WPL 2026: യുപിയെ പിടിച്ചുകെട്ടി ആർസിബിയുടെ തിരിച്ചുവരവ്; ഫൈനലുറപ്പിക്കാൻ വേണ്ടത് 144 റൺസ്

UPW Innings Against RCB: വനിതാ പ്രീമിയർ ലീഗിൽ ആർസിബിയുടെ വിജയലക്ഷ്യം 144 റൺസ്. യുപിയ്ക്കെതിരെ വിജയിച്ചാൽ ബെംഗളൂരു ഫൈനൽ ഉറപ്പിക്കും.

WPL 2026: യുപിയെ പിടിച്ചുകെട്ടി ആർസിബിയുടെ തിരിച്ചുവരവ്; ഫൈനലുറപ്പിക്കാൻ വേണ്ടത് 144 റൺസ്

നദീൻ ഡി ക്ലെർക്ക്

Published: 

29 Jan 2026 | 09:43 PM

വനിതാ പ്രീമിയർ ലീഗിൽ ഫൈനലുറപ്പിക്കാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടത് 144 റൺസ്. ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സിനെ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 143 റൺസിൽ ഒതുക്കാൻ ആർസിബിയ്ക്ക് സാധിച്ചു. 55 റൺസ് നേടിയ ദീപ്തി ശർമ്മ യുപിയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ബെംഗളൂരുവിനായി നദീൻ ഡി ക്ലെർക്ക് നാല് വിക്കറ്റ് വീഴ്ത്തി.

മെഗ് ലാനിങ്ങിനൊപ്പം ദീപ്തി ശർമ്മയാണ് യുപിയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ചേർന്ന് യുപിയ്ക്ക് ഗംഭീര തുടക്കം നൽകി. 9ആം ഓവറിലെ ആദ്യ പന്തിൽ നദീൻ ഡി ക്ലെർക്ക് ആണ് 74 റൺസിൻ്റെ ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്. 30 പന്തിൽ 41 റൺസ് നേടിയ ലാനിങിനെയാണ് ക്ലെർക്ക് മടക്കിയത്. അതേ ഓവറിൽ തന്നെ വനിതാ പ്രീമിയർ ലീഗ് അരങ്ങേറ്റം നടത്തിയ ഏമി ജോൺസിനെയും (1) ക്ലെർക്ക് വീഴ്ത്തി.

Also Read: WPL 2026: ആവേശപ്പോരാട്ടത്തിലെ അവസാന പന്തിൽ ഡൽഹി വീണു; പ്ലേ ഓഫിന്റെ തൊട്ടടുത്ത് ഗുജറാത്ത്‌

പിന്നീട് ഹർലീൻ ഡിയോൾ (14), സിമ്രാൻ ഷെയ്ഖ് (10) എന്നിവർക്കൊഴികെ ബാക്കിയാർക്കും ഇരട്ടയക്കം കടക്കാനായില്ല. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ യുപി ശരാശരി സ്കോറിൽ ഒതുങ്ങുകയായിരുന്നു. 40 പന്തിൽ ഫിഫ്റ്റിയടിച്ച ദീപ്തി 19ആം ഓവറിൽ ആറാം വിക്കറ്റായാണ് പുറത്തായത്.

ഇന്നത്തെ കളി വിജയിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നേരിട്ട് ഫൈനൽ ഉറപ്പിക്കും. നിലവിൽ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ആർസിബിയെ പിന്നീട് ഒരു ടീമിനും മറികടക്കാനാവില്ല. 10 പോയിൻ്റാണ് ആർസിബിയ്ക്കുള്ളത്. ഇന്നത്തെ വിജയത്തോടെ ആർസിബിയ്ക്ക് 12 പോയിൻ്റാവും. എട്ട് പോയിൻ്റുമായി രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് അവസാന കളി മുംബൈക്കെതിരെ വിജയിച്ചാലും 10 പോയിൻ്റിൽ ഒതുങ്ങും. ഇതാണ് ഇന്നത്തെ ജയം ആർസിബിയുടെ ഫൈനൽ ഉറപ്പിക്കുക.

ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
വിഷാദരോഗത്തിൻ്റെ ഒഴിവാക്കരുതാത്ത ലക്ഷണങ്ങൾ
തൈര് ഒരിക്കലും കേടാകില്ലേ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ