Ind vs Eng: ഇംഗ്ലണ്ടും സജ്ജം, ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു, സ്റ്റോക്ക്‌സ് നയിക്കും

England Announce Squad for First Test Against India: ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. പുതിയ ക്യാപ്റ്റന് കീഴിലാണ് ഇന്ത്യന്‍ ടീമെത്തുന്നത്. ശുഭ്മാന്‍ ഗില്ലാണ് നായകന്‍. ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍

Ind vs Eng: ഇംഗ്ലണ്ടും സജ്ജം, ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു, സ്റ്റോക്ക്‌സ് നയിക്കും

ബെൻ സ്റ്റോക്സ്

Published: 

05 Jun 2025 | 07:11 PM

ന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്ക്‌സാണ് ക്യാപ്റ്റന്‍. പരിക്കേറ്റ ഗസ് ആറ്റ്കിൻസണിന് പകരം ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ജാമി ഓവർട്ടൺ ടീമിൽ ഇടം നേടി. ജോ റൂട്ട്, സാക്ക് ക്രാളി, ഒല്ലി പോപ്പ് തുടങ്ങിയവരും ടീമിലുണ്ട്. ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ജാമി സ്മിത്ത് തുടങ്ങിയ യുവതാരങ്ങളെയും നിലനിര്‍ത്തി. ക്രിസ് വോക്‌സും ജോഷ് ടോംഗും പേസ് ആക്രമണത്തെ നയിക്കും. പരിക്കില്‍ നിന്ന് തിരിച്ചെത്തുന്ന സാം കുക്ക്, ബ്രൈഡന്‍ കാര്‍സ് എന്നീ ബൗളിങ് ഓപ്ഷനുകളുമുണ്ട്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പരയെന്നതിനാല്‍ ഇരുടീമുകള്‍ക്കും ഇത് നിര്‍ണായകമാണ്.

ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്.

ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. പുതിയ ക്യാപ്റ്റന് കീഴിലാണ് ഇന്ത്യന്‍ ടീമെത്തുന്നത്. ശുഭ്മാന്‍ ഗില്ലാണ് ക്യാപ്റ്റന്‍. ഋഷഭ് പന്താണ് ഉപനായകന്‍.

Read Also: IPL 2025: ഐപിഎല്ലിലെ മികച്ച പ്ലേയിങ് ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; പ്രമുഖര്‍ പുറത്ത്‌

ഇന്ത്യന്‍ ടീം: ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ്‌ സിറാജ്, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്

Loading...
Unable to load recommendations.
Follow Us
Related Stories
​മലയാളിപ്പെൺകരുത്തിൽ വെള്ളി വെടിവച്ചിട്ടു; ഏഷ്യൻ ഗെയിംസ് മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ചരിത്ര നേട്ടവുമായി ​ വിദർശ
Ind vs Bangladesh Live: 144 റൺസിൻ്റെ ആധികാരിക ജയം, ബംഗ്ലാദേശിനെ പൊടിച്ചെടുത്ത് ഇന്ത്യ
Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേക മെനു; സമ്മാനം വേറെ, ഇതറിഞ്ഞോ നിങ്ങള്‍?
Abhishek Sharma: ‘ഒന്നില്‍ പിഴച്ചെന്ന് കരുതി ഞങ്ങളെ വിലയിരുത്തരുത്’; വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ
വിനീഷ്യസ് അധികനേരം ഇന്ത്യയില്‍ തുടരില്ല; റയല്‍ മാഡ്രിഡിന്റെ വിമാനം പറന്നെത്തും
മയാമിക്കായി 100-ാം ഗോളും കരിയറിലെ 48-ാം കിരീടവും ചൂടി മെസി; കാംപിയോൺസ് കപ്പ് ഇന്റർ മയാമിക്ക്
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്