India vs Pakistan : വിവാദങ്ങൾ ഒഴിഞ്ഞപ്പോൾ വില്ലനായി മഴ എത്തുമോ? ഇന്ത്യ-പാക് മത്സരം നടക്കുന്ന കൊളംബോയിൽ കാലാവസ്ഥ പ്രവചനം ഇങ്ങനെ

India vs Pakistan T20 World Cup Match Day Weather Updates : നവംബർ 15-ാം തീയതി ശ്രീലങ്കയിൽ കൊളംബോയിൽ വെച്ചാണ് ഇന്ത്യയും പാകിസ്താൻ തമ്മിൽ ഏറ്റുമുട്ടുക. ഉപേക്ഷിച്ച മത്സരമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത്, എന്നാൽ പിന്നീട് ചർച്ചകൾക്ക് ശേഷം നടത്താൻ തീരുമാനിച്ചത്.

India vs Pakistan : വിവാദങ്ങൾ ഒഴിഞ്ഞപ്പോൾ വില്ലനായി മഴ എത്തുമോ? ഇന്ത്യ-പാക് മത്സരം നടക്കുന്ന കൊളംബോയിൽ കാലാവസ്ഥ പ്രവചനം ഇങ്ങനെ

India Vs Pakistan

Updated On: 

14 Feb 2026 | 12:18 AM

കൊളംബോ : ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടക എന്നത് യുദ്ധസമാനമായ സ്ഥിതി വിശേഷമാണ്. ബദ്ധവൈരികളായ ടീമുകൾ തമ്മിൽ പരമ്പര നടക്കാത്തതിനാൽ ഐസിസിയുടെയോ എസിസിയുടെയോ ടൂർണമെൻ്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ നേർക്കുനേരെ എത്തുക. ഇത്തവണ ടി20 ലോകകപ്പിൽ വലിയ വിവാദങ്ങൾക്കൊടുവിലാണ് ഇന്ത്യ-പാക് മത്സരം ശ്രീലങ്കയിൽ കൊളംബോയിൽ വെച്ച് നടക്കുന്നത്. ഒരു ഘട്ടത്തിൽ ഉപേക്ഷിച്ച മത്സരമാണ് ചർച്ചകൾക്കൊടുവിൽ ഈ ഫെബ്രുവരി 15ന് നടത്താൻ ഐസിസി തീരുമാനിച്ചിരിക്കുന്നത്.

വിവാദങ്ങൾ എല്ലാം ഒഴിഞ്ഞ് ഇരുരാജ്യങ്ങൾ തമ്മിൽ മത്സരത്തിനായി ഇറങ്ങുമ്പോൾ വില്ലാനായി മഴ എത്തുമോ എന്ന ആശങ്കയാണ് ആരാധകർക്കുള്ളത്. മത്സരം നടക്കുന്ന ഫെബ്രുവരി 15-ാം തീയതി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ശ്രീലങ്കയിലെ മീറ്ററോളജി ഡിപ്പാർമെൻ്റ് അറിയിക്കുന്നത്.  ബംഗാൾ ഉൾക്കടലിൻ്റെ തെക്കുകഴിക്കൻ മേഖലയിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടുമെന്നും ഇത് മഴയ്ക്ക് കാരണമാകുമെന്നാണ് ശ്രീലങ്കയിലെ കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. മറ്റ് കാലാവസ്ഥ പ്രവചന വെബ്സൈറ്റുകൾ പ്രകാരം ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുന്ന ദിവസം 93 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്.

രണ്ട് മത്സരങ്ങൾ ജയം കണ്ടെത്തിയതിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും കൊളംബോയിൽ നേർക്കനേരെയെത്തുന്നത്. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിലെ വിജയകൾ അനയാസമായി നേരിട്ട് സൂപ്പർ എട്ടിലേക്ക് പ്രവേശിക്കും. നെറ്റ് റൺ റേറ്റ് പിൻബലത്തിൽ ഇന്ത്യ പാകിസ്താനെക്കാൾ ഏറെ മുന്നിലാണ്. അതേസമയം ഇന്ത്യയുടെ ഓപ്പണിങ് താരം അഭിഷേക് ശർമ പൂർണമായും ഫിറ്റ്നെസ് നേടിയെടുത്തില്ല. അഭിഷേകിൻ്റെ അഭാവത്തിൽ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടിയത്. പാകിസ്താനെതിരെയുള്ള മത്സരത്തിൽ സഞ്ജു തന്നെയാകും ഓപ്പണിങ്ങിന് ഇറങ്ങുക.

വാൽനക്ഷത്രം കണ്ടാൽ ഗുണമോ ദോഷമോ?
റബർവില കുതിക്കുന്നു, ലാഭം കൊയ്യാൻ വഴിയുണ്ട്
പഴം ഒരിക്കലും ചീഞ്ഞുപോകില്ല; ഇതാണ് ടിപ്പ്
നാരങ്ങയും ഇഞ്ചിയും മതി; തടി താനേ കുറയും, പരീക്ഷിച്ച് നോക്കൂ
2 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കുന്നു
ഹൈവേ മുറിച്ച് കടക്കുന്ന ആനക്കൂട്ടം.
മനുഷ്യനെ വിഴുങ്ങാൻ ഒരുങ്ങുന്ന പാമ്പ്
റോഡ് സൈഡിൽ ഇരിക്കുന്നതാരാണെന്ന് കണ്ടോ?