AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഗുജറാത്തിനോട് തോറ്റു; സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷകള്‍ മങ്ങി; പെട്ടിയും കിടക്കയും എടുക്കേണ്ടിവരും?

IPL 2025 Gujarat Titans beat Sunrisers Hyderabad: നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് കളിയിലെ താരം. 38 പന്തില്‍ 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, 37 പന്തില്‍ 64 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 23 പന്തില്‍ 48 റണ്‍സെടുത്ത സായ് സുദര്‍ശന്‍ എന്നിവരുടെ ബാറ്റിങ് മികവാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്

IPL 2025: ഗുജറാത്തിനോട് തോറ്റു; സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷകള്‍ മങ്ങി; പെട്ടിയും കിടക്കയും എടുക്കേണ്ടിവരും?
ഗുജറാത്ത് ടൈറ്റന്‍സ്‌ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 03 May 2025 | 06:13 AM

ഗുജറാത്ത് ടൈറ്റന്‍സിനോട് 38 റണ്‍സിന് തോറ്റതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങി. 225 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 41 പന്തില്‍ 74 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ പോരാട്ടം പാഴായി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ അഭിഷേകും, ട്രാവിസ് ഹെഡും നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 4.3 ഓവറില്‍ 49 റണ്‍സ് നേടി. 16 പന്തില്‍ 20 റണ്‍സെടുത്ത ഹെഡിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്.

തുടര്‍ന്ന് ക്രീസിലെത്തിയ ഇഷന്‍ കിഷന്‍ ഒരിക്കല്‍ കൂടി പരാജയമായി. തട്ടിയും മുട്ടിയും ബാറ്റ് ചെയ്ത കിഷന്‍ 17 പന്തില്‍ 13 റണ്‍സെടുത്തു. ഒടുവില്‍ ജെറാള്‍ഡ്‌ കൊയറ്റ്‌സിയുടെ പന്തില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നല്‍കി ഔട്ടായി. ഇതിനിടെ തകര്‍പ്പന്‍ ഫോമിലായിരുന്നു അഭിഷേക് ശര്‍മയെ ഇഷാന്ത് ശര്‍മ പുറത്താക്കിയതോടെ സണ്‍റൈസേഴ്‌സ് പ്രതിരോധത്തിലായി. സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷയായിരുന്ന ഹെയിന്റിച്ച് ക്ലാസനും കാര്യമായി ഒന്നും ചെയ്യാനായില്ല. 18 പന്തില്‍ 23 റണ്‍സെടുത്ത ക്ലാസനെയും കൃഷ്ണ പുറത്താക്കി.

അനികേത് വര്‍മയുടേതായിരുന്നു അടുത്ത ഊഴം. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് അനികേത് നേടിയത്. ഇത്തവണ മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. കമിന്ദു മെന്‍ഡിസ് ഗോള്‍ഡന്‍ ഡക്കായി. ഈ വിക്കറ്റും മുഹമ്മദ് സിറാജ് സ്വന്തമാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും (10 പന്തില്‍ 19), നിതീഷ് കുമാര്‍ റെഡ്ഡിയും (10 പന്തില്‍ 21) പുറത്താകാതെ നിന്നു.

Read Also: Virat Kohli : നടിയുടെ ഹോട്ട് ഫോട്ടോ ലൈക്ക് ചെയ്തു; പിന്നാലെ ഇൻസ്റ്റഗ്രാം അൽഗോരിതത്തെ പഴിച്ച് വിരാട് കോലി

നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് കളിയിലെ താരം. 38 പന്തില്‍ 76 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, 37 പന്തില്‍ 64 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 23 പന്തില്‍ 48 റണ്‍സെടുത്ത സായ് സുദര്‍ശന്‍ എന്നിവരുടെ ബാറ്റിങ് മികവാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സണ്‍റൈസേഴ്‌സിനായി ജയ്‌ദേവ് ഉനദ്കത് മൂന്ന് വിക്കറ്റ് വീഴ്ത്തി. സണ്‍റൈസേഴ്‌സിന് പ്ലേ ഓഫില്‍ പ്രവേശിക്കണമെങ്കില്‍ ഇനിയുള്ള മത്സരമെല്ലാം ജയിക്കണം. ഒപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിക്കേണ്ടി വരും.