Sanju Samson: ‘സമ്മർദ്ദമുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, അവസരങ്ങൾ മുതലാക്കണം’; സഞ്ജുവിനെ വിമർശിച്ച് ചഹൽ

Chahal Against Sanju: സഞ്ജു സാംസണെ വിമർശിച്ച് യുസ്‌വേന്ദ്ര ചഹൽ. സമ്മർദ്ദമെന്ന ഒഴികഴിവ് പറയാനാവില്ലെന്ന് ചഹൽ പറഞ്ഞു.

Sanju Samson: സമ്മർദ്ദമുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, അവസരങ്ങൾ മുതലാക്കണം; സഞ്ജുവിനെ വിമർശിച്ച് ചഹൽ

സഞ്ജു സാംസൺ - യുസ്‌വേന്ദ്ര ചഹൽ

Published: 

29 Jan 2026 | 06:57 PM

മലയാളി താരം സഞ്ജു സാംസണെ വിമർശിച്ച് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. സമ്മർദ്ദമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും കിട്ടുന്ന അവസരങ്ങളിൽ നന്നായി കളിക്കണമെന്നും ചഹൽ പറഞ്ഞു. നാലാം ടി20യ്ക്ക് ശേഷം ജിയോഹോട്ട്സ്റ്റാറിനോട് സംസാരിക്കുന്നതിനിടെയാണ് ചഹലിൻ്റെ വിമർശനം. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിൻ്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ച താരമാണ് യുസ്‌വേന്ദ്ര ചഹൽ.

“ഒരുപാട് വർഷമായി സഞ്ജു കളിക്കുന്നു. ഐപിഎലിൽ മധ്യനിരയിലാണ് കളി തുടങ്ങിയത്. എന്നിട്ട് ഓപ്പണറായി. 10-12 വർഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ച ഒരാൾക്ക് സമ്മർദ്ദം ഒരു ഒഴികഴിവ് ആവാൻ പാടില്ല. പരമ്പരയിൽ നാല് അവസരം ലഭിച്ചു. ഒന്നോ രണ്ടോ കളി പരാജയപ്പെട്ടാൽ മനസ്സിലാക്കാം. മൂന്ന് നാല് അവസരങ്ങളിൽ പരാജയപ്പെട്ടാൽ അത് പറ്റില്ല. ഇഷാൻ കിഷനെപ്പോലൊരാൾ കാത്തിരിക്കുകയാണെന്ന് സഞ്ജുവിനറിയാം. ബാക്കപ്പായിവന്നൊട്ട് മൂന്നാം നമ്പറിൽ കിഷൻ നന്നായി കളിക്കുന്നു. സഞ്ജു സ്വയം പഴിക്കും. നാല് അവസരം കിട്ടിയിട്ടും നന്നായി കളിക്കാനായില്ല.”- ചഹൽ പറഞ്ഞു.

Also Read: Sanju Samson: സ്വന്തം നാട്ടുകാർക്ക് മുൻപിൽ വിരമിക്കൽ മത്സരം കളിക്കുമോ?; ഇന്ത്യൻ ടീമിൽ സഞ്ജുവിൻ്റെ ഭാവിയെന്ത്?

“പക്ഷേ, നിരാശപ്പെടേണ്ടതില്ല. ടി20 ലോകകപ്പ് ഇനിയും അകലെയാണ്. ന്യൂസീലൻഡിനെതിരെ ഇനി ഒരു കളി കൂടിയുണ്ട്. പക്ഷേ, എല്ലാം മാനേജ്മെൻ്റിൻ്റെ ചിന്ത അനുസരിച്ചിരിക്കും. സഞ്ജു ഓപ്പണറെന്ന നിലയിൽ ബുദ്ധിമുട്ടുകയാണെന്നും മൂന്നാം നമ്പറിൽ കിഷൻ നന്നായി കളിക്കുകയാണെന്നും അവർക്ക് തോന്നിയാൽ സഞ്ജുവിനെ മാറ്റി കിഷൻ ഓപ്പണറും വിക്കറ്റ് കീപ്പറുമാവുക എന്നതാണ് ശരിയായ തീരുമാനം.”- ചഹൽ തുടർന്നു.

പരമ്പരയിൽ നാല് മത്സരങ്ങളിൽ കളിച്ച സഞ്ജുവിൻ്റെ സ്കോർ 10, 6, 0, 24 എന്നിങ്ങനെയാണ്. മൂന്ന് മത്സരം കളിച്ച ഇഷാൻ കിഷൻ രണ്ടാം മത്സരത്തിൽ ഒരു അർദ്ധസെഞ്ചുറി നേടി ടീമിനെ വിജയിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കാര്യവട്ടത്ത് നടക്കുന്ന അവസാന ടി20യിൽ കിഷൻ അഭിഷേകിനൊപ്പം ഓപ്പണറാവുന്നതാണ് സൂചന.

ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
വിഷാദരോഗത്തിൻ്റെ ഒഴിവാക്കരുതാത്ത ലക്ഷണങ്ങൾ
തൈര് ഒരിക്കലും കേടാകില്ലേ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ
പ്ലൈവുഡ് ഫാക്ടറി തീഗോളം, ഒടുവിൽ