AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hardik Pandya Watch: ഇന്ത്യ-പാക് മത്സരത്തില്‍ ശ്രദ്ധാകേന്ദ്രമായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വാച്ച്; കോടികളാണ് വില

Hardik Pandya Limited Edition Watch: നൂതന ഡിസൈനുകളാണ് റിച്ചാര്‍ഡ് മില്ലിന്റെ സവിശേഷത. ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് വേണ്ടിയാണ് ആദ്യം ഈ ഡിസൈന്‍ സൃഷ്ടിച്ചത്. ആന്റി ഗ്ലെയർ സഫയർ ക്രിസ്റ്റൽ, ഇന്നോവേറ്റീവ് കാർബൺ, ക്വാർട്സ് ഫൈബർ കണ്‍സ്ട്രക്ഷന്‍ എന്നിവയും വാച്ചിനെ വേറിട്ടതാക്കുന്നു

Hardik Pandya Watch: ഇന്ത്യ-പാക് മത്സരത്തില്‍ ശ്രദ്ധാകേന്ദ്രമായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വാച്ച്; കോടികളാണ് വില
ഹാര്‍ദ്ദിക് പാണ്ഡ്യ Image Credit source: PTI
jayadevan-am
Jayadevan AM | Published: 23 Feb 2025 21:14 PM

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ-പാക് മത്സരം ആവേശത്തോടെ പുരോഗമിക്കുകയാണ്. എന്നാല്‍ മത്സരത്തിനൊപ്പം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കയ്യില്‍ കെട്ടിയിരിക്കുന്ന വാച്ച്. റിച്ചാർഡ് മില്ലെ ആര്‍എം 27-02 വാച്ചാണ് പാണ്ഡ്യ കയ്യില്‍ കെട്ടിയിരിക്കുന്നത്. ഏഴ് കോടിയോളം രൂപയാണ് ഇതിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ലക്ഷ്വറി വാച്ച് സെല്ലറായ ജെംനേഷനിലാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്. 15 കോടിയാണെന്ന് വാദിക്കുന്നവരുമുണ്ട്. കൃത്യവില എത്രയാണെന്ന് സ്ഥിരീകരണമില്ലെങ്കിലും ഈ വാച്ച് കോടികള്‍ വിലമതിക്കുന്നതാണെന്ന് ഉറപ്പിക്കാം.

ബാബര്‍ അസമിനെ പുറത്താക്കിയതിന് ശേഷം പാണ്ഡ്യ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് വാച്ച് ശ്രദ്ധിക്കപ്പെട്ടത്. ഏതാണ്ട് 50 പീസുകള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ (Richard Mille RM 27-02 CA FQ Tourbillon Rafael Nadal Skeleton Dial) നിര്‍മ്മിച്ചിട്ടുള്ളത്. കാർബൺ ടിപിടി യൂണിബോഡി ബേസ്‌പ്ലേറ്റ് ആണ് ഇതിന്റെ ഒരു പ്രത്യേകത.

ഹാര്‍ദ്ദിക് പാണ്ഡ്യയും, സഹോദരന്‍ ക്രുണാലും ആഡംബര വാച്ച് പ്രേമികളാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി വാച്ചുകളാണ് ഇരുവരുടെയും ശേഖരത്തിലുള്ളത്.

Read Also : ഇന്ത്യ-പാക് പോരാട്ടം തത്സമയ വിവരങ്ങള്‍

നൂതന ഡിസൈനുകളാണ് റിച്ചാര്‍ഡ് മില്ലിന്റെ ഒരു സവിശേഷത. ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് വേണ്ടിയാണ് ആദ്യം ഈ ഡിസൈന്‍ സൃഷ്ടിച്ചത്. ആന്റി ഗ്ലെയർ സഫയർ ക്രിസ്റ്റൽ, ഇന്നോവേറ്റീവ് കാർബൺ, ക്വാർട്സ് ഫൈബർ കണ്‍സ്ട്രക്ഷന്‍ എന്നിവയും ഈ വാച്ചിനെ വേറിട്ടതാക്കുന്നു.

വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിക്കും ഈ വാച്ച് സ്വന്തമായുണ്ട്. ഈ വാച്ച് ധരിച്ച് ആനന്ദ് ഐപിഎല്‍ മത്സരം കാണാനെത്തിയതടക്കം വാര്‍ത്തയായിരുന്നു.