AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ICC Champions Trophy 2025: 2017ലെ മുറിവുണക്കാന്‍ ഇന്ത്യ; ടീമില്‍ മാറ്റങ്ങളില്ല; പാകിസ്ഥാന് ബാറ്റിംഗ്‌

ICC Champions Trophy 2025 India vs Pakistan Match: ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം ഉള്‍ ഹഖ് ടീമിലെത്തി. ഇമാമും, ബാബര്‍ അസമും ഓപ്പണ്‍ ചെയ്യും. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ചാമ്പ്യന്‍സ് ട്രോഫിയിലെ ഹൈ വോള്‍ട്ടേജ് പോരാട്ടത്തിന് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആരവമുയരുമ്പോള്‍ പഴയൊരു വേദനയുടെ കണക്കു തീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്

ICC Champions Trophy 2025: 2017ലെ മുറിവുണക്കാന്‍ ഇന്ത്യ; ടീമില്‍ മാറ്റങ്ങളില്ല; പാകിസ്ഥാന് ബാറ്റിംഗ്‌
ഇന്ത്യ പാക് പോരാട്ടം കാണാനെത്തിയ ആരാധകര്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 23 Feb 2025 14:35 PM

സിസി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം ഉള്‍ ഹഖ് ടീമിലെത്തി. ഇമാമും, ബാബര്‍ അസമും ഓപ്പണ്‍ ചെയ്യും. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ചാമ്പ്യന്‍സ് ട്രോഫിയിലെ ഹൈ വോള്‍ട്ടേജ് പോരാട്ടത്തിന് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആരവമുയരുമ്പോള്‍ പഴയൊരു വേദനയുടെ കണക്കു തീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്.

എട്ട് വര്‍ഷം മുമ്പ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് തോറ്റതിന്റെ മുറിവുണക്കുന്നതിനുള്ള അവസരമാണ് ഇന്നത്തെ മത്സരം. 2017 ജൂണ്‍ 18ന് നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ 180 റണ്‍സിന് കീഴടക്കിയാണ് പാകിസ്ഥാന്‍ കിരീടം ചൂടിയത്.

രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ അന്നും ടീമിലുണ്ടായിരുന്നു. അന്ന് പാക് ടീമിലുണ്ടായിരുന്നവരില്‍ ബാബര്‍ അസം മാത്രമാണ് ഇന്ന് കളിക്കുന്നത്. അന്ന് ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറി നേടിയ ഫഖര്‍ സമാന്‍ പരിക്ക് മൂലം ഇത്തവണ കളിക്കുന്നില്ല. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ പാകിസ്ഥാന് ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്. ഇന്ത്യ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചിരുന്നു.

Read Also : ഇന്ത്യ-പാക് പോരാട്ടം ലൈവ്‌

ഇന്ത്യ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്.

പാകിസ്ഥാൻ: ഇമാം-ഉൽ-ഹഖ്, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, സൽമാൻ ആഗ, തയ്യാബ് താഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്