ISL 2024 : ലേലത്തിനിടെ ബ്ലാസ്റ്റേഴ്സിനെ മറക്കല്ലേ; ചെന്നൈയിനെ 3 ഗോളിന് തകർത്ത് ലൂണയും സംഘവും വിജയവഴിയിൽ

ISL 2024 Kerala Blasters Won Against Chennaiyin FC : ഐഎസ്എലിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് മടക്കമില്ലാത്ത മൂന്ന് ഗോൾ ജയം. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരികെയെത്തുന്നത്.

ISL 2024 : ലേലത്തിനിടെ ബ്ലാസ്റ്റേഴ്സിനെ മറക്കല്ലേ; ചെന്നൈയിനെ 3 ഗോളിന് തകർത്ത് ലൂണയും സംഘവും വിജയവഴിയിൽ

കേരള ബ്ലാസ്റ്റേഴ്സ് (Image Courtesy - Kerala Blasters Fb)

Published: 

24 Nov 2024 22:03 PM

ഒരുവശത്ത് ഐപിഎൽ ലേലം പൊടിപൊടിക്കവെ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരികെയെത്തി. മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയിനെ മുക്കിയാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവ് ആഘോഷിച്ചത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയും ഹെസൂസ് ഹിമനസും രാഹുൽ കെപിയുമാണ് ഗോളുകൾ നേടിയത്. തുടരെ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിക്കുന്നത്.

സാധ്യമായതിൽ വച്ച് ഏറ്റവും ശക്തമായ ടീമിനെയാണ് ഇന്ന് കൊച്ചിയിൽ സ്റ്റാറെ അണിനിരത്തിയത്. മിലോസ് ഡ്രിന്‍സിച്ച്, നവോച്ച സിങ്, റുയ്വാ ഹോര്‍മിപാം, സന്ദീപ് സിങ് എന്നിവര്‍ പ്രതിരോധത്തിൽ തുടര്‍ന്നു. മധ്യനിരയില്‍ അലെക്സാന്‍ഡ്രെ കൊയെഫ് പുറത്തിരുന്നു. വിബിന്‍ മോഹനന്‍, അഡ്രിയാന്‍ ലൂണ, ഫ്രെഡി, കോറോ സിങ് എന്നിവരാണ് മിഡ്ഫീൽഡിൽ അണിനിരന്നത്. മുന്നേറ്റത്തില്‍ ഹെസൂസ് ഹിമനസും നോഹ സദോയും. ചെന്നൈയിന്‍ ഗോള്‍മുഖത്ത് മുഹമ്മദ് നവാസ് അണിനിരന്നപ്പോൾ പ്രതിരോധത്തില്‍ മന്ദാര്‍ ദേശായ്, റ്യാന്‍ എഡ്വാര്‍ഡ്സ്, യുമ്നം, ലെന്ത്ലെയ് എന്നിവരും മധ്യനിരയില്‍ എല്‍സിന്യോ, വിന്‍സി ബരെറ്റൊ, ഫാറൂഖ് ചൗധരി, ലൂകാസ് ബ്രാംബില്ല എന്നിവരും കളത്തിലിറങ്ങി. ഇര്‍ഫാന്‍ യദ്വാഡും വില്‍മര്‍ ഗില്ലും ചേർന്നാണ് ആക്രമണം നയിച്ചത്.

Also Read : Santosh Trophy: പുതുച്ചേരിക്കെതിരെ ​ഗോൾമഴ; കേരളം സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിൽ

തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന് ആക്രമിച്ചുകളിക്കാൻ സാധിച്ചു. കളിയുടെ സമസ്തമേഖലകളിലും മുന്നിട്ടുനിന്നെങ്കിലും ആദ്യ പകുതിയിൽ ഗോളുകൾ പിറന്നില്ല. 9ആം മിനിട്ടിൽ ചെന്നൈയിന് കിട്ടിയ ഒരു ഫ്രീ കിക്ക് സച്ചിൻ സുരേഷ് കുത്തിയകറ്റിയതാണ് ആദ്യ പകുതിയിലെ പ്രധാന ഇവൻ്റ്.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമങ്ങൾ വിജയം കണ്ടു. 56ആം മിനിട്ടിലാണ് ആദ്യ ഗോൾ പിറന്നത്. കോറോ സിംഗ് ഒരുക്കിയ അവസരം പിഴവുകളില്ലാതെ ഹിമനസ് വലയിലെത്തിക്കുകയായിരുന്നു. 62ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ സബ്സ്റ്റിറ്റ്യൂട്ട്. കോറോ സിംഗിന് പകരം പകരം രാഹുല്‍ കെപി കളത്തിൽ. 70ആം മിനിട്ടിൽ നോഹ സദോയ് ബ്ലാസ്റ്റേഴ്സിൻ്റെ ലീഡ് ഇരട്ടിയാക്കി. ലൂണയാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. സീസണിൽ നോഹയുടെ നാലാം ഗോള്‍ ആയിരുന്നു ഇത്. ഇതിനിടെ ഫ്രെഡിക്ക് പകരം ഡാനിഷ് ഫാറൂഖ് കളത്തിലെത്തി. ഹിമിനെസിന് പകരം ക്വാമി പെപ്രയുമെത്തി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ രാഹുൽ കെകെപിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ മൂന്നാം ഗോൾ കണ്ടെത്തിയത്. ഇതോടെ ബ്ലാസ്റ്റേഴ്സ് വിജയം പൂർത്തിയാക്കി. നോഹയാണ് ഈ ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

ഇതോടെ 9 മത്സരങ്ങളിൽ മൂന്ന് ജയം സഹിതം 11 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തെത്തി. 9 മത്സരങ്ങളിൽ 12 പോയിൻ്റുള്ള ചെന്നൈയിൻ ആറാമതാണ്. ഈ മാസം
28ന് എഫ്സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.

 

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം