ISL: പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് 14 ക്ലബുകളും; കൊച്ചിയോട് ഗുഡ്‌ബൈ പറയാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്?

Indian Super League 2025-26: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2025-26 സീസണില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് 14 ക്ലബുകളും. ഒഡീഷ എഫ്‌സി ഒഴികെയുള്ള ക്ലബുകള്‍ പങ്കെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഒഡീഷയും പങ്കെടുക്കുമെന്ന് അറിയിച്ചു.

ISL: പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് 14 ക്ലബുകളും; കൊച്ചിയോട് ഗുഡ്‌ബൈ പറയാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്?

Kerala Blasters-File Pic

Published: 

13 Jan 2026 | 09:24 PM

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് 14 ക്ലബുകളും. ഒഡീഷ എഫ്‌സി ഒഴികെയുള്ള ക്ലബുകള്‍ പങ്കെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ഒഡീഷയും പങ്കെടുക്കുമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ലീഗ് തുടരണമെന്ന് ക്ലബുകള്‍ വ്യക്തമാക്കി. എന്നാല്‍ ചില ക്ലബുകള്‍ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ (എഐഎഫ്എഫ്) നിന്ന് സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത തേടിയതായാണ് റിപ്പോര്‍ട്ട്.

ചില ക്ലബുകള്‍ ഫെഡറേഷനില്‍ നിന്ന് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഒരു കോടി രൂപയുടെ പങ്കാളിത്ത ഫീസ് പൂർണ്ണമായും ഒഴിവാക്കണമെന്നും മത്സരങ്ങള്‍ നടത്തുന്നതിനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ക്ലബുകള്‍ ആവശ്യപ്പെട്ടിരുന്നു.

ചെലവ് ചുരുക്കാനാണ് പല ക്ലബുകളും ലക്ഷ്യമിടുന്നത്. ഹോം, എവേ ഫോർമാറ്റിൽ 91 മത്സരങ്ങള്‍ ഈ സീസണില്‍ നടക്കും. ഫെബ്രുവരി 14 ന് ആരംഭിച്ച് മെയ് 31 ന് മുമ്പ് അവസാനിക്കും. ഈ സീസണിനായി 24.26 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീസായി നല്‍കണം. കൂടുതല്‍ ചെലവുകളും ഫെഡറേഷന്‍ വഹിക്കും.

Also Read:  ISL: ഹോം മത്സരങ്ങളുടെ വേദികള്‍ അറിയിക്കണമെന്ന് ഐഎസ്എല്‍ ക്ലബുകളോട് എഐഎഫ്എഫ്; ബ്ലാസ്റ്റേഴ്‌സ് എവിടെ കളിക്കും?

ശമ്പളയിനത്തിലാണ് ക്ലബുകള്‍ക്ക് കൂടുതല്‍ തുക ചെലവാകുന്നത്. ചില ക്ലബുകള്‍ താരങ്ങളോട് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ക്ലബുകള്‍ നേരിട്ട് ശമ്പളം കുറയ്ക്കാന്‍ സാധിക്കില്ല. ഇത് നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുമോ?

അതേസമയം, കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയവും, മലപ്പുറം പയ്യനാട് സ്റ്റേഡിയവുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിഗണനയില്‍. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Related Stories
ISL: ഹോം മത്സരങ്ങളുടെ വേദികള്‍ അറിയിക്കണമെന്ന് ഐഎസ്എല്‍ ക്ലബുകളോട് എഐഎഫ്എഫ്; ബ്ലാസ്റ്റേഴ്‌സ് എവിടെ കളിക്കും?
Kerala Blasters: ഐഎസ്എല്ലില്‍ പന്തുതട്ടാന്‍ സൂപ്പര്‍ താരങ്ങളില്ല; കേരള ബ്ലാസ്റ്റേഴ്‌സിന് പറ്റിയത് വന്‍ അബദ്ധം; ലോണില്‍ വിട്ടവരെ തിരിച്ചുവിളിക്കാനാകുമോ?
Arjun Tendulkar: അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ?
ISL 2025-26: ലൂണയെയും നോവയെയും ലോണില്‍ വിട്ടത് അബദ്ധമായോ? ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങുമെന്ന് പ്രഖ്യാപനം
Ruben Amorim : മാനേജ്മെൻ്റിനെ വിമർശിച്ചു ; പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
KKR: ഷാരൂഖ് ഖാൻ മാത്രമല്ല, കെകെആറിന്റെ ഉടമകളായി ഈ ദമ്പതികളും! ആസ്തി കേട്ടാൽ ഞെട്ടും
മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
മകരജ്യോതിയുടെ പ്രാധാന്യമെന്ത്?
കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എത്ര തരം?
വെളുത്തുള്ളിയുടെ തൊലി കളയാൻ പാടുവേണ്ട... ഇതാണ് ഈസി
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു