്പെടുത്തിയത് ഗിൽ ഓപ്പൺ ചെയ്യുമ്പോൾ വിക്കറ്റ് കീപ്പിങ് ഓപ്ഷനായാണെന്നത് മറ്റൊരു കാര്യം. ഇതിലൊക്കെ ഇന്ന് വ്യക്തത വന്നേക്കും.