AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഐപിഎല്‍ പൂരം കൊടിയേറി, ടോസ് നേടിയ ആര്‍സിബി ബൗളിങ് തിരഞ്ഞെടുത്തു; പ്ലേയിങ് ഇലവന്‍ ഇങ്ങനെ

RCB vs KKR: ശ്രേയ ഘോഷാലിന്റെ ഗാനവിരുന്ന്, നടി ദിഷ പടാനിയുടെ നൃത്തം തുടങ്ങിയവ ആഘോഷച്ചടങ്ങുകള്‍ക്ക് മിഴിവേകി. ഇതിനിടെ ഷാരൂഖ് ഖാനും വിരാട് കോഹ്ലിയും ഒരുമിച്ച് ഡാന്‍സ് ചെയ്തത് ആരാധകരുടെ ഹൃദയം കവര്‍ന്നു. വീഡിയോ വൈറലാണ്

IPL 2025: ഐപിഎല്‍ പൂരം കൊടിയേറി, ടോസ് നേടിയ ആര്‍സിബി ബൗളിങ് തിരഞ്ഞെടുത്തു; പ്ലേയിങ് ഇലവന്‍ ഇങ്ങനെ
അജിങ്ക്യ രഹാനെയും രജത് പട്ടീദാറും Image Credit source: IPL-Facebook Page
Jayadevan AM
Jayadevan AM | Updated On: 22 Mar 2025 | 07:52 PM

കൊല്‍ക്കത്ത: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിന് തിരി തെളിഞ്ഞു. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. താരനിബിഡമായ ഉദ്ഘാടനച്ചടങ്ങിന് ശേഷമായിരുന്നു ടോസിട്ടത്. ശ്രേയ ഘോഷാലിന്റെ ഗാനവിരുന്ന്, നടി ദിഷ പടാനിയുടെ നൃത്തം തുടങ്ങിയവ ആഘോഷച്ചടങ്ങുകള്‍ക്ക് മിഴിവേകി. ഇതിനിടെ ഷാരൂഖ് ഖാനും വിരാട് കോഹ്ലിയും ഒരുമിച്ച് ഡാന്‍സ് ചെയ്തത് ആരാധകരുടെ ഹൃദയം കവര്‍ന്നു. ഇതിന്റെ വീഡിയോ വൈറലാണ്. ആഘോഷ ചടങ്ങുകള്‍ക്ക് ശേഷം ടോസിനായി ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും മൈതാനത്തെത്തുകയായിരുന്നു.

ഇരുടീമുകളുടെയും പ്ലേയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ക്വിന്റോണ്‍ ഡി കോക്ക്, വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, റിങ്കു സിങ്, ആങ്ക്രിഷ് രഘുവന്‍ശി, സുനില്‍ നരേന്‍, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, രജത് പട്ടീദാര്‍, ലിയം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിഖ് സലാം, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍.

ഇമ്പാക്ട് പ്ലെയേഴ്‌സ്‌:

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ലവ്‌നീത് സിസോദിയ, മനീഷ് പാണ്ഡെ, അനുകുല്‍ സുധാകര്‍ റോയ്‌, ആന്റിച്ച് നോര്‍ക്യെ, വൈഭവ് അറോറ.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ദേവദത്ത് പടിക്കൽ, അഭിനന്ദൻ സിംഗ്, മനോജ് ഭണ്ഡാഗെ, റൊമാരിയോ ഷെപ്പേർഡ്, സ്വപ്നിൽ സിംഗ്