FIFA World Cup 2026 : കണ്ടാൽ ആരെങ്കിലും പറയുമോ ഇത്രേം വിലയുണ്ടെന്ന്! 6.175 കിലോയുള്ള ഫിഫ ലോകകപ്പ് ട്രോഫിയുടെ മൂല്യം

FIFA World Cup Trophy: നിലവിലുള്ള ഫിഫ ലോകകപ്പ് ട്രോഫി ലോകത്തിലെ ഏറ്റവും മൂല്യമേറിയ കായിക സമ്മാനമാണ്. 1974-ൽ ഇറ്റാലിയൻ ശില്പിയായ സിൽവിയോ ഗസാനിഗ ആണ് ഈ ട്രോഫി രൂപകൽപ്പന ചെയ്തത്. 36.5 സെന്റീമീറ്റർ ഉയരമുള്ള ഈ ട്രോഫി, 18 കാരറ്റ് സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 6.175 കിലോഗ്രാം ആണ് ആകെ ഭാരം.

FIFA World Cup 2026 : കണ്ടാൽ ആരെങ്കിലും പറയുമോ ഇത്രേം വിലയുണ്ടെന്ന്! 6.175 കിലോയുള്ള ഫിഫ ലോകകപ്പ് ട്രോഫിയുടെ മൂല്യം

FIFA World Cup Trophy

Updated On: 

05 Jun 2026 | 10:14 PM

ഫിഫ ലോകകപ്പ് 2026ന്റെ ആവേശത്തിലേക്ക് ലോകത്തിനൊപ്പം കേരളവും കണ്ണും കാതും തുറന്നുകഴിഞ്ഞു. മത്സരങ്ങൾ ആരംഭിക്കാൻ ഇനിയും ഏതാനും ദിവസങ്ങൾക്കൂടിയുണ്ടെങ്കിലും ഫിഫ നടത്തുന്നതിനെക്കാൾ വലിയ തയാറെടുപ്പുകളാണ് കാൽപ്പന്ത് കളിയുടെ മാമാങ്കത്തിനായി നമ്മുടെ നാട്ടിൻപുറങ്ങളിലെ ആരാധകർ നടത്തിക്കൊണ്ടിരിക്കുന്നത്. നിരത്തിലും കുളത്തിലും പറമ്പിലും ഡാമിലും പുഴയിലും എന്നുവേണ്ട… നാട്ടി​ൽ നാലാളുടെ കണ്ണ് എത്തും വിധത്തിൽ എവിടെയൊക്കെ വയ്ക്കാൻ പറ്റുമോ അ‌വിടെയൊക്കെ താരങ്ങളുടെയും ടീമുകളുടെയും വമ്പൻ കട്ടൗട്ടുകളും ഫ്ലക്സുകളും തോരണങ്ങളും നിറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യ കളിക്കുന്നില്ലെങ്കിൽ പോലും ഇവിടെ ഫുട്ബോൾ ലോകകപ്പ് ആവേശത്തിന് പണ്ടുമുതലേ ഒരു കുറവും വരാറില്ല എന്നത് വേറെ കാര്യം.

ഇത്തവണത്തെ ഫിഫ വേൾഡ്കപ്പിൽ ഏതാണ്ട് 48 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇതിൽ ഒട്ടുമിക്ക രാജ്യങ്ങളുടെയും ടീമുകൾക്കും താരങ്ങൾക്കും നമ്മുടെ നാട്ടിൽ ആരാധകരുണ്ട്. എങ്കിലും പ്രധാനമായും അ‌ർജന്റീന, ബ്രസീൽ, പോർചുഗൽ, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ് എന്നീ ടീമുകൾക്കാണ് കേരളത്തിൽ കൂടുതലും ആരാധകരുള്ളത്. പ്രിയ താരങ്ങളുടെ പട്ടികയാകട്ടെ മെസി, നെയ്മർ, റൊണാൾഡോ, എംബാപ്പെ, ലൂക്ക മോഡ്രിച്ച്, വിനീഷ്യസ് ജൂനിയർ എന്നിങ്ങനെ നീളുന്നു.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ചും ടീമുകളെക്കുറിച്ചുമൊക്കെ നിരവധി കാര്യങ്ങൾ ​ഫുട്ബോളിനെ സ്നേഹിക്കുന്ന മലയാളികൾ അ‌റിഞ്ഞുവച്ചിട്ടുണ്ട്. താരങ്ങളുടെ കുടുംബ ചരിത്രവും നിൽപ്പും നടപ്പും ഇരിപ്പും വരെ പലർക്കും കാണാപ്പാടമാണ്. എന്നാൽ ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത് ഫിഫ ലോകകപ്പ് ആണെന്ന് നിസംശയം പറയാം. എല്ലാ ഫുട്ബോൾ താരങ്ങളുടെയും ആത്യന്തിക സ്വപ്നം ഫിഫയുടെ സ്വർണ്ണക്കപ്പിനെ ​കൈയിലെടുക്കുകയും അ‌തിൽ മുത്തമിടുകയും ചെയ്യുക എന്നതാണ്.

ALSO READ : FIFA World Cup 2026: വെബ്‌സൈറ്റില്‍ തകരാര്‍; സൗജന്യ ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കി ആരാധകര്‍; ഒടുവില്‍ സംഭവിച്ചത്‌

തങ്ങളുടെ പ്രിയ താരത്തിന്റെ ​കൈയിൽ ഫിഫയുടെ കപ്പ് കാണുക എന്നതാണ് ഏതൊരു ഫുട്ബോൾ ആരാധകന്റെയും ലോകകപ്പ് മോഹം. എന്നാൽ ആ മോഹക്കപ്പിനെക്കുറിച്ചും അ‌തിന്റെ മൂല്യത്തെക്കുറിച്ചും അ‌തിന്റെ വലിപ്പത്തെക്കുറിച്ചുമൊക്കെ പല ആരാധകർക്കും അ‌ത്ര പിടിയില്ലതാനും. കാൽപ്പന്തുകളിയിലെ മാത്രമല്ല. ലോകത്ത് ലഭ്യമായിട്ടുള്ളതിൽ വച്ച് എല്ലാ കായിക ട്രോഫികളിലും വച്ച് ഏറ്റവും മൂല്യമേറിയ ട്രോഫിയാണ് ഫിഫ വേൾഡ് കപ്പ്. ഈ മോഹക്കപ്പിനെപ്പറ്റി ലഭ്യമായ ചില വിവരങ്ങൾ ഇതാ.

ട്രോഫിയുടെ വിശേഷങ്ങൾ

നിലവിലുള്ള ഫിഫ ലോകകപ്പ് ട്രോഫി ലോകത്തിലെ ഏറ്റവും മൂല്യമേറിയ കായിക സമ്മാനമാണ്. 1974-ൽ ഇറ്റാലിയൻ ശില്പിയായ സിൽവിയോ ഗസാനിഗ ആണ് ഈ ട്രോഫി രൂപകൽപ്പന ചെയ്തത്. രണ്ട് മനുഷ്യരൂപങ്ങൾ ഭൂഗോളത്തെ കൈകളിൽ ഉയർത്തിപ്പിടിച്ചു നിൽക്കുന്നതാണ് ഇതിന്റെ രൂപം. 36.5 സെന്റീമീറ്റർ ഉയരമുള്ള ഈ ട്രോഫി, 18 കാരറ്റിന്റെ ഏകദേശം 5കിലോ സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ ട്രോഫിയുടെ താഴെയായി ‘മാലക്കൈറ്റ്’ എന്ന് വിളിക്കുന്ന പച്ച നിറത്തിലുള്ള വിലയേറിയ രണ്ട് ലെയർ രത്നക്കല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. ഏകദേശം 6.175 കിലോഗ്രാം ആണ് ഈ ട്രോഫിയുടെ ആകെ ഭാരം. കണ്ടാൽ ചിലപ്പോൾ തോന്നില്ലെങ്കിലും ഈ ട്രോഫിയുടെ ഉൾവശം പൊള്ളയാണ് എന്നാണ് കരുതപ്പെടുന്നത്. പൂർണ്ണമായും സ്വർണ്ണം നിറച്ച ഒന്നായിരുന്നുവെങ്കിൽ ഇതിന് 70-80 കിലോഗ്രാം ഭാരമുണ്ടാകുമായിരുന്നുവെന്നും അങ്ങനെയാണെങ്കിൽ കളിക്കാർക്ക് ഇത് കൈകളിൽ ഉയർത്തിപ്പിടിക്കാൻ സാധിക്കില്ലായിരുന്നുവെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.

ട്രോഫിയുടെ മൂല്യം

യഥാർഥത്തിൽ മൂല്യം കണക്കാക്കാനാകാത്ത വിധം അ‌മൂല്യമായ ​ഒന്നാണ് ഫിഫ ലോകകപ്പ് ട്രോഫി. എങ്കിലും ഭൗതികമായി നോക്കിയാൽ ഏകദേശം 20 മില്യൺ ഡോളർ (ഏകദേശം 165 കോടിയിലധികം ഇന്ത്യൻ രൂപ) വിപണിമൂല്യം ഈ ട്രോഫിക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. ട്രോഫി നിർമ്മിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ മാത്രം വില കണക്കാക്കിയാൽ അത് ഏകദേശം 6 ലക്ഷം ഡോളറിന് മുകളിൽ (5 കോടിയിലധികം ഇന്ത്യൻ രൂപ) വരും.

അ‌ധികം തൊട്ടു കളിക്കേണ്ട!

അ‌മൂല്യ കായിക കിരീടമായ ​ഫിഫ വേൾഡ് കപ്പ് ട്രോഫിയിൽ ​ആർക്കൊക്കെ തൊടാമെന്നും അ‌ത് എങ്ങനെയൊക്കെ ​കൈകാര്യം ചെയ്യാമെന്നും കൃത്യമായ നിയമങ്ങൾ ഉണ്ട്. വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇതിൽ തൊടാനാകുക. അ‌തിൽ ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങൾ+ കോച്ച്, വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാർ എന്നിവർ ഉൾപ്പെടുന്നു.
മറ്റുള്ളവർക്ക് ഗ്ലൗസ് ധരിച്ച് മാത്രമേ ഇത് കൈകാര്യം ചെയ്യാൻ അനുവാദമുള്ളൂ.

വിജയിച്ചാൽ ഈ ‘തങ്കക്കുടം’ കിട്ടുമോ!

വിജയിച്ചാൽ ഈ ഒറിജിനൽ തങ്കക്കപ്പ് ആ ടീമിന് കിട്ടും എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അ‌ത് തെറ്റാണ്. പഴയ നിയമപ്രകാരം 3 തവണ ലോകകപ്പ് നേടുന്നവർക്ക് ട്രോഫി സ്വന്തമായി നൽകുമായിരുന്നു (അങ്ങനെയാണ് 1970-ൽ ബ്രസീൽ ‘ജൂൾസ് റിമെറ്റ്’ ട്രോഫി സ്വന്തമാക്കിയത്). എന്നാൽ പുതിയ നിയമപ്രകാരം യഥാർത്ഥ ട്രോഫി ഫിഫ ആർക്കും വിട്ടുകൊടുക്കില്ല.

തൽക്കാലം വെങ്കലം പിടിക്ക്!

ഏത് ടീം ലോകകപ്പ് വിജയിച്ചാലും ശരി, യഥാർത്ഥ ട്രോഫിയുടെ കർശനമായ ഉടമസ്ഥാവകാശം ഫിഫ നിലനിർത്തും. അ‌തിന്റെ ഭാഗമായി ലോകകപ്പ് ഫൈനൽ ആഘോഷങ്ങൾക്ക് ശേഷം ഒറിജിനൽ ട്രോഫി സ്വിറ്റ്സർലൻഡിലെ സൂറിച്ചിലുള്ള ഫിഫ മ്യൂസിയത്തിലാണ് സൂക്ഷിക്കുക. വിജയികൾക്ക് യഥാർത്ഥ ട്രോഫിക്ക് പകരം വെങ്കലത്തിൽ നിർമ്മിച്ച് സ്വർണ്ണം പൂശിയ ഒരു റെപ്ലിക്ക ആണ് സ്വന്തമായി നൽകുക.

English Summary

The current FIFA World Cup trophy is the most valuable sporting prize in the world. It was designed by Italian sculptor Silvio Gazzaniga in 1974. The trophy is 36.5 cm tall and is made of 18-carat gold. It weighs approximately 6.175 kg. The trophy is encrusted with two layers of green malachite gemstones.

Follow Us
Related Stories
പെരുത്ത് നന്ദിയുണ്ട്! ആരാധക പിന്തുണയിൽ മനസ് നിറഞ്ഞ് ബ്രസീൽ ടീം ഇന്ത്യയിലേക്ക്
ഷൂ, ബാഗ്, ഡ്രസ്; കെട്ട് കണക്കിന് കായിക ഉപകരണങ്ങൾ പൂഴ്ത്തിവച്ച് സ്പോർട്സ് കൗൺസിൽ, ഒടുവിൽ ഒതുക്കാൻ ശ്രമം
ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ
അ‌റബിക്കടലിളകി വന്നാലും ഒറ്റ​മൈൻഡിൽ നിൽക്കും! അ‌ർജന്റീനയുടെ ‘ജനറൽ’ നിക്കോളാസ് ഒട്ടാമെൻഡി ബൂട്ടഴിച്ചു
FIFA World Cup 2026: ‘ഞങ്ങള്‍ ശരിക്കും തോറ്റിട്ടില്ല’! ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് അർജന്റീന ആരാധകർ
Commonwealth Games 2026: മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന; ഇനി കോമണ്‍വെല്‍ത്ത് ആവേശം; എപ്പോള്‍, എവിടെ കാണാം?
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
എല്ലാവർക്കും ബീറ്റ്‌റൂട്ട് നല്ലതല്ല; ആരൊക്കെ നിയന്ത്രിക്കണം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി