AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tilak Varma: കഴിഞ്ഞത് ചെറിയ സർജറി; തിലക് വർമ്മ വേഗം കളിക്കളത്തിൽ തിരികെയെത്തുമെന്ന് ബിസിസിഐ

Tilak Varma Surgery Update: സർജറി കഴിഞ്ഞ തിലക് വർമ്മയ്ക്ക് ന്യൂസീലൻഡ് ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമാവും. ടി20 ലോകകപ്പിലെ സ്ഥാനത്തിലടക്കം നിലവിൽ ആശങ്കകളില്ല.

Tilak Varma: കഴിഞ്ഞത് ചെറിയ സർജറി; തിലക് വർമ്മ വേഗം കളിക്കളത്തിൽ തിരികെയെത്തുമെന്ന് ബിസിസിഐ
തിലക് വർമ്മImage Credit source: Social Media
Abdul Basith
Abdul Basith | Published: 09 Jan 2026 | 01:44 PM

തിലക് വർമ്മ വേഗം കളിക്കളത്തിൽ തിരികെയെത്തുമെന്ന് ബിസിസിഐ. ന്യൂസീലൻഡ് പരമ്പരയും ടി20 ലോകകപ്പും താരത്തിന് നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് ബിസിസിഐയുടെ വാർത്താകുറിപ്പ്. ന്യൂസീലൻഡിനെതിരായ ആദ്യ മൂന്ന് ടി20യിൽ താരം കളിക്കില്ലെന്നും മറ്റ് രണ്ട് മത്സരങ്ങളിൽ കളിക്കുന്ന കാര്യം താരത്തിൻ്റെ റിക്കവറി പരിഗണിച്ചാവുമെന്നും ബിസിസിഐ പറഞ്ഞു.

തിലക് വർമ്മ തന്നെ തൻ്റെ ശസ്ത്രക്രിയയെപ്പറ്റി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെന്നും നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ വേഗത്തിൽ തിരികെയെത്തുമെന്നും തിലക് കുറിച്ചു. തിലകിന് പകരം ന്യൂസീലൻഡ് പര്യടനത്തിൽ മറ്റ് പലരുടെയും പേരുകൾ പ്രചരിക്കുന്നതിനിടെയാണ് താരത്തിൻ്റെയും ബിസിസിഐയുടെയും പ്രതികരണം.

Also Read: India Cricket Schedule 2026: ടി20 ലോകകപ്പ്, അഫ്ഗാനിസ്ഥാൻ പര്യടനം; ടീം ഇന്ത്യയുടെ 2026 മത്സരക്രമം

ഈ മാസം 21നാണ് ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുക. ജനുവരി 21, 23, 25, 28, 31 തീയതികളിലാണ് മത്സരങ്ങൾ. ഇതിൽ 21, 23, 25 തീയതികളിലെ മത്സരങ്ങളിൽ തിലക് കളിക്കില്ല. മറ്റ് രണ്ട് മത്സരങ്ങൾ കളിച്ചാൽ താരം ടി20 ലോകകപ്പിലുമുണ്ടാവും. ജനുവരി 31 വരെയാണ് ലോകകപ്പ് ടീമിൽ മാറ്റങ്ങൾ വരുത്താൻ അവസരമുള്ളത്.

പശ്ചിമ ബംഗാളിനെതിരെ വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. അടിവയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ട തിലകിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാജ്കോട്ടിലെ ആശുപത്രിയിൽ പ്രവേശിച്ച താരത്തിന് വൃഷണത്തിൽ സർജറി ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് താരത്തെ അടിയന്തിര ശസ്ത്രകിയക്ക് വിധേയനാക്കുകയായിരുന്നു. തിലക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെന്ന് ബിസിസിഐ അറിയിച്ചു.

ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. യുഎസ്എ, നമീബിയ, പാകിസ്താൻ, നെതർലൻഡ്സ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിലുള്ളത്. സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്.