IPL 2025: നന്നായി കളിച്ചാൽ ഐപിഎൽ ഉപേക്ഷിച്ച് ആളുകൾ പിഎസ്എൽ കാണും; അവകാശവാദവുമായി ഹസൻ അലി

Hasan Ali About IPL: നന്നായി കളിക്കുകയാണെങ്കിൽ ആളുകൾ പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎൽ കാണുമെന്ന് പാകിസ്താൻ പേസ് ബൗളറായ ഹസൻ അലി. ഈ മാസം 11നാണ് പിഎസ്എൽ ആരംഭിക്കുക.

IPL 2025: നന്നായി കളിച്ചാൽ ഐപിഎൽ ഉപേക്ഷിച്ച് ആളുകൾ പിഎസ്എൽ കാണും; അവകാശവാദവുമായി ഹസൻ അലി

ഹസൻ അലി

Published: 

09 Apr 2025 21:41 PM

തങ്ങൾ നന്നായി കളിച്ചാൽ ആളുകൾ ഐപിഎൽ ഉപേക്ഷിച്ച് പിഎസ്എൽ കാണുമെന്ന അവകാശവാദവുമായി പാക് പേസർ ഹസൻ അലി. ഇത്തവണ രണ്ട് ലീഗും ഒരു സമയത്ത് നടക്കുന്നതിനാൽ പിഎസ്എലിൽ രജിസ്റ്റർ ചെയ്ത പല താരങ്ങളും കരാർ ഉപേക്ഷിച്ച് ഐപിഎൽ കളിക്കാനെത്തിയിരുന്നു. ഈ മാസം 11, വെള്ളിയാഴ്ചയാണ് പാകിസ്താൻ പ്രീമിയർ ലീഗ് ആരംഭിക്കുക. ഇതാദ്യമായാണ് പിഎസ്എലും ഐപിഎലും ഒരു വിൻഡോയിൽ നടക്കുക.

“തീർച്ചയായും നല്ല വ്യൂവർഷിപ്പുണ്ടാവും. നമ്മൾ ഐപിഎലുമായി മത്സരിക്കുകയാണ്. പിഎസ്എൽ നടത്താൻ നമുക്ക് ഈ ഒരു വിൻഡോ മാത്രമേ ഉള്ളൂ. നല്ല പ്രകടനങ്ങളും വിനോദവും മാത്രമേ വ്യൂവർഷിപ്പ് ഉണ്ടാക്കൂ. പിഎസ്എലിൽ നന്നായി കളിച്ചാൽ ആളുകൾ ഐപിഎൽ ഉപേക്ഷിച്ച് ഞങ്ങളെ കാണും. എല്ലാം, പിഎസ്എൽ എങ്ങനെ പോകുമെന്നതിനനുസരിച്ചാണ്.”- ഹസൻ അലി പറഞ്ഞു.

“ദേശീയ ടീം നന്നായി കളിക്കാതിരിക്കുമ്പോൾ പിഎസ്എൽ പോലുള്ള ഫ്രാഞ്ചൈസി ലീഗുകളെ അത് ബാധിക്കും. ചാമ്പ്യൻസ് ട്രോഫിയിലോ ന്യൂസീലൻഡ് പര്യടനത്തിലോ നമുക്ക് നല്ല ഫലങ്ങളല്ല ലഭിച്ചതെന്നത് സത്യമാണ്. നമ്മുടെ ടീമിൽ ഒരുപാട് പുതിയ താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ സെറ്റിലാവാൻ സമയമെടുക്കും. പാകിസ്താൻ നന്നായി കളിക്കുമ്പോൾ പിഎസ്എലിൻ്റെ നിലവാരവും ഉയരും. വരുന്ന സീസണിൽ ആരാധകരെ സന്തുഷ്ടരാക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും.”- ഹസൻ അലി കൂട്ടിച്ചേർത്തു.

2016ലാണ് പാകിസ്താൻ്റെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ പിഎസ്എൽ ആരംഭിച്ചത്. ആറ് ടീമുകളാണ് ലീഗിൽ മത്സരിക്കുക. ഇസ്ലാമാദാബ് യുണൈറ്റഡും ലാഹോർ ക്വലൻഡേഴ്സുമായാണ് ആദ്യ മത്സരം.

Also Read: IPL 2025: ഋഷഭ് പന്തിൻ്റെ ‘വ്യാജ പരിക്ക് അടവ്’ വീണ്ടും?; ആരോപണവുമായി സമൂഹമാധ്യമങ്ങൾ

കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിൽ ഇന്ത്യ ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ന്യൂസീലൻഡിനെ നാല് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീടധാരണം. ഗ്രൂപ്പ് എ ജേതാക്കളായി നോക്കൗട്ടിലെത്തിയ ഇന്ത്യയ്ക്കൊപ്പമായിരുന്നു പാകിസ്താനും. എന്നാൽ, ഒരു മത്സരം പോലും ജയിക്കാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനത്താണ് പാകിസ്താൻ ഫിനിഷ് ചെയ്തത്.

ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം ന്യൂസീലൻഡ് പര്യടനം നടത്തിയ പാകിസ്താൻ ഏകദിന പരമ്പരയും ടി20 പരമ്പരയും അടിയറ വച്ചു. ഒരു ടി20 മത്സരം മാത്രമാണ് പര്യടനത്തിൽ പാകിസ്താന് വിജയിക്കാനായത്.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും