Virat Kohli: നരച്ച താടിയിൽ ആരാധകർക്ക് ആശങ്ക; പക്ഷേ, വിരാട് കോലി ക്രിക്കറ്റ് കളത്തിൽ തിരികെയെത്താനുള്ള ശ്രമത്തിൽ
Virat Kohli Coming Back To Cricket: ക്രിക്കറ്റിലേക്ക് തിരികെ വരികയാണെന്ന സൂചന നൽകി വിരാട് കോലി. നരച്ച താടിയെപ്പറ്റിയുള്ള ചർച്ചകൾക്കിടെയാണ് കോലിയുടെ സൂചന.
നരച്ച താടിയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും വിരാട് കോലി ക്രിക്കറ്റ് കളത്തിൽ തിരികെയെത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. തൻ്റെ സുഹൃത്തുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് താൻ തിരികെവരികയാണെന്ന് കോലി സൂചന നൽകിയത്. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ കോലി പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഗുജറാത്ത് ടൈറ്റൻസ് സഹപരിശീലകൻ നയീം അമീനൊപ്പമുള്ള ചിത്രമാണ് കോലി പങ്കുവച്ചത്. “സഹായത്തിന് നന്ദി, സഹോദരാ. കാണുന്നതിൽ എപ്പോഴും സന്തോഷം” എന്നും കോലി കുറിച്ചു. ഇൻഡോർ ട്രെയിനിങ് സെൻ്ററിൽ നിന്നുള്ള ചിത്രമാണ് ഇത്. 2025 ഐപിഎലിന് ശേഷം വിരാട് കോലി ഇതുവരെ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. വരുന്ന ഒക്ടോബറിലെ ഓസ്ട്രേലിയൻ പര്യടനത്തിലാണ് കോലി കളിക്കുക. ഇതിനുള്ള തയ്യാറെടുപ്പുകൾ കോലി തുടങ്ങിയെന്നാണ് ചിത്രത്തിൽ നിന്ന് ലഭിക്കുന്ന സൂചന.
Also Read: Rohit Kohli Retirement: ഒക്ടോബറിലെ ഓസ്‌ട്രേലിയൻ പര്യടനത്തോടെ കോഹ്ലിയും രോഹിതും വിരമിക്കുമോ? സൂചനകൾ




രോഹിത് ശർമ്മയും വിരാട് കോലിയും വൈകാതെ വിരമിക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഓസ്ട്രേലിയക്കെതിരായ ഏകദിന പര്യടനത്തിന് ശേഷം ഇരുവരും കളി മതിയാക്കുമെന്നാണ് സൂചനകൾ. നിലവിൽ എകദിനത്തിൽ മാത്രമാണ് ഇരുവരും കളിക്കുന്നത്. 2027 ഏകദിന ലോകകപ്പിന് ശേഷം വിരമിക്കാനാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ ലോകകപ്പിൽ ഇരുവരും കളിക്കില്ലെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുവതാരങ്ങളെ ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കുന്നു എന്നും കോലിയ്ക്കും രോഹിതിനും ടീമിൽ ഇടമില്ലെന്നും ബിസിസിഐ കരുതുന്നു. അതുകൊണ്ട് തന്നെ ഓസ്ട്രേലിയൻ പര്യടനം ഇരുവരുടെയും അവസാന രാജ്യാന്തര മത്സരം ആവുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് ശേഷം ഇരുവരും രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ല. ഐപിഎലിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റും കളിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇരുവരുമായി ബിസിസിഐ ചർച്ച നടത്തുമെന്നും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.