India vs Bangladesh : രണ്ടാം ദിനം ഒരു പന്ത് പോലും എറിഞ്ഞില്ല; കാൺപൂർ ടെസ്റ്റ് മഴയിൽ മുങ്ങുന്നു

India vs Bangladesh Second Day Abandoned : ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ദിവസം മഴ മൂലം ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത്. ആദ്യ ദിവസം വെറും 35 ഓവർ മാത്രമാണ് എറിയാനായത്.

India vs Bangladesh : രണ്ടാം ദിനം ഒരു പന്ത് പോലും എറിഞ്ഞില്ല; കാൺപൂർ ടെസ്റ്റ് മഴയിൽ മുങ്ങുന്നു

ഇന്ത്യ - ബംഗ്ലാദേശ് (Image Credits - PTI)

Published: 

28 Sep 2024 | 03:29 PM

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മഴയിൽ മുങ്ങുന്നു. ടെസ്റ്റിൻ്റെ രണ്ടാം ദിനമായ ഇന്ന് ഒരു പന്ത് പോലും എറിയാനായില്ല. ആദ്യ ദിവസം മോശം ഔട്ട്ഫീൽഡ് കാരണം വൈകിയാണ് കളി ആരംഭിച്ചത്. പിന്നീട് ഇടക്കിടെ മഴ പെയ്തതോടെ കളി നേരത്തെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഈ കളി മഴ മൂലം മുടങ്ങിയാൽ ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയം കുറിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കും.

ടെസ്റ്റിൻ്റെ ആദ്യ ദിനം വെറും 35 ഓവർ മാത്രമാണ് എറിയാനായത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു മഴയെതുടർന്ന് ആദ്യ ദിനം നേരത്തെ കളിനിർത്തുമ്പോൾ ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയിരുന്നു. 40 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന മോമിനുൽ ഹഖ് ആണ് ബംഗ്ലാദേശ് ടോപ്പ് സ്കോറർ. ക്യാപ്റ്റൻ നസ്മുൽ ഹൊസൈൻ ഷാൻ്റോ 31 റൺസിലും സാക്കിർ ഹസൻ റൺസൊന്നും നേടാതെയും പുറത്തായി. മോമിനുൽ ഹഖിനൊപ്പം 6 റൺസുമായി മുഷ്ഫിക്കർ റഹീമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും ആർ അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി. വെറും മൂന്ന് ദിവസമാണ് ഇനി ടെസ്റ്റിൽ അവശേഷിക്കുന്നത്. ഇടയ്ക്കിടെയുള്ള മഴ ഭീഷണി കൂടിയാകുമ്പോൾ മത്സരത്തിന് ഫലം ഉണ്ടായേക്കില്ല.

Also Read : Musheer Khan: ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്; കാർ മലക്കം മറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്

മുൻ നായകൻ ഷാക്കിബ് അൽ ഹസൻ്റെ അവസാന ടെസ്റ്റ് കൂടിയാവും ഇത്. ടെസ്റ്റ്, ടി20 കരിയറുകൾ മതിയാക്കുകയാണെന്ന് താരം അറിയിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാനായാൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരമാവും അവസാനത്തെ ടെസ്റ്റ്. അതിന് കഴിഞ്ഞില്ലെങ്കിൽ കാൺപൂർ ടെസ്റ്റോടെ കരിയർ അവസാനിപ്പിക്കുമെന്ന് താരം പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ പാർട്ടിയിലെ എംപിയായിരുന്നു ഷാക്കിബ് അൽ ഹസൻ. രാജ്യത്ത് നടന്ന ആഭ്യന്തര കലാപത്തിനിടെ മുഹമ്മദ് റുബെൽ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിൻ്റെ പ്രതിപ്പട്ടികയിലാണ് ഷാക്കിബ് ഉൾപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ താൻ രാജ്യത്ത് തിരികെയെത്തിയാൽ തൻ്റെ ജീവന് ഭീഷണിയുണ്ടെന്നാണ് ഷാക്കിബ് പറയുന്നത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ