IPL Retention 2025 : കോലിയുടെ റെക്കോർഡ് തകർക്കാൻ ക്ലാസൻ; ബട്ലറെയും ബോൾട്ടിനെയും കൈവിടാൻ റോയൽസ്

IPL Rentention 2025 Heinrich Klaasen : ഐപിഎൽ റിട്ടൻഷനുമായി ബന്ധപ്പെട്ട് അവസാന വട്ട വാർത്തകളാണ് ഇപ്പോൾ വരുന്നത്. ലേലത്തിലെത്തുമ്പോൾ പല ടീമുകളും സർപ്രൈസ് കോർ ടീമുമായാവും എത്തുക. വിശദാംശങ്ങൾ ഇങ്ങനെ.

IPL Retention 2025 : കോലിയുടെ റെക്കോർഡ് തകർക്കാൻ ക്ലാസൻ; ബട്ലറെയും ബോൾട്ടിനെയും കൈവിടാൻ റോയൽസ്

ഹെൻറിച്ച് ക്ലാസൻ (Image Credits - PTI)

Published: 

31 Oct 2024 15:45 PM

ഐപിഎൽ റിട്ടൻഷൻ പ്രഖ്യാപിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ഐപിഎൽ ഫ്രാഞ്ചൈസികൾ തങ്ങളുടെ റിട്ടൻഷൻ പട്ടിക പുറത്തുവിടണം. റിട്ടൻഷനുമായി ബന്ധപ്പെട്ട് വളരെ നിർണായകമായ ചില വാർത്തകൾ പുറത്തുവരുന്നുണ്ട്. വരുന്ന ഐപിഎൽ സീസണ് മുന്നോടിയായുള്ള മെഗാ ലേലത്തിലെത്തുമ്പോൾ പല ടീമുകളും അതിശയിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Also Read : IPL Retention 2025 : ഐപിഎൽ റിട്ടൻഷൻ എപ്പോൾ, എവിടെ, എങ്ങനെ കാണാം?; വിശദവിവരങ്ങൾ അറിയാം

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ നട്ടെല്ലായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച് ക്ലാസൻ ഇത്തവണ വിരാട് കോലിയുടെ റെക്കോർഡ് മറികടന്നേക്കും. ക്ലാസനെ 22 കോടി രൂപയ്ക്ക് നിലനിർത്താനാണ് സൺറൈസേഴ്സിൻ്റെ തീരുമാനം. ഇത് സാധ്യമാക്കുന്നതിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ശമ്പളം കുറയ്ക്കാൻ തയ്യാറായെന്നും റിപ്പോർട്ടുകളുണ്ട്. ഇത്രയും ഉയർന്ന തുകയ്ക്ക് ക്ലാസനെ ഹൈദരാബാദ് ഫ്രാഞ്ചൈസി നിലനിർത്തിയാൽ ഐപിഎൽ ചരിത്രത്തിലെ തന്നെ റെക്കോർഡായി അത് മാറും. ഏറ്റവുമധികം തുക മുടക്കി ഒരു ഫ്രാഞ്ചൈസി നിലനിർത്തുന്ന താരമെന്ന റെക്കോർഡ് വിരാട് കോലിയിൽ നിന്ന് ക്ലാസൻ സ്വന്തമാക്കും. ക്ലാസനൊപ്പം പാറ്റ് കമ്മിൻസ്, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവരെയാവും ഹൈദരാബാദ് നിലനിർത്തുക.

തങ്ങളുടെ സിസ്റ്റത്തിലൂടെ വളർന്നുവന്നവരിൽ നിക്ഷേപിക്കാനാണ് രാജസ്ഥാൻ റോയൽസിൻ്റെ തീരുമാനം. ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിനൊപ്പം യശസ്വി ജയ്സ്വാൾ, റിയാൻ പരഗ് എന്നിവരെയും റോയൽസ് നിലനിർത്തും. മൂന്ന് പേരും രാജസ്ഥാൻ റോയൽസ് സിസ്റ്റത്തിൽ നിന്ന് ഉയർന്നുവന്നവരാണ്. അൺകാപ്പ്ഡ് താരമായി സന്ദീപ് ശർമയെയും ടീമിൽ നിലനിർത്തും. അതായത്, ജോസ് ബട്ട്ലർ, ആർ അശ്വിൻ, യുസി ചഹാൽ, ഷിംറോൺ ഹെട്മെയർ, ട്രെൻ്റ് ബോൾട്ട്, ധ്രുവ് ജുറേൽ തുടങ്ങിയ മാച്ച് വിന്നർമാർ മെഗാ ലേലത്തിലെത്തും. രാജസ്ഥാൻ റോയൽസിൻ്റെ ഘടനയെപ്പോലും ഈ ലേലം പൊളിച്ചെഴുതാനാണ് സാധ്യത.

ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് കൈവിടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. നിലവിലെ ക്യാപ്റ്റനായ പന്തിനെ മാറ്റി അക്സർ പട്ടേലിനെ ഡൽഹി ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോർട്ടുകൾ. അക്സറിനൊപ്പം കുൽദീപ് യാദവ്, ജേക്ക് ഫ്രേസർ – മക്കർക്ക് എന്നിവരെക്കൂടി ഡൽഹി നിലനിർത്തുമെന്നും സൂചനകളുണ്ട്. ഋഷഭ് പന്തിനെ വിട്ടുകളയാൻ മാനേജ്മെൻ്റിന് താത്പര്യമില്ലായിരുന്നു. എന്നാൽ, താരത്തിൽ നിന്ന് ക്യാപ്റ്റൻസി മാറ്റാനായിരുന്നു ശ്രമം. ഇത് പന്തിന് സ്വീകാര്യമായില്ല. ഇതേ തുടർന്നാണ് ഡൽഹി പന്തിനെ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകൾ വന്നു. ഡൽഹി വിടുന്ന ഋഷഭ് പന്തിനെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിച്ചേക്കുമെന്നാണ് സൂചനകൾ. എംഎസ് ധോണിക്ക് ശേഷം പന്തിലൂടെ ബ്രാൻഡ് ക്രിയേറ്റ് ചെയ്യാനാണ് ചെന്നൈ മാനേജ്മെൻ്റിൻ്റെ ശ്രമം. എന്നാൽ, ചെന്നൈ പന്തിന് ക്യാപ്റ്റൻസി നൽകുമോ എന്ന് കണ്ടറിയണം. പന്ത് ടീമിലെത്തുമ്പോൾ രവീന്ദ്ര ജഡേജയെ ചെന്നൈ റിലീസ് ചെയ്തേക്കും.

Also Read : Ben Stokes : ബെൻ സ്റ്റോക്സിൻ്റെ വീട്ടിൽ വമ്പൻ കവർച്ച; മോഷണം പോയ വിലപിടിപ്പുള്ള സാധനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് താരം

മുംബൈ ക്യാമ്പിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, തിലക് വർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരെ നിലനിർത്തും. ഹാർദ്ദിക്കിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം മാറ്റുമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കിൽ സൂര്യകുമാർ യാദവാവും വരുന്ന സീസണിലെ ക്യാപ്റ്റൻ. ലക്നൗ കെഎൽ രാഹുലിനെ കൈവിട്ട് നിക്കോളാസ് പൂരാനെ നിലനിർത്തും. പൂരാനാവും ടീം ക്യാപ്റ്റൻ. പൂരാനൊപ്പം മായങ്ക് യാദവ്, രവി ബിഷ്ണോയ് എന്നിവരെയും ലക്നൗ നിലനിർത്തും. ചെന്നൈ ആവട്ടെ ധോണി, ഋതുരാജ് ഗെയ്ക്‌വാദ്, മതീഷ പതിരന, ശിവം ദുബെ എന്നിവരെയാവും നിലനിർത്തുക. മുഹമ്മദ് സിറാജിനെ ആർസിബി റിലീസ് ചെയ്തേക്കും. കോലി ക്യാപ്റ്റനായി തിരികെയെത്തുമ്പോൾ രജത് പാടിദാർ, കാമറൂൺ ഗ്രീൻ, യഷ് ദയാൽ തുടങ്ങിയവരെ ഫ്രാഞ്ചൈസി നിലനിർത്തും. ശുഭ്മൻ ഗിൽ, റാഷിദ് ഖാൻ, സായ് സുദർശൻ എന്നിവരെയാവും ഗുജറാത്ത് നിലനിർത്തുക. ഷമി അടക്കം ലേലത്തിലെത്തും. ശ്രേയാസ് അയ്യർ, ആന്ദ്രേ റസൽ തുടങ്ങിയവരെ കൊൽക്കത്ത കൈവിടും. റിങ്കു സിംഗ്, ഹർഷിത് റാണ, ഫിൽ സാൾട്ട് തുടങ്ങിയവരെയാവും ഫ്രാഞ്ചൈസി നിലനിർത്തുക.

 

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം