AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chinnaswamy Stadium Stampede: ‘അവന്റെ ശരീരമെങ്കിലും എനിക്ക് തരൂ, പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്’; വിതുമ്പി അച്ഛന്‍

Chinnaswamy Stadium Stampede Updates: ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. ഐപിഎല്‍ മത്സരത്തില്‍ വിജയിച്ച ആര്‍സിബിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജനക്കൂട്ടം.

Chinnaswamy Stadium Stampede: ‘അവന്റെ ശരീരമെങ്കിലും എനിക്ക് തരൂ, പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്’;  വിതുമ്പി അച്ഛന്‍
Chinnaswamy Stadium StampedeImage Credit source: X
shiji-mk
Shiji M K | Updated On: 05 Jun 2025 13:23 PM

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച മകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പിതാവ്. തന്റെ മകന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് പിതാവ് പറഞ്ഞു. കുറഞ്ഞത് അവന്റെ ശരീരമെങ്കിലും എനിക്ക് തരൂ. പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. അവന്റെ ശരീരം കഷ്ണങ്ങളാക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടു.

എനിക്ക് എന്റെ മകനേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവനെയും എനിക്ക് നഷ്ടപ്പെട്ടു. എന്നോട് പറയാതെയാണ് അവന്‍ വന്നത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമെല്ലാം ഇപ്പോള്‍ എന്റെ അടുത്തുവരും. പക്ഷെ അവര്‍ക്കാര്‍ക്കും എന്റെ മകനെ തിരികെ കൊണ്ടുവരാന്‍ കഴിയില്ല, പൊട്ടിക്കരഞ്ഞുകൊണ്ട് ആ പിതാവ് പറഞ്ഞു.

ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. ഐപിഎല്‍ മത്സരത്തില്‍ വിജയിച്ച ആര്‍സിബിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജനക്കൂട്ടം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.

സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും കൂടുതല്‍ ആളുകള്‍ അവിടേക്ക് എത്തിച്ചേര്‍ന്നിരുന്നു. പോലീസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് പരിപാടി നടത്തിയതെന്ന കാര്യവും വ്യക്തമായിരിക്കുകയാണ്. പരിപാടി ഒരു വേദിയിലേക്ക് മാത്രം ചുരുക്കുക അല്ലെങ്കില്‍ ഞായറാഴ്ചയിലേക്ക് മാറ്റുക എന്നീ നിര്‍ദേശം പോലീസ് നല്‍കിയിട്ടും ആര്‍സിബി ടീം അംഗീകരിച്ചില്ല.

ഫൈനലിന് തൊട്ടടുത്ത ദിവസമുള്ള ആരാധകരുടെ ആവേശം ഞായറാഴ്ച ആകുമ്പോഴേക്ക് കുറയുമെന്നും പോലീസ് സംഘാടകരെ അറിയിച്ചിരുന്നു. ഫൈനല്‍ നടന്ന ദിവസം തെരുവില്‍ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാന്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നുവെന്നും പോലീസ് പറയുന്നു.

Also Read: Chinnaswamy Stadium Stampede: ചിന്നസ്വാമി ദുരന്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ ക്ഷീണിതരാണെന്നും വിപുലമായ സുരക്ഷ ക്രമീകരണത്തിന് സമയം ഇല്ലെന്നും സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. സര്‍ക്കാരിനെയും ആര്‍സിബിയെയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെയും വിവരങ്ങള്‍ കൃത്യമായി പോലീസ് ധരിപ്പിച്ചിരുന്നുവെങ്കിലും ടീമിലെ വിദേശ താരങ്ങള്‍ക്ക് ഉടന്‍ മടങ്ങണം എന്നായിരുന്നു ആര്‍സിബി പ്രതികരണം എന്നാണ് വിവരം.