IIT Baba Predictions on Champions Trophy: ‘ദുബായിൽ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് തോൽക്കും’: ഐഐടി ബാബയുടെ പ്രവചനം വൈറൽ
IIT Baba Predicts India Will Lose Champions Trophy Match: ദുബായിൽ വെച്ച് നടക്കാനിരിക്കുന്ന കളിയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് പരാജയം ആണെന്നും ആരു വിചാരിച്ചാലും ഇതു മാറ്റാന്‍ സാധിക്കില്ലെന്നുമാണ് സ്വയം പ്രഖ്യാപിത ആത്മീയ നേതാവായ ഐഐടി ബാബ പ്രവചിച്ചിരിക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ വമ്പന്‍ പ്രവചനവുമായി ഐഐടി ബാബയെന്നറിയപ്പെടുന്ന അഭയ് സിങ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ ജയിക്കില്ലെന്നാണ് മഹാകുംഭമേളയിലൂടെ ശ്രദ്ധ നേടിയ ഐഐടി ബാബ പ്രവചിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ വിജയിക്കുമെന്നും ഇത് ഇന്ത്യൻ ആരാധകർക്ക് നിരാശ ഉണ്ടാക്കുമെങ്കിലും ആർക്കും തന്റെ പ്രവചനത്തെ മാറ്റാൻ കഴിയില്ലെന്നും ബാബ പറഞ്ഞു.
തുടർച്ചയായ രണ്ടാം വിജയം നേടിയതോടെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ടീം ഞായറാഴ്ച കളത്തിലിറങ്ങുന്നത്. ആദ്യ കളിയിൽ ഇന്ത്യ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തോല്പിച്ചപ്പോൾ മറുഭാഗത്തു പാകിസ്ഥാൻ ന്യൂസിലാന്‍ഡിനോടു പരാജയപെട്ടു. അതിനാൽ വരാനിരിക്കുന്ന കളിയിൽ ജയിച്ചാൽ മാത്രമേ പാകിസ്ഥാന് സെമി പ്രതീക്ഷ കാക്കാന്‍ സാധിക്കുകയുള്ളൂ.
എന്നാൽ ദുബായിൽ വെച്ച് നടക്കാനിരിക്കുന്ന കളിയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് പരാജയം ആണെന്നും ആരു വിചാരിച്ചാലും ഇതു മാറ്റാന്‍ സാധിക്കില്ലെന്നുമാണ് സ്വയം പ്രഖ്യാപിത ആത്മീയ നേതാവായ ഐഐടി ബാബ പ്രവചിച്ചിരിക്കുന്നത്. എഎന്‍ഐയോടു സംസാരിക്കവെ ആയിരുന്നു ഇന്ത്യൻ ആരാധകരെ ക്ഷുഭിതരാകുന്ന പ്രവചനം ബാബ നടത്തിയത്.
ALSO READ: കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഗോവൻ കടമ്പ; മത്സരം ഗോവയുടെ തട്ടകത്തിൽ
“ഒരുകാര്യം ഞാൻ മുൻകൂട്ടി തന്നെ പറയുകയാണ്. ഇത്തവണ പാകിസ്താനെതിരേ ഇന്ത്യ ജയിക്കാന്‍ പോവുന്നില്ല. വിരാട് കോലിയടക്കമുള്ള താരങ്ങളുടെ ശ്രമങ്ങൾക്കും ഈ മത്സരത്തിൽ ടീമിനെ വിജയിപ്പിക്കാൻ കഴിയില്ല. ഈ കളിയുടെ വിധി ഇതിനകം കുറിക്കപ്പെട്ടതാണ്” എന്നാണ് ഐഐടി ബാബ പറഞ്ഞത്. ബാബയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിനെതിരെ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്.
ഐഐടി ബാബയുടെ പ്രവചനം:
View this post on Instagram
ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയും എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ ബിരുദദാരിയുമാണ് ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ്. കാനഡയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ബാബ ആത്മീയതയുടെ പാത സ്വീകരിച്ചത്. ഈ വാർത്തയും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.