AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2025: റെക്കോർഡുകൾ തകർത്തെറിഞ്ഞ് കോലി; 14 പന്തിൽ ഫിഫ്റ്റിയടിച്ച് ഷെപ്പേർഡ്: ആർസിബിയ്ക്ക് മികച്ച സ്കോർ

RCB Score vs CSK: ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച സ്കോർ. ഫിഫ്റ്റി നേടിയ ഓപ്പണർമാരുടെരുടെയും 14 പന്തിൽ ഫിഫ്റ്റിയടിച്ച റൊമാരിയോ ഷെപ്പേർഡിൻ്റെയും മികവിൽ 213 റൺസാണ് ആർസിബി സ്വന്തമാക്കിയത്.

IPL 2025: റെക്കോർഡുകൾ തകർത്തെറിഞ്ഞ് കോലി; 14 പന്തിൽ ഫിഫ്റ്റിയടിച്ച് ഷെപ്പേർഡ്: ആർസിബിയ്ക്ക് മികച്ച സ്കോർ
ജേക്കബ് ബെഥൽ, വിരാട് കോലി
Abdul Basith
Abdul Basith | Updated On: 03 May 2025 | 09:18 PM

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 213 റൺസാണ് നേടിയത്. 62 റൺസ് നേടിയ വിരാട് കോലി ആർസിബിയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ചെന്നൈക്കായി മതീഷ പതിരന 3 വിക്കറ്റ് വീഴ്ത്തി.

ഗംഭീര തുടക്കമാണ് കോലിയും ജേക്കബ് ബെഥലും ചേർന്ന് ബെംഗളൂരുവിന് നൽകിയത്. ആക്രമിച്ച് കളിച്ച ഇരുവരും പവർപ്ലേയിൽ 71 റൺസ് അടിച്ചുകൂട്ടി. കോലിയായിരുന്നു കൂടുതൽ അപകടകാരി. ബൗളർമാർ മാറിമാറി വന്നെങ്കിലും സഖ്യം അനായാസം സ്കോർ ചെയ്തു. കഴിഞ്ഞ കളിയിൽ ചില നല്ല ഷോട്ടുകൾ കളിച്ച ബെഥൽ ഈ കളി അത് ഒരു നീണ്ട ഇന്നിംഗ്സാക്കി. 28 പന്തിൽ ബെഥൽ ഫിഫ്റ്റി തികച്ചു. തൻ്റെ ഐപിഎൽ കരിയറിലെ ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്. ഫിഫ്റ്റിയ്ക്ക് പിന്നാലെ മതീഷ പതിരനയുടെ ആദ്യ ഇരയായി ബെഥൽ മടങ്ങി. 33 പന്തിൽ 55 റൺസ് നേടി പുറത്താവുമ്പോൾ കോലിയുമൊത്ത് ആദ്യ വിക്കറ്റിൽ 97 റൺസിൻ്റെ കൂട്ടുകെട്ടിലാണ് താരം പങ്കാളിയായത്.

മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കൽ ടൈമിങ് കണ്ടെത്താൻ വിഷമിച്ചെങ്കിലും കോലി ആക്രമണം തുടർന്നു. 29 പന്തിൽ താരം ഫിഫ്റ്റി തികച്ചു. സാം കറനാണ് കോലിയെ മടക്കിയത്. 33 പന്തുകൾ നേടിട്ട് 62 റൺസ് നേടിയാണ് താരം പവലിയനിൽ മടങ്ങിയെത്തിയത്. പിന്നീട് ആർസിബിയ്ക്ക് തുടരെ വിക്കറ്റ് നഷ്ടമായി. 15 പന്തിൽ 17 റൺസ് നേടിയ പടിക്കലിനെ പുറത്താക്കി പതിരന തൻ്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. വൈകാതെ ജിതേഷ് ശർമ്മയും (7) മടങ്ങി. ജിതേഷിനെ നൂർ അഹ്മദ് പുറത്താക്കുകയായിരുന്നു. 15 പന്തിൽ 11 റൺസ് നേടിയ ക്യാപ്റ്റൻ രജത് പാടിദാറും മതീഷ പതിരനയ്ക്ക് മുന്നിൽ വീണു.

Also Read: IPL 2025: റബാഡയെ ഐപിഎലിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ മയക്കുമരുന്ന് ഉപയോഗം; ക്ഷമ ചോദിച്ച് താരത്തിൻ്റെ വാർത്താകുറിപ്പ്

അവസാന ഓവറുകളിൽ ചില കൂറ്റൻ ഷോട്ടുകൾ കണ്ടെത്തിയ റൊമാരിയോ ഷെപ്പേർഡ് ആർസിബിയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഖലീൽ അഹ്മദ് എറിഞ്ഞ 19ആം ഓവറിൽ നാല് സിക്സറും രണ്ട് ബൗണ്ടറിയും സഹിതം 33 റൺസാണ് റൊമാരിയോ ഷെപ്പേർഡ് അടിച്ചുകൂട്ടിയത്. പതിരന എറിഞ്ഞ അവസാന ഓവറിൽ 21 റൺസ് കണ്ടെത്തിയ ഷെപ്പേർഡ് കേവലം 14 പന്തിൽ ഫിഫ്റ്റി തികച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് ഇത്.

Follow Us