Indan Football: ഇനി താഴ്ന്നാൽ പാതാളത്തിൽ; 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിൽ ഇന്ത്യൻ ഫുട്ബോൾ ടീം

Indian Football Team Ranking: കഴിഞ്ഞ 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിങിൽ ഇന്ത്യൻ ഫുട്ബോൾ ടീം. 136ആം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.

Indan Football: ഇനി താഴ്ന്നാൽ പാതാളത്തിൽ; 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിൽ ഇന്ത്യൻ ഫുട്ബോൾ ടീം

ഇന്ത്യൻ ഫുട്ബോൾ

Published: 

17 Oct 2025 20:52 PM

ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ ശനിദശ തുടരുന്നു. 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിലാണ് ഇപ്പോൾ ഇന്ത്യൻ ടീം. 2027 ഏഷ്യൻ കപ്പ് യോഗ്യതാഘട്ടത്തിലെ മോശം പ്രകടനങ്ങൾക്കൊടുവിൽ ഇന്ത്യ 136ആം റാങ്കിലേക്കാണ് വീണത്. 134ആം സ്ഥാനത്തായിരുന്ന ഇന്ത്യൻ ടീം രണ്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങിയാണ് 9 വർഷത്തിലെ ഏറ്റവും മോശം റാങ്കിലെത്തിയത്.

2027 ഏഷ്യൻ കപ്പ് യോഗ്യതാഘട്ടത്തിൽ ഒരു കളി പോലും വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. നാല് മത്സരങ്ങളിൽ രണ്ട് സമനിലയും രണ്ട് പരാജയവും സഹിതം രണ്ട് പോയിൻ്റുമായി ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇതോടെയാണ് ഇന്ത്യ മോശം റാങ്കിലേക്ക് കൂപ്പുകുത്തിയത്. 2016 ഒക്ടോബറിലാണ് ഇന്ത്യ ഇതിന് മുൻപ് ഇതിനെക്കാൾ മോശം റാങ്കിലായിരുന്നത്. 2016ൽ ഇന്ത്യ 137ആം റാങ്കിലായിരുന്നു. 1996 ഫെബ്രുവരിയിൽ 94ആം റാങ്കിലെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.

Also Read: ISL 2025: ഐഎസ്എലിന് ഇതുവരെ സ്പോൺസർമാരായില്ല; എഐഎഫ്എഫിൻ്റേത് വിശ്വാസവഞ്ചനയെന്ന് ക്ലബുകൾ

സിംഗപ്പൂരിനെതിരായ ഹോം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. 14ആം മിനിട്ടിൽ ലാലിൻസുവാല ചാങ്തെ ഇന്ത്യക്കായി ഗോൾ നേടിയെങ്കിലും പിന്നീട് സിംഗപ്പൂർ രണ്ട് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. ഗ്രൂപ്പിൽ ഹോങ് കോങ് ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

ഖാലിദ് ജമീൽ ആണ് നിലവിൽ ഇന്ത്യൻ ടീം പരിശീലകൻ. മനോലോ മാർക്കസിൻ്റെ പിൻഗാമിയായി ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഖാലിദ് ജമീൽ സ്ഥാനമേറ്റെടുത്തത്. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ (എഐഎഫ്എഫ്) ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. ഖാലിദ് ജാമിൽ, സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്റ്റെഫാൻ തർക്കോവിച്ച് എന്നിവരിൽ നിന്നാണ് പരിശീലകനെ തിരഞ്ഞെടുത്തത്. ഐഎസ്എലിൽ ജംഷഡ്പൂർ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി