നെയ്മർ പോയി, റോണോ പോയി, ഇനി കാണാം മെസിയുടെ കളി! ‘GOAT’നെ വീഴ്ത്താൻ ഈജിപ്തിന്റെ തന്ത്രം ഇതോ
FIFA World Cup 2026 Argentina vs Egypt: ഫിഫ ലോകകപ്പ് 2026 പ്രീ ക്വാർട്ടറിൽ ഇന്ന് അർജന്റീന- ഈജിപ്തിനെ നേരിടും. അമേരിക്കയിലെ ജോർജ്ജിയയിലുള്ള അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യയിൽ ഈ മത്സരം ZEE5 ആപ്പിലും വെബ്‌സൈറ്റിലും കാണാനാകും. ഇതിനകം ഈ ലോകകപ്പിൽ ഏഴ് ഗോളുകൾ നേടിയ മെസിയാണ് അർജന്റീനയുടെ തുറുപ്പുചീട്ട്. ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ് എന്നിവരും കൂടിയാകുമ്പോൾ അർജന്റീന നിര അതിശക്തമാകും.
ജോർജ്ജിയ: ലോകകപ്പിൽ നമ്മുടെ ഫുട്ബോൾ ആരാധകരുടെ പ്രധാന പ്രതീക്ഷകളായിരുന്ന നെയ്മറിന്റെ ബ്രസീൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ എന്നിവ പുറത്തായതോടെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് അർജന്റീന- ഈജിപ്ത് പോരാട്ടത്തിലേക്ക് ആണ്. ഒരു അപ്രതീക്ഷിത അട്ടിമറിയിലൂടെ മെസിയും സംഘവും പുറത്താകുമോ എന്നറിയാൻ ബ്രസീൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസ് കണ്ണിലെണ്ണയൊഴിച്ച് ഇന്നത്തെ മത്സരം കാണാനെത്തും. മറുവശത്ത് ലോകകപ്പ് കിരീടം ലക്ഷ്യമിട്ടുള്ള തങ്ങളുടെ മെസിയുടെയും സംഘത്തിന്റെയും കുതിപ്പ് തുടരുന്നത് കാണാൻ അർജന്റീന ആരാധകരും സജ്ജരാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30ന് ആണ് ഏറെ നിർണായകമായ ഈ പ്രീ ക്വാർട്ടർ പോരാട്ടം നടക്കുന്നത്.
മത്സരം എവിടെ, എങ്ങനെ കാണാം
അമേരിക്കയിലെ ജോർജ്ജിയയിലുള്ള അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് അർജന്റീന – ഈജിപ്ത് മത്സരം നടക്കുക. ഇന്ത്യയിൽ ഈ മത്സരം ZEE5 ആപ്പിലും വെബ്‌സൈറ്റിലും കാണാനാകും. ഇരുടീമുകളും ശക്തമായ മത്സരം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും പൊതുവിൽ അർജന്റീന ജയിക്കുമെന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്. മികച്ച ഫോമിലുള്ള ഇതിഹാസ താരം ലയണൽ മെസിയിലാണ് ആരാധകരുടെ പ്രതീക്ഷ.
Also Read: റൊണാൾഡോയുടെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തി മെറിനോയുടെ ഗോൾ; പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ
മെസിയെ പൂട്ടാൻ തന്ത്രം
അർജന്റീനയെ വീഴ്ത്തണമെങ്കിൽ മെസിയെ പൂട്ടണം എന്നാകും ഈജിപ്ത് കണക്കുകൂട്ടുക. ഇതിനകം ഈ ലോകകപ്പിൽ ഏഴ് ഗോളുകൾ നേടിയ മെസിയാണ് അർജന്റീനയുടെ തുറുപ്പുചീട്ട്. ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ് എന്നിവരും കൂടിയാകുമ്പോൾ അർജന്റീന നിര അതിശക്തമാകും. മെസിയെയും സംഘത്തെയും വീഴ്ത്താൻ നിശ്ചിത സമയത്ത് സമനില പിടിച്ച് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീട്ടാനാകും ഈജിപ്ത് ശ്രമിക്കുക.
അർജന്റീന നിരയിൽ മെസിയാണ് താരമെങ്കിൽ മറുവശത്ത് ഈജിപ്ത് നിരയിൽ മുഹമ്മദ് സലാ ആണ് താരം. ഹാംസ്ട്രിങ് ഇഞ്ച്വറി ഭേദമായി തിരിച്ചെത്തുന്ന മുഹമ്മദ് സലാഹും ഒമർ മർമൂഷും നയിക്കുന്ന ഈജിപ്ഷ്യൻ കൗണ്ടർ അറ്റാക്കുകൾ അർജന്റീനൻ ഡിഫൻസിന് ഭീഷണിയാകും എന്ന വിലയിരുത്തപ്പെടുന്നു. ഈ ലോകകപ്പിൽ കളിച്ച മത്സരങ്ങളിലെല്ലാം കടുത്ത പ്രതിരോധം തീർത്ത ഈജിപ്ത്, 4 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.
സാധ്യതാ ലൈനപ്പ്
അർജന്റീനയുടെ സാധ്യതാ ലൈനപ്പ് (Argentina – 4-4-2): എമിലിയാനോ മാർട്ടിനെസ് ( GK ), മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ, ലിയാൻഡ്രോ പരെഡെസ്, ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്.
ഈജിപ്തിന്റെ സാധ്യതാ ലൈനപ്പ് (Egypt – 4-3-3): മുസ്തഫ ഷൗബീർ ( GK ), മുഹമ്മദ് ഹാനി, യാസർ ഇബ്രാഹിം, റാമി റാബിയ, കരീം ഹഫീസ്, ഹംദി ഫതി, മർവാൻ അത്തിയ, ഇമാം അഷൂർ, മുഹമ്മദ് സലാഹ്, ഒമർ മർമൂഷ്, മുസ്തഫ സിക്കോ.
English Summary
Argentina will face Egypt today in the FIFA World Cup 2026 pre-quarterfinals. The match will be held at the Atlanta Stadium in Georgia, USA. In India, this match can be watched on the ZEE5 app and website. Messi, who has already scored seven goals in this World Cup, is Argentina’s trump card. When Lautaro Martinez, Julian Alvarez and Enzo Fernandez are also added, the Argentine line-up will be very strong.