AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: റിങ്കുവിനെ ഒഴിവാക്കിയാലും സഞ്ജുവിന് രക്ഷയില്ല; വഴിമുടക്കിയത് ആ താരം

Sanju Samson's chances of playing against Namibia: നമീബിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. റിങ്കു സിങിനെ ഒഴിവാക്കിയാല്‍ സഞ്ജുവിനെ പ്ലേയിങ് ഇലവനിലെത്താന്‍ നേരിയ സാധ്യത തെളിയും.

Sanju Samson: റിങ്കുവിനെ ഒഴിവാക്കിയാലും സഞ്ജുവിന് രക്ഷയില്ല; വഴിമുടക്കിയത് ആ താരം
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 10 Feb 2026 | 03:15 PM

നമീബിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തുമോയെന്നാണ് ആരാധകരുടെ ചോദ്യം. മോശം ഫോമിലുള്ള റിങ്കു സിങിനെ ഒഴിവാക്കിയാല്‍ സഞ്ജുവിനെ പ്ലേയിങ് ഇലവനിലെത്താന്‍ നേരിയ സാധ്യത തെളിയും. സന്നാഹ മത്സരത്തിലും, യുഎസിനെതിരായ ആദ്യ മത്സരത്തിലും റിങ്കു നിരാശപ്പെടുത്തിയിരുന്നു. ഫിനിഷറായ റിങ്കുവിന് സഞ്ജു ഒരിക്കലും പകരക്കാരനല്ല. എന്നാല്‍ റിങ്കുവിനെ ഒഴിവാക്കിയാല്‍, സഞ്ജുവിനെ ഓപ്പണറോ, അല്ലെങ്കില്‍ വണ്‍ ഡൗണോ ആക്കി പ്ലേയിങ് ഇലവന്‍ പൊളിച്ചെഴുതാന്‍ ഇന്ത്യയ്ക്ക് സാധിക്കും.

എന്നാല്‍ പരിക്ക് മാറി വാഷിങ്ടണ്‍ സുന്ദര്‍ തിരിച്ചെത്തുന്നത് സഞ്ജുവിന് മാര്‍ഗതടസം സൃഷ്ടിക്കുകയാണ്. നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി വാഷിങ്ടണ്‍ ടീമിനൊപ്പം ചേരുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓള്‍ റൗണ്ടറാണെന്നത് വാഷിങ്ടണിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

വാഷിങ്ടണ്‍ പ്ലേയിങ് പ്ലേയിങ് ഇലവനില്‍ ഇടം നേടിയാല്‍ സഞ്ജുവിന്റെ സാധ്യതകള്‍ അടയും. സഞ്ജുവിനെയും, വാഷിങ്ടണിനെയും പുറത്തിരുത്തി റിങ്കുവിന് ഒരു അവസരം കൂടി നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Also Read: Sanju Samson: സഞ്ജു സാംസണ്‍ പാകിസ്ഥാനിലും ചര്‍ച്ചാവിഷയം; താരത്തിന്റെ പേരില്‍ ‘പൊരിഞ്ഞ അടി’

സഞ്ജുവിന്റെ സാധ്യത

പനി ബാധിതനായാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ യുഎസിനെ കളിക്കാനിറങ്ങിയത്. ബാറ്റിങില്‍ നിരാശപ്പെടുത്തിയ താരം ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. തുടര്‍ന്ന് ഫീല്‍ഡിങിന് ഇറങ്ങിയതുമില്ല. താരത്തിന് വയറിനും അസ്വസ്ഥ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നമീബിയക്കെതിരെ അഭിഷേകിന് വിശ്രമം അനുവദിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും നിരാശപ്പെടുത്തിയതാണ് സഞ്ജുവിന് തിരിച്ചടിയായത്. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും താരത്തിന് നേടാനായത് 46 റണ്‍സ് മാത്രം. മറുവശത്ത്, ഇഷാന്‍ കിഷന്‍ കിട്ടിയ അവസരം മുതലാക്കി മികച്ച പ്രകടനം പുറത്തെടുത്തു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് മുമ്പു വരെ ടി20 ലോകകപ്പിലെ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജുവിനെയാണ് ഇന്ത്യന്‍ ടീം പരിഗണിച്ചത്. എന്നാല്‍ കീവിസ് പരമ്പരയോടെ കഥയാകെ മാറി. ഇഷാന്‍ കിഷന്‍ പ്രധാന വിക്കറ്റ് കീപ്പറും, സഞ്ജു ബാക്കപ്പുമായി മാറി.

Follow Us