AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘ഏറ്റവും മോശം ഹാർട്ട്ബ്രേക്ക്’ ഏതെന്ന് ചോദ്യം; ലഖ്നൗ ഐപിഎലിലെ ഏറ്റവും മോശം ഫ്രാഞ്ചൈസിയെന്ന് സോഷ്യൽ മീഡിയ

IPL 2025 Social Media Against LSG: ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ വിമർശിച്ച് സോഷ്യൽ മീഡിയ. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ച വിഡിയോ ആണ് വിമർശനവിധേയമായത്. ഐപിഎലിലെ ഏറ്റവും മോശം ഫ്രാഞ്ചൈസിയെന്നാണ് വിമർശനം.

IPL 2025: ‘ഏറ്റവും മോശം ഹാർട്ട്ബ്രേക്ക്’ ഏതെന്ന് ചോദ്യം; ലഖ്നൗ ഐപിഎലിലെ ഏറ്റവും മോശം ഫ്രാഞ്ചൈസിയെന്ന് സോഷ്യൽ മീഡിയ
ലഖ്നൗ സൂപ്പർ ജയൻ്റ്സ്Image Credit source: LSG X
Abdul Basith
Abdul Basith | Published: 22 Mar 2025 | 12:53 PM

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. ടീമംഗമായ ഡേവിഡ് മില്ലറുമൊത്തുള്ള ഒരു അഭിമുഖത്തിൻ്റെ പേരിലാണ് സമൂഹമാധ്യമങ്ങൾ ലഖ്നൗവിനെ വിമർശിക്കുന്നത്. പല ഓപ്ഷനുകളിൽ നിന്ന് ഏറ്റവും മോശം ഹാർട്ട്ബ്രേക്ക് കണ്ടെത്താനായിരുന്നു മില്ലറിനോട് അഭിമുഖത്തിലെ ചോദ്യം. ഇതിനെയാണ് സമൂഹമാധ്യമങ്ങൾ വിമർശിച്ചത്.

കരിയറിലെ ഏറ്റവും മോശം ഹാർട്ട്ബ്രേക്ക് കണ്ടെത്താനായിരുന്നു ചോദ്യം. ഐപിഎൽ 2014, 2023 ഫൈനൽ തോൽവി, വേൾഡ് കപ്പ് ഫൈനലുകളിലെ തോൽവി തുടങ്ങിയവയായിരുന്നു ഓപ്ഷനുകൾ. സ്വന്തം ഫ്രാഞ്ചൈസിയിലെ ഒരു താരവുമായി ഇങ്ങനെ ഒരു വിഡിയോ ഉണ്ടാക്കിയതിനെ ആരാധകർ വിമർശിച്ചു.

ഒരു കളിക്കാരൻ്റെ വൈകാരിക പ്രതിസന്ധികൾ കച്ചവടമാക്കുകയാണ് ലഖ്നൗ ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ ആരോപിച്ചു. താരത്തോടുള്ള അനാദരവാണിത്. ഐപിഎലിലെ ഏറ്റവും മോശം ഫ്രാഞ്ചൈസിയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് എന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു.

ഇത്തവണ ഋഷഭ് പന്തിൻ്റെ നായകത്വത്തിലാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഇറങ്ങുക. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയായ 27 കോടി രൂപയ്ക്കാണ് താരത്തെ ലഖ്നൗ സ്വന്തമാക്കിയത്. ഈ മാസം 24ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ആദ്യ മത്സരം. മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ, എയ്ഡൻ മാർക്രം, ആയുഷ് ബദോനി, ഷഹബാദ് അഷ്മദ്, രവി ബിഷ്ണോയ്, മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആവേശ് ഖാൻ, അബ്ദുൽ സമദ്, ആകാശ് ദീപ് തുടങ്ങിയവരാണ് ക്രീസിൽ.

Also Read: IPL 2025: മലയാളി മിസ്റ്റരി സ്പിന്നർ, വിസ്ഫോടനം തീർക്കുന്ന ടോപ്പ് ഓർഡർ: ഈ സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ സാധ്യതങ്ങൾ

ഐപിഎൽ 18ആം സീസണ് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തീരുമാനിച്ചിരിക്കുന്ന ഈ മത്സരം മുടങ്ങുമെന്നാണ് സൂചന. കൊൽക്കത്തയിൽ കനത്ത മഴയാണ്. വൈകുന്നേരം 90 ശതമാനമാണ് മഴസാധ്യത. ഇവിടെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ ഐപിഎൽ 18ആം സീസണിലെ ആദ്യ കളി തന്നെ മഴ മൂലം മുടങ്ങിയേക്കാനുള്ള സാധ്യതയാണുള്ളത്.