England Squad : ഇംഗ്ലണ്ട് സജ്ജം; ചാമ്പ്യന്‍സ് ട്രോഫിക്കും, ഇന്ത്യന്‍ പര്യടനത്തിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചു; ബട്ട്‌ലര്‍ ക്യാപ്റ്റന്‍
England Mens squads announced : ഏകദിന പരമ്പരയിലുള്ള ജോ റൂട്ട് ടി20 പരമ്പരയ്ക്കില്ലാത്തതാണ് ടീമുകളിലെ ഏക മാറ്റം. ടി20 പരമ്പരയില്‍ റെഹാന്‍ അഹമ്മദ് ഇടം നേടി. 2023 ലെ ഏകദിന ലോകകപ്പിന് ശേഷം, ഇതാദ്യമായാണ് ഏകദിന ടീമിലേക്ക് ജോ റൂട്ട് മടങ്ങിയെത്തുന്നത്. പരിക്കിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്ക്‌സിനെ പരിഗണിച്ചില്ല
ഇന്ത്യന്‍ പര്യടനത്തിനും, ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇംഗ്ലണ്ട് ടീമിനെ നയിച്ചു. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ടീമിനെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കും നിലനിര്‍ത്തിയത്. ടി 20 ടീമില്‍ മാറ്റമുണ്ട്. ജോസ് ബട്ട്‌ലറാണ് ക്യാപ്റ്റന്‍.
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കും, ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇംഗ്ലണ്ട് ടീം : ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, ജോ റൂട്ട്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.
ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം : ജോസ് ബട്ട്‌ലർ, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.
ഏകദിന പരമ്പരയിലുള്ള ജോ റൂട്ട് ടി20 പരമ്പരയ്ക്കില്ലാത്തതാണ് ടീമുകളിലെ ഏക മാറ്റം. ടി20 പരമ്പരയില്‍ റെഹാന്‍ അഹമ്മദ് ഇടം നേടി. 2023 ലെ ഏകദിന ലോകകപ്പിന് ശേഷം, ഇതാദ്യമായാണ് ഏകദിന ടീമിലേക്ക് ജോ റൂട്ട് മടങ്ങിയെത്തുന്നത്. പരിക്കിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്ക്‌സിനെ പരിഗണിച്ചില്ല.
ജനുവരി 17ന് ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയോടെയാണ് പര്യടനം തുടങ്ങുന്നത്. ആദ്യ മത്സരം ജനുവരി 22ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. രണ്ടാം ടി20 ജനുവരി 25ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മൂന്നാം ടി20 രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ജനുവരി 28ന് നടക്കും. പൂനെ എംസിഎ സ്റ്റേഡിയത്തിലാണ് നാലാം ടി20 നടക്കുന്നത്. ജനുവരി 31നാണ് ഈ മത്സരം. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അവസാനത്തെ ടി20 നടക്കുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഫെബ്രുവരി ആറിന് തുടങ്ങും. നാഗ്പുരിലെ വിസിഎ സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഒമ്പതിന് പരമ്പരയിലെ രണ്ടാം മത്സരം നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഫെബ്രുവരി 12നാണ് ഈ മത്സരം നടക്കുന്നത്.
പാകിസ്ഥാനിലും യുഎഇയിലുമായാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ യുഎഇയിലും മറ്റ് മത്സരങ്ങള്‍ പാകിസ്ഥാനിലും നടക്കും. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കും, ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.