AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: സഞ്ജു തിരിച്ചുവരുന്നു; പക്ഷേ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയല്ല

Sanju Samson: മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ തോറ്റതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ചു. നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി എട്ടാമതാണ് റോയല്‍സ്. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിച്ചത്. നിസാരമായി ജയിക്കാവുന്ന രണ്ട് മത്സരങ്ങളാണ് റോയല്‍സ് തോറ്റത്

IPL 2025: സഞ്ജു തിരിച്ചുവരുന്നു; പക്ഷേ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയല്ല
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 03 May 2025 | 01:11 PM

ഞ്ജു സാംസണിന്റെ തിരിച്ചുവരവ് മെയ് 12ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തിലൂടെയെന്ന് സൂചന. സഞ്ജു കായികക്ഷമത വീണ്ടെടുത്ത് വരികയാണെന്ന് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് റേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു കളിക്കുമോയെന്ന് വ്യക്തമല്ല. നാളെ താരം കളിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചന.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കെതിരെ നടന്ന മത്സരത്തില്‍ കളിച്ചില്ല.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ഇമ്പാക്ട് പ്ലയറായി മാത്രമാണ് കളിച്ചത്. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചത്.

അതേസമയം, മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ തോറ്റതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ചു. നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി എട്ടാമതാണ് റോയല്‍സ്. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിച്ചത്. നിസാരമായി ജയിക്കാവുന്ന രണ്ട് മത്സരങ്ങളാണ് റോയല്‍സ് തോറ്റത്.

Read Also: IPL 2025: ഗുജറാത്തിനോട് തോറ്റു; സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷകള്‍ മങ്ങി; പെട്ടിയും കിടക്കയും എടുക്കേണ്ടിവരും?

അവശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് തലയുയര്‍ത്തി മടങ്ങാനാകും രാഹുല്‍ ദ്രാവിഡ് നയിക്കുന്ന ടീമിന്റെ ശ്രമം. നാളെ കൊല്‍ക്കത്തയ്‌ക്കെതിരെയും, 12ന് ചെന്നൈയ്‌ക്കെതിരെയും, മെയ് 16ന് പഞ്ചാബിനെതിരെയുമാണ് റോയല്‍സിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.