Sanju Samson: അവരുടെ വേദന സഞ്ജു സാംസണ്‍ അറിഞ്ഞു; ബേബിക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം
Sanju Samson Foundation builds house for poor family: ദരിദ്ര കുടുംബത്തിന്റെ കണ്ണീരൊപ്പി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കണ്ണൂര്‍ മടക്കാംപൊയില്‍ താമസിക്കുന്ന ബേബിക്കും കുടുംബത്തിനുമാണ് സഞ്ജു സാംസണ്‍ അടച്ചുറപ്പുള്ള വീട് സമ്മാനിച്ചത്.
അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്ന ദരിദ്ര കുടുംബത്തിന്റെ കണ്ണീരൊപ്പി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള മടക്കാംപൊയില്‍ താമസിക്കുന്ന ബേബിക്കും കുടുംബത്തിനുമാണ് സഞ്ജു അടച്ചുറപ്പുള്ള വീട് സമ്മാനിച്ചത്. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ഫാ. ജോണി പുത്തന്‍വീട്ടിലാണ് ബേബിയുടെ പരിതാപകരമായ അവസ്ഥ സഞ്ജുവിനെ അറിയിച്ചത്. തുടര്‍ന്ന് സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ ഇടപെട്ട് ബേബിക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.
ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് ബേബിയുടെയും കുടുംബത്തിന്റെയും അവസ്ഥ ഫാ. ജോണിയുടെ ശ്രദ്ധയില്‍പെട്ടത്. വളരെ മോശമായ അവസ്ഥയിലായിരുന്നു ബേബിയുടെ വീട്. പിന്നീട് ഫാ. ജോണിയിലൂടെ സഞ്ജു സാംസണ്‍ ഈ വിവരം അറിഞ്ഞു. തുടര്‍ന്ന് ബേബിക്ക് വീട് സമ്മാനിക്കുകയായിരുന്നു.
“സഞ്ജുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ജോണി അച്ഛനോടും നന്ദി പറയുന്നു. അദ്ദേഹം സഞ്ജുവിനോട് പറഞ്ഞതുകൊണ്ടാണ് ഈ വീട് ലഭിച്ചത്. അടച്ചുറപ്പുള്ള വീട് വേണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ സന്തോഷമുണ്ട്. ഇതുപോലെ ടൈലിട്ട വീട് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലായിരുന്നു,” ബേബിയും കുടുംബവും പറഞ്ഞു.
Also Read: Sanju Samson: സഞ്ജുവടക്കമുള്ളവര്‍ സൂക്ഷിക്കണം; ടി20 ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ അനുമതി
എന്താണ് പറയേണ്ടെന്ന് അറിയില്ലെന്നായിരുന്നു ബേബിയുടെ പ്രതികരണം. ഒരു വീട് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. സ്വപ്‌നത്തില്‍ പോലും അത് വിചാരിച്ചിട്ടില്ല. വീട് മുഴുവന്‍ നനഞ്ഞ് നാശമായ അവസ്ഥയിലായിരുന്നു. വീടായിരുന്നില്ല, ഒരു ഷെഡിലായിരുന്നു കഴിഞ്ഞിരുന്നത്. പച്ച ഷീറ്റ് വലിച്ചെകെട്ടിയാണ് താമസിച്ചിരുന്നത്. വീട് കിട്ടിയപ്പോള്‍ സന്തോഷമായെന്നും ബേബിയും കുടുംബവും പ്രതികരിച്ചു.
“എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തുതന്നത്” എന്ന ബൈബിള്‍ വചനം പരാമര്‍ശിച്ചുകൊണ്ടാണ് ഫാ. ജോണി പുത്തന്‍വീട്ടില്‍ ഈ സന്തോഷ നിമിഷത്തെക്കുറിച്ച് പ്രതികരിച്ചത്. വീഡിയോ കോളില്‍ സഞ്ജു ബേബിയോടും കുടുംബത്തോടും സംസാരിച്ചു.
വീഡിയോ കാണാം
View this post on Instagram
സഞ്ജു തിരക്കിലാണ്
അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കും, ലോകകപ്പിനുമുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. വിജയ് ഹസാരെ ട്രോഫിയില്‍ താരം രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നു. ഇതില്‍ ഒരു മത്സരത്തില്‍ സെഞ്ചുറി നേടുകയും ചെയ്തു.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ജനുവരി 21ന് ആരംഭിക്കും. 23, 25, 28, 31 തീയതികളിലാണ് ടി20 പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി ഏഴിനാണ്. യുഎസ്എയ്‌ക്കെതിരെയാണ് ആദ്യ മത്സരം.