Rohit Kohli Retirement: ഒക്ടോബറിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ കോഹ്ലിയും രോഹിതും വിരമിക്കുമോ? സൂചനകള്‍
Rohit Sharma and Virat Kohli retirement rumors: ടീമിന്റെ ഭാവി കണക്കിലെടുത്ത് യുവതാരങ്ങളിലാണ് സെലക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി താരങ്ങളാണ് വൈറ്റ് ബോളില്‍ അവസരം കാത്തിരിക്കുന്നത്. 2027ലെ ലോകകപ്പിന് ടീം കെട്ടിപ്പടുക്കാന്‍ മാനേജ്‌മെന്റിന് വളരെ നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്
രോഹിത് ശര്‍മയുടെയും, വിരാട് കോഹ്ലിയുടെയും വിരമിക്കല്‍ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ഇരുവരും കളിക്കുന്നത്. എന്നാല്‍ 2027ലെ ഏകദിന ലോകകപ്പില്‍ ഇരുവരും കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഇനി ഒക്ടോബറില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീമിന് ഏകദിന മത്സരങ്ങളുള്ളത്. ഒരു പക്ഷേ, ഈ പര്യടനം രോഹിതിന്റെയും, വിരാടിന്റെയും വിരമിക്കലിന് വേദിയായേക്കമെന്നാണ് അഭ്യൂഹം. ദൈനിക് ജാഗ്രണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അങ്ങനെയെങ്കില്‍ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് ഇതിനകം വിരമിച്ച ഇരുവരുടെയും അവസാന രാജ്യാന്തര പരമ്പരയാകും ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാടാകും നിര്‍ണായകം. ബിസിസിഐ രോഹിതുമായും കോഹ്ലിയുമായും ചര്‍ച്ച നടത്താനും സാധ്യതയുണ്ട്. 2027ലെ ഏകദിന ലോകകപ്പ് വരെ ക്രിക്കറ്റില്‍ തുടരാന്‍ തീരുമാനിച്ചാല്‍, ഈ വര്‍ഷം അവസാനം നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇരുവരും കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏകദിനത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നിലവില്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നതാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ അടുത്ത ഏകദിന ലോകകപ്പ് വരെ ക്രിക്കറ്റില്‍ സജീവമായി തുടരണമെങ്കില്‍ ഇരുവര്‍ക്കും ആഭ്യന്തര ക്രിക്കറ്റ് കളിച്ചേ മതിയാകൂ.




ഇക്കാര്യത്തില്‍ രോഹിതിന്റെയും കോഹ്ലിയുടെയും തീരുമാനമെന്താണ് എന്നറിയാന്‍ ഒക്ടോബറിലെ ഓസീസ് പര്യടനം വരെ കാത്തിരിക്കേണ്ടി വരും. ഒക്ടോബർ 19 ന് പെർത്തിൽ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കും. ടീമിന്റെ ഭാവി കണക്കിലെടുത്ത് യുവതാരങ്ങളിലാണ് സെലക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി താരങ്ങളാണ് വൈറ്റ് ബോളില്‍ അവസരം കാത്തിരിക്കുന്നത്. 2027ലെ ലോകകപ്പിന് ടീം കെട്ടിപ്പടുക്കാന്‍ ടീം മാനേജ്‌മെന്റിന് വളരെ നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.
കഴിഞ്ഞ ടി20 ലോകകപ്പിലെ കിരീടനേട്ടത്തിന് ശേഷമാണ് രോഹിതും കോഹ്ലിയും ആ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.