AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: കിരീടനേട്ടത്തിൻ്റെ ഒരു വർഷം; കൊൽക്കത്ത പോസ്റ്ററിൽ നിന്ന് ശ്രേയാസ് അയ്യരെ ഒഴിവാക്കിയതിനെതിരെ ആരാധകർ

KKR Fans Criticize Franchise: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആരാധകരുടെ വിമർശനം. കഴിഞ്ഞ വർഷത്തെ കിരീടനേട്ടത്തിൻ്റെ ഒന്നാം വർഷ പോസ്റ്ററിൽ നിന്ന് ശ്രേയാസ് അയ്യരെ ഒഴിവാക്കിയതിനെതിരെയാണ് ആരാധകർ രംഗത്തുവന്നത്.

IPL 2025: കിരീടനേട്ടത്തിൻ്റെ ഒരു വർഷം; കൊൽക്കത്ത പോസ്റ്ററിൽ നിന്ന് ശ്രേയാസ് അയ്യരെ ഒഴിവാക്കിയതിനെതിരെ ആരാധകർ
ശ്രേയാസ് അയ്യർImage Credit source: Social Media
Abdul Basith
Abdul Basith | Updated On: 27 May 2025 | 12:25 PM

ഐപിഎൽ കിരീടനേട്ടത്തിൻ്റെ ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ പങ്കുവച്ച പോസ്റ്ററിൽ നിന്ന് മുൻ ക്യാപ്റ്റൻ ശ്രേയാസ് അയ്യരെ ഒഴിവാക്കിയതിനെതിരെ ആരാധകർ. മെയ് 26നാണ് കൊൽക്കത്ത ഐപിഎൽ കിരീടനേട്ടത്തിൻ്റെ ഒരു വർഷം പൂർത്തിയാക്കിയത്. ഇത് അറിയിക്കാൻ കൊൽക്കത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്ററിൽ നിന്ന് ശ്രേയാസിനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാം ഐപിഎൽ കിരീടം സമ്മാനിച്ച ശ്രേയാസിനെ ഈ സീസണ് മുന്നോടിയായി ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. ശ്രേയാസ് കൂടുതൽ പണം ചോദിച്ചെന്നും അത് നൽകാൻ കഴിയില്ലെന്നും നിലപാടെടുത്താണ് കൊൽക്കത്ത ശ്രേയാസിനെ റിലീസ് ചെയ്തത്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ പഞ്ചാബ് കിംഗ്സ് ശ്രേയാസിനെ ടീമിലെത്തിച്ചു. 26.75 കോടി രൂപയാണ് പഞ്ചാബ് ശ്രേയാസിനായി മുടക്കിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിച്ച രണ്ടാമത്തെ താരമെന്ന റെക്കോർഡും ഇതോടെ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ശ്രേയാസിൻ്റെ നായകത്വത്തിന് കീഴിൽ പഞ്ചാബ് ഇത്തവണ ആദ്യ രണ്ടിലേക്ക് യോഗ്യത നേടിയപ്പോൾ കൊൽക്കത്ത പ്ലേ ഓഫിൽ നിന്ന് പുറത്തായി. 2014ന് ശേഷം ഇതാദ്യമായാണ് പഞ്ചാബ് പ്ലേ ഓഫ് യോഗ്യത നേടുന്നത്.

കഴിഞ്ഞ തവണ കൊൽക്കത്ത കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന, ഇത്തവണ നിലനിർത്തിയ താരങ്ങളാണ് കൊൽക്കത്തയുടെ പോസ്റ്ററിലുള്ളത്. ഈ സീസണിൽ ടീമിലെത്തിയ ക്വിൻ്റൺ ഡികോക്ക്, അജിങ്ക്യ രഹാനെ തുടങ്ങിയവർ പോസ്റ്ററിലില്ല. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന, ഇത്തവണ സീസണ് മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്ത മിച്ചൽ സ്റ്റാർക്ക്, ഫിൽ സാൾട്ട് തുടങ്ങിയവർക്കും പോസ്റ്ററിൽ ഇടം ലഭിച്ചിട്ടില്ല.

Also Read: IPL 2025: സച്ചിൻ തെണ്ടുൽക്കറിൻ്റെ 15 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയെഴുതി സൂര്യകുമാർ; നേട്ടം പഞ്ചാബിനെതിരായ മത്സരത്തിൽ

സീസണിൽ കൊൽക്കത്ത എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം സഹിതം 12 പോയിൻ്റാണ് കൊൽക്കത്ത നേടിയത്. പഞ്ചാബിനാവട്ടെ 14 മത്സരങ്ങളിൽ നിന്ന് 9 ജയം സഹിതം 19 പോയിൻ്റുണ്ട്. ഇന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ വിജയിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 20 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തും. ഇതോടെ പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തും.