IPL 2025: വൈഭവ് സൂര്യവംശി തിളങ്ങുമെന്ന് സഞ്ജു അന്നേ പറഞ്ഞു; എന്നിട്ടും അപവാദപ്രചാരണം
How Sanju Samson celebrated Vaibhav Suryavanshi's century: വൈഭവ് തന്റെ ഓപ്പണിങ് സ്ഥാനം സ്വന്തമാക്കിയെന്ന വിഷമത്തിലാണ് സഞ്ജുവെന്നാണ് മറ്റൊരു പരിഹാസം. ഈ പരിഹാസത്തിലും യാഥാര്‍ത്ഥ്യമല്ല. ഏത് ബാറ്റിങ് പൊസിഷനും തനിക്ക് വഴങ്ങുമെന്ന് സഞ്ജു നേരത്തെ തന്നെ തെളിയിച്ചതാണ്
ഐപിഎല്‍ 2025 സീസണ്‍ സഞ്ജു സാംസണ്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു സീസണായിരിക്കാം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യ മൂന്ന് മത്സരങ്ങളിലും ഇമ്പാക്ട് പ്ലയറായി മാത്രമാണ് സഞ്ജു കളിച്ചത്. ആദ്യ മത്സരത്തില്‍ മാത്രമാണ് ഇതുവരെ അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചതും. എന്നാല്‍ ബാറ്റിങില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഇതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ താരത്തിന് തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചതുമില്ല.
സഞ്ജുവിന്റെ പരിക്ക് 14കാരന്‍ വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം കുറിക്കാനുള്ള വാതില്‍ തുറന്നു. സഞ്ജുവിന് പകരം യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണറായെത്തിയ വൈഭവ് അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ച് വരവറിയിച്ചു. തന്റെ മൂന്നാം ഐപിഎല്‍ മത്സരത്തില്‍ താരം തകര്‍പ്പന്‍ സെഞ്ചുറിയും നേടി. ഒപ്പം നിരവധി റെക്കോഡുകളും സ്വന്തമാക്കി.




വൈഭവിന്റെ നേട്ടത്തിന് പിന്നാലെ സഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടക്കുകയാണ്. വൈഭവിന്റെ നേട്ടത്തില്‍ മറ്റുള്ളവര്‍ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയപ്പോള്‍ സഞ്ജു ദുഃഖിതനായി ഇരിക്കുന്നുവെന്നാണ് തെറ്റിദ്ധരിപ്പിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുകൊണ്ടുള്ള പ്രചാരണം.
Never seen a more selfish player than Sanju. His fans always portray him as humble, but this mallu is properly jealous of Vaibhav Suryavanshi.😤#vaibhavsuryavanshi #SanjuSamson #RRvsGT https://t.co/LLvn6scB0c
— Mohit Kamal Rath (@mkr4411) April 28, 2025
എന്നാല്‍ തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ പ്രസ്താവനകളെന്നത് മത്സരം കണ്ടവര്‍ക്ക് വ്യക്തമാണ്. സഹതാരങ്ങള്‍ക്കൊപ്പം വൈഭവിനെ പ്രശംസിക്കാന്‍ സഞ്ജുവും മുന്നിലുണ്ടായിരുന്നു. എന്നാല്‍ വൈഭവ് ഔട്ടായി മടങ്ങിയപ്പോള്‍ സഞ്ജു ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വേറൊരു തരത്തില്‍ പ്രചരിപ്പിക്കുന്നത്.
Sanju Samson’s reaction on Vaibhav Suryavanshi 🩷. Also, Vaibhav was seen playing with the bat gifted and signed by Samson. But Pant PR circulating video that he is insecure of him. Poor fanbase always want it create controversy and trying to play insecure gimmick on him 😂. pic.twitter.com/AqJgoBDexJ
— 🧢🩷 (@Rosh_met_Sanju) April 29, 2025
വൈഭവ് തന്റെ ഓപ്പണിങ് സ്ഥാനം സ്വന്തമാക്കിയെന്ന വിഷമത്തിലാണ് സഞ്ജുവെന്നാണ് മറ്റൊരു പരിഹാസം. ഈ പരിഹാസത്തിലും യാഥാര്‍ത്ഥ്യമല്ല. ഏത് ബാറ്റിങ് പൊസിഷനും തനിക്ക് വഴങ്ങുമെന്ന് സഞ്ജു നേരത്തെ തന്നെ തെളിയിച്ചതാണ്. സഞ്ജു തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട പൊസിഷനായ വണ്‍ ഡൗണില്‍ കളിക്കുകയും ചെയ്യാം.
Read Also: IPL 2025: ‘അത് വൈഭവിൻ്റെ ഭാഗ്യദിനം’; ശുഭ്മൻ ഗില്ലിൻ്റെ പ്രസ്താവനയ്ക്കെതിരെ വിമർശനം
സഞ്ജു അന്നേ പറഞ്ഞു
ഐപിഎല്‍ 2025 സീസണ്‍ തുടങ്ങും മുമ്പേ ഈ സീസണില്‍ ശ്രദ്ധിക്കേണ്ട താരങ്ങളെക്കുറിച്ച് ടീം ക്യാപ്റ്റന്‍മാര്‍ പറഞ്ഞിരുന്നു. അന്ന് സഞ്ജു സാംസണ്‍ പറഞ്ഞ പേരുകളിലൊന്ന് വൈഭവിന്റേതായിരുന്നു. ധ്രുവ് ജൂറലും, തുഷാര്‍ ദേശ്പാണ്ഡെയുമായിരുന്നു സഞ്ജു പറഞ്ഞ മറ്റ് രണ്ട് താരങ്ങള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ശ്രദ്ധിക്കേണ്ട മൂന്ന് താരങ്ങളില്‍ തന്റെ പേര് കൂടി പറഞ്ഞിരുന്നു.