AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters: മോഹന്‍ ബഗാന്റെ പാതയില്‍ മറ്റ് ക്ലബുകളും; കേരള ബ്ലാസ്‌റ്റേഴ്‌സും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു, ഐഎസ്എല്‍ പ്രതിസന്ധി ഗുരുതരം

KBFC suspends first team operations: കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബുകളും മോഹന്‍ ബഗാന്റെ പാത പിന്തുടരുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നാണ് റിപ്പോര്‍ട്ട്‌

Kerala Blasters: മോഹന്‍ ബഗാന്റെ പാതയില്‍ മറ്റ് ക്ലബുകളും; കേരള ബ്ലാസ്‌റ്റേഴ്‌സും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു, ഐഎസ്എല്‍ പ്രതിസന്ധി ഗുരുതരം
കേരള ബ്ലാസ്റ്റേഴ്‌സ്‌ Image Credit source: Kerala Blasters/Facebook
jayadevan-am
Jayadevan AM | Published: 09 Nov 2025 14:27 PM

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതിന് പിന്നാലെ കൂടുതല്‍ ക്ലബുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുന്നു. ഡിസംബറില്‍ ഐഎസ്എല്‍ ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ പല ക്ലബുകളും പരിശീലനത്തിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ വാണിജ്യ പങ്കാളികളെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ലീഗ് ഇത്തവണ നടക്കുമോയെന്ന് പോലും വ്യക്തമല്ല. ഈ അനിശ്ചിതത്വം കണക്കിലെടുത്ത് മോഹന്‍ ബഗാന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബുകളും മോഹന്‍ ബഗാന്റെ പാത പിന്തുടരുകയാണ്.

തങ്ങള്‍ സ്തംഭനാവസ്ഥയിലാണെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റര്‍ജി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. താരങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഭാവിയില്‍ ആശങ്കയുണ്ട്. എല്ലാവരും നിരാശരാണ്. ശുഭാപ്തിവിശ്വാസികളാകാന്‍ ശ്രമിക്കാം. പക്ഷേ മുന്നോട്ട് പോകുന്തോറും ആശങ്ക വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നാണ് റിപ്പോര്‍ട്ട്.

പരിശീലനം എന്ന് പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നാണ് ചെന്നൈ എഫ്‌സി താരങ്ങളെ അറിയിച്ചത്. എഫ്‌സി ഗോവയും, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും താരങ്ങള്‍ക്ക് ദീര്‍ഘനാളത്തെ അവധി അനുവദിച്ചു. നവംബര്‍ 12 വരെ ബെംഗളൂരു എഫ്‌സി ഇടവേളയെടുത്തിട്ടുണ്ട്. ഒഡീഷ എഫ്‌സിയും ഇതുവരെ പ്രീ സീസണ്‍ ആരംഭിച്ചിട്ടില്ല.

Also Read: ISL Uncertainty 2025-26: ഐഎസ്എല്‍ അനിശ്ചിതത്വത്തില്‍; പ്രവര്‍ത്തനം നിര്‍ത്തിവച്ച് മോഹന്‍ബഗാന്‍, ബിസിസിഐ രക്ഷിക്കണമെന്ന് ഈസ്റ്റ് ബംഗാള്‍

ചില ക്ലബുകള്‍ താരങ്ങളുടെ ശമ്പളം താല്‍ക്കാലികമായി നിര്‍ത്തിയേക്കുമെന്നും, കരാറുകള്‍ അവസാനിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മത്സരമില്ലെങ്കില്‍ പരിശീലിക്കുന്നതില്‍ എന്താണ് അര്‍ത്ഥമുള്ളതെന്നാണ് ക്ലബുകളുടെ ചോദ്യം. എന്തായാലും ലീഗിന്റെ ഭാവി എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്ലബുകളും ആരാധകരും.

നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എഐഎഫ്എഫ് കാര്യക്ഷമമായി ഇടപെടണമെന്നാണ് ആരാധകരുടെ ആവശ്യം. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ബിസിസിഐ ഇടപെടണമെന്ന്‌ ഈസ്റ്റ് ബംഗാൾ സീനിയർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേബബ്രത ആവശ്യപ്പെട്ടിരുന്നു.