IPL 2025 Auction: താരലേലത്തിലെ പൂഴിക്കടകൻ; റൈറ്റ് ടു മാച്ച് അഥവാ ആർടിഎം നിയമത്തെപ്പറ്റി അറിയാം

IPL 2025 Mega Auction RTM new rule : ഐപിഎൽ 2014-ലെ താരലേലത്തിലാണ് ആർടിഎം ഓപ്ഷൻ ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ 2018 മുതൽ ഐപിഎല്ലിൽ ആർടിഎം നിയമമില്ല. ഐപിഎൽ 2025 സീസണോട് അനുബന്ധിച്ച് ഫ്രാഞ്ചെെസി ഉടമകളും ബിസിസിഐ പ്രതിനിധികളും നടത്തിയ ചടർച്ചയിലാണ് ആർടിഎം വീണ്ടും കൊണ്ടുവരാൻ തീരുമാനമായത്.

IPL 2025 Auction: താരലേലത്തിലെ പൂഴിക്കടകൻ; റൈറ്റ് ടു മാച്ച് അഥവാ ആർടിഎം നിയമത്തെപ്പറ്റി അറിയാം

IPL RTM OPTION (Image Credits TV9 Malayalam)

Updated On: 

05 Nov 2024 | 12:10 PM

റൈറ്റ് ടു മാച്ച് അഥവാ ആർടിഎം ഐപിഎൽ മെ​ഗാ താരലേലത്തിന് മുന്നോടിയായി നിലനിർത്തിയ താരങ്ങളുടെ പട്ടിക ഒരോ ഫ്രാഞ്ചെെസിയും പുറത്തുവിട്ടതോടെ ഇനി എല്ലാ കണ്ണുകളും ഇനി ഈ മാജിക് കാർഡിലേക്കാണ്. എന്താണ് റൈറ്റ് ടു മാച്ച്? ലളിതമായി പറഞ്ഞാൽ ഒരു ടീം റിലീസ് ചെയ്ത താരത്തെ ലേലത്തിൽ നിന്ന് തിരികെ അതേ ടീമിലേക്ക് എത്തിക്കാനുള്ള അവസരത്തിന്റെ പേരാണ് ആർടിഎം.

ഐപിഎൽ നിയമപ്രകാരം ഒരോ ഫ്രാഞ്ചെെസിക്കും ലേലത്തിന് മുമ്പായി പരമാവധി ആറ് താരങ്ങളെയാണ് നിലനിർത്താൻ സാധിക്കുക. ഇന്ത്യൻ, വിദേശ താരങ്ങൾ ഉൾപ്പെടെ അ‍ഞ്ച് പേരെ നിർത്താം. കൂടാതെ രണ്ട് അൺക്യാപ്ഡ് താരങ്ങളെയും റീട്ടെയ്ൻ ചെയ്യാം. ആറ് താരങ്ങളെ നിലനിർത്തുന്ന ടീമുകൾക്ക് ലേലത്തിൽ ആർടിഎം ഓപ്ഷൻ ലഭ്യമാകില്ല. എന്നാൽ ടീം നിലനിർത്തിയ താരങ്ങളുടെ എണ്ണത്തിൽ കുറവ് വരുന്നത് അനുസരിച്ച് റൈറ്റ് ടു മാച്ച് ഉപയോ​ഗിക്കാനുള്ള സാധ്യതയും വർദ്ധിക്കും.

ഉദാഹരണത്തിന് പഞ്ചാബ് കിം​ഗ്സ് രണ്ട് താരങ്ങളെയാണ് താരലേലത്തിന് മുന്നോടിയായി നിലനിർത്തിയത്. ഇതോടെ ആർടിഎം ഉപയോ​ഗിച്ച് നാല് താരങ്ങളെ മെ​ഗാതാര ലേലത്തിൽ സ്വന്തമാക്കാനുള്ള അവസരം ഫ്രാഞ്ചെെസിക്ക് ലഭിക്കും. എന്നാൽ ആറ് താരങ്ങളെയും നിലനിർത്തിയ രാജസ്ഥാൻ റോയൽസിനും കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനും ലേലത്തിൽ ഈ ഓപ്ഷൻ ഉപയോ​ഗിക്കാനുമാവില്ല. ലളിതമായി പറഞ്ഞാൽ റിട്ടേൺ ചെയ്യാനുള്ള ആറ് സ്ലോട്ടുകളിൽ എത്രയും കുറച്ച് ഉപയോ​ഗിക്കുന്നുവോ അത്രയും തന്നെ ആർടിഎമ്മും ഉപയോ​ഗിക്കാനാവും.

ആർടിഎം ഉപയോ​ഗിക്കുന്ന രീതി

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പരിഷ്കരിച്ച പതിപ്പാണ് ആർടിഎം നിയമത്തിൽ ഇത്തവണ ബിസിസിഐ നടപ്പാക്കുന്നത്. ലേലത്തിൽ ഒരു താരത്തിന് പരമാവധി ലഭിച്ചത് ആറ് കോടി രൂപയാണെന്ന് വിചാരിക്കുക. തുടർന്ന് ആ താരം മുമ്പ് കളിച്ചിരുന്ന ഫ്രാഞ്ചെസിയോട് ആർടിഎം ഉപയോ​ഗപ്പെടുത്തുന്നുണ്ടോ എന്ന് ആരായും. ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ലേലത്തിൽ ആ താരത്തിനായി കൂടുതൽ പണം നൽകാൻ തയ്യാറായ ടീമിനെ ലേലത്തുക ഉയർത്തി വിളിക്കാൻ ഒരു അവസരം കൂടി നൽകും. ഇത്തരത്തിൽ വീണ്ടും ഉയരുന്ന തുക നൽകാൻ ആർടിഎം ഉപയോ​ഗിക്കുന്ന ഫ്രാഞ്ചെസി തയ്യാറാണെങ്കിൽ ആ താരം ടീമിലേക്ക് മടങ്ങി എത്തും. മറിച്ച് ഈ തുക നൽകാൻ ആർടിഎം ഉപയോ​ഗിച്ച ഫ്രാഞ്ചെസി തയ്യാറല്ലെങ്കിൽ ഉയർന്ന തുക ബിഡ് ചെയ്ത ടീം തന്നെയാകും താരത്തെ സ്വന്തമാക്കുക.

ആർടിഎം ഫ്രാഞ്ചെെസികൾക്ക് വളരെയധികം സഹായകരമാകുന്ന ഒന്നാണ്. കഴിഞ്ഞ വർഷം കൊൽക്കത്ത 24 കോടി മുടക്കിയാണ് മിച്ചൽ സ്റ്റാർക്കിനെ സ്വന്തമാക്കിയത്. സ്റ്റാർക്കിന് നൽകിയ തുക കുറച്ച് കൂടുതലാണെന്ന് കൊൽക്കത്തയ്ക്ക് തോന്നിയെന്നും ടീമിന് ആവശ്യമുള്ള താരമാണെന്നും വിചാരിക്കുക. അങ്ങനെയാണെങ്കിൽ സ്റ്റാർക്കിനെ കൊൽക്കത്തയ്ക്ക് റിലീസ് ചെയ്യാം. ലേലത്തിലെത്തുന്ന സ്റ്റാർക്കിന് 10 കോടി രൂപയാണെന്ന് കരുതുക. അങ്ങനെയാണെങ്കിൽ ആർടിഎം ഉപയോ​ഗിച്ച് തന്നെ കൊൽക്കത്തയ്ക്ക് 10 കോടി രൂപയ്ക്ക് മിച്ചൽ സ്റ്റാർക്കിനെ വീണ്ടും ടീമിലെത്തിക്കാം. ഇതിലൂടെ താരങ്ങൾക്ക് ഉയർന്ന പ്രതിഫലം നൽകുന്നുവെന്ന പരാതിയും മാറ്റാം.

മെ​ഗാ താരലേലത്തിന് മുമ്പ് ഓരോ ഫ്രാഞ്ചെസിക്കും അനുവദിച്ച പരമാവധി തുക 120 കോടിയാണ്. ഇതിൽ തന്നെ നിലനിർത്തുന്ന ക്യാപ്ഡ് താരങ്ങൾക്കായി നിലനിർത്താവുന്ന പരമാവധി തുക 75 കോടിയായും നിശ്ചയിച്ചിരുന്നു. ഇതിന് ശേഷം പേഴ്സിൽ അവശേഷിക്കുന്ന തുക മാത്രമാകും ഓരോ ടീമിനും മെ​ഗാ താരലേലത്തിൽ ചെലവഴിക്കാനാവുക.

കഴിഞ്ഞ ദിവസം ഫ്രാഞ്ചെസികൾ റീട്ടെയ്ൻ ചെയ്ത താരങ്ങളുടെ പട്ടിക പുറത്തുവന്നിരുന്നു. ഇതുപ്രകാരം ഏറ്റവും കുറവ് തുക കെെവശമുള്ള ഫ്രാഞ്ചെെസി രാജസ്ഥാൻ റോയൽസാണ്. 41 കോടി മാത്രമാണ് ഇനി ടീമിന്റെ പേഴ്സിൽ അവശേഷിക്കുന്നത്. രണ്ട് അൺക്യാപ്ഡ് താരങ്ങളെ മാത്രം നിലനിർത്തിയ പ‍ഞ്ചാബിന്റെ പക്കലാണ് കൂടുതൽ തുകയുള്ളത്. 110 കോടി രൂപയാണ് താരങ്ങളെ ടീമിലെത്തിക്കാനായി ഫ്രാഞ്ചെെസിക്ക് ചെലവഴിക്കാനാവുക. അൺക്യാപ്ഡ് റൂളും വരാനിരിക്കുന്ന ലേലത്തിൽ നിർണായകമാകും. ആഭ്യന്തര ക്രിക്കറ്റിൽ മാത്രം മികവ് തെളിയിച്ച യുവതാരങ്ങൾ വൻതുക വാങ്ങി ഞെട്ടിച്ച സംഭവങ്ങളെല്ലാം കഴിഞ്ഞ് പോയ ലേലങ്ങളുടെ പ്രത്യേകതയാണ്. നിലവിൽ ഓരോ ഫ്രാഞ്ചെസിക്കും നിലനിർത്താനാവുന്ന പരമാവധി അൺക്യാപ്ഡ് താരങ്ങളുടെ എണ്ണം രണ്ടാണ്.

പഞ്ചാബ് കിം​ഗ്സ് നിലനിർത്തിയ രണ്ട് താരങ്ങളും അൺക്യാപ്ഡ് വിഭാ​ഗത്തിൽ ഉൾപ്പെട്ടവരാണ്. ഇതിനാൽ ലേലത്തിൽ നാല് റെെറ്റ് ടു മാച്ച് കാർഡ് ഉപയോ​ഗിക്കാമെങ്കിലും നിയമപ്രകാരം ആഭ്യന്തര താരങ്ങളെ ടീമിലെത്തിക്കാനാവില്ല. ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കാത്ത താരങ്ങൾ മാത്രമല്ല അൺക്യാപ്ഡ് താരങ്ങളുടെ പരിധിയിൽ ഉൾപ്പെടുക. അഞ്ച് വർഷമായി ഇന്ത്യൻ ടീമിൽ കളിക്കാത്ത സീനിയർ താരങ്ങളും ഈ വിഭാ​ഗത്തിൽ ഉൾപ്പെടും. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ ചെന്നെെ സൂപ്പർ കിം​ഗ്സ് നിലനിർത്തിയ അൺക്യാപ്ഡ് വിഭാ​ഗത്തിലാണ്. പേസർ സന്ദീപ് ശർമ്മയെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയതും ഇതേവിഭാ​ഗത്തിലാണ്.

ഐപിഎൽ 2014-ലെ താരലേലത്തിലാണ് ആർടിഎം ഓപ്ഷൻ ആദ്യമായി അവതരിപ്പിച്ചത്. ടീമുകൾക്ക് ലേലത്തിന് മുമ്പായി ഒരു താരത്തെ ഒഴിവാക്കേണ്ടി വന്നാൽ ലേലത്തിലൂടെ തന്നെ വീണ്ടും സ്വന്തമാക്കാൻ കഴിയുന്നതാണ് ആർടിഎം കാർഡുകൾ. എന്നാൽ 2018 മുതൽ ഐപിഎല്ലിൽ ആർടിഎം നിയമമില്ല. ഐപിഎൽ 2025 സീസണോട് അനുബന്ധിച്ച് ഫ്രാഞ്ചെെസി ഉടമകളും ബിസിസിഐ പ്രതിനിധികളും നടത്തിയ ചടർച്ചയിലാണ് ആർടിഎം വീണ്ടും കൊണ്ടുവരാൻ തീരുമാനമായത്.

ഐപിഎൽ മെ​ഗാ താരലേലം ഇനി മുതൽ അഞ്ച് വർഷത്തിൽ ഒരിക്കലാണ് നടക്കുക. നേരത്തെ മൂന്ന് വർഷമായിരുന്നു ഇടവേളയെങ്കിൽ ഫ്രാഞ്ചെസികളുടെ അഭ്യർത്ഥനമാനിച്ച് ബിസിസിഐ ഇക്കാര്യത്തിൽ മാറ്റം വരുത്തി. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ടീമുകൾക്ക് സമയം ആവശ്യമാണ്. ചെറിയ തകാലയളവിൽ മെ​ഗാതാര ലേലം വരുമ്പോൾ അത് ടീം ഘടനെയെ തന്നെ മാറ്റി മറയ്ക്കുമെന്ന് ബിസിസിഐയുമായി നടത്തിയ ചർച്ചയിൽ ഫ്രാഞ്ചെസികൾ നിലപാടെടുത്തിരുന്നു. ഇതോടെയാണ് താരലേലം അഞ്ച് വർഷത്തിലൊരിക്കൽ നടത്താൻ തീരുമാനമായത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ