TK Chathunni Passed Away : മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു

TK Chathunni Passed Away : മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായി ടികെ ചാത്തുണ്ണി അന്തരിച്ചു. സൂപ്പർ പരിശീലകനായി അറിയപ്പെടുന്ന ചാത്തുണ്ണി പരിശീലിപ്പിച്ച ടീമുകളിൽ നിന്നൊക്കെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

TK Chathunni Passed Away : മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു

TK Chathunni Passed Away (Image Sourse _ Social Media)

Published: 

12 Jun 2024 | 10:18 AM

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു. 80 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കേരളത്തിനും ഗോവയ്ക്കുമായി സന്തോഷ് ട്രോഫി കളിച്ച ചാത്തുണ്ണി മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, എഫ്‌സി കൊച്ചിൻ, ഡെംപോ ഗോവ, എംആർഎഫ് എന്നീ ടീമുകളെ പരിശീലിപ്പിച്ചു. ഐഎം വിജയൻ അടക്കമുള്ളവരെ ചാത്തുണ്ണി പരിശീലിപ്പിച്ചിട്ടുണ്ട്.

കളിക്കാരൻ എന്നതിനപ്പുറം പരിശീലകനെന്ന നിലയിൽ ചാത്തുണ്ണി ഇന്ത്യൻ ഫുട്ബോളിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. കളിക്കാരൻ എന്ന നിലയിൽ 15 വർഷം നീണ്ട കരിയർ, ഹൈ സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിലറിയാതെ ഫുട്ബോൾ ടീമിൽ ചേരാൻ പോയതിൽ നിന്നാണ് തുടങ്ങിയത്.

Read Also: Qatar Controversial Goal India : പുറത്തുപോയ പന്ത് സൂത്രത്തിൽ അകത്തേക്ക് തട്ടിയിട്ട് ഖത്തറിൻ്റെ ഗോൾ; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിവാദം

കേരള പൊലീസ് ടീമിനെ പരിശീലിപ്പിച്ച ചാത്തുണ്ണി ആദ്യമായി ഫെഡറേഷൻ കിരീടം കേരളത്തിലെത്തിച്ചു. കേരള പൊലീസിനെ രാജ്യത്തെ മികച്ച ടീമുകളിൽ ഒന്നാക്കിയ ചാത്തുണ്ണി എഫ്സി കൊച്ചിനെയും ഇതേ നിലവാരത്തിലെത്തിച്ചു. 97ൽ സാൽഗോക്കറിലൂടെ അദ്ദേഹം വീണ്ടും ഫെഡറേഷൻ കപ്പ് നേടി. തൊട്ടടുത്ത വർഷം മോഹൻ ബഗാനിലൂടെ നാഷണൽ ഫുട്ബോൾ ലീഗും അദ്ദേഹം നേടി. 79 ൽ കേരള സന്തോഷ് ട്രോഫി ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ‘ഫുട്‌ബോള്‍ മൈ സോള്‍’ എന്ന പേരില്‍ ആത്മകഥയെഴുതിയിട്ടുണ്ട്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ