ISL: ഐഎസ്എല്ലിന്റെ ഭാവിയെന്ത്? സുപ്രധാന യോഗം വിളിച്ച് കായിക മന്ത്രാലയം; ബുധനാഴ്ച നിര്‍ണായകം

ISL Crisis: ഐ‌എസ്‌എൽ പ്രതിസന്ധി തുടരുന്നതിനിടെ നിര്‍ണായക യോഗം വിളിച്ച് കായികമന്ത്രാലയം. ഫുട്ബോൾ ക്ലബ്ബുകൾ, എ‌ഐ‌എഫ്‌എഫ്, എഫ്‌എസ്‌ഡി‌എൽ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും

ISL: ഐഎസ്എല്ലിന്റെ ഭാവിയെന്ത്? സുപ്രധാന യോഗം വിളിച്ച് കായിക മന്ത്രാലയം; ബുധനാഴ്ച നിര്‍ണായകം

Indian Super League

Published: 

02 Dec 2025 14:32 PM

ഐ‌എസ്‌എൽ പ്രതിസന്ധി തുടരുന്നതിനിടെ നിര്‍ണായക യോഗം വിളിച്ച് കേന്ദ്ര കായികമന്ത്രാലയം. ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾ, എ‌ഐ‌എഫ്‌എഫ്, എഫ്‌എസ്‌ഡി‌എൽ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ബുധനാഴ്ചയാണ് യോഗം. ബുധനാഴ്ച സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് ആറ് കൂടിക്കാഴ്ചകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഐ‌എസ്‌എൽ ക്ലബ്ബുകൾ, ഐ ലീഗ് ക്ലബ്ബുകൾ എഫ്‌എസ്‌ഡി‌എൽ എന്നിവയുടെ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും.

ട്രാൻസാക്ഷൻ അഡ്വൈസർ ആയ കെപിഎംജി ഇന്ത്യ സർവീസസ് എൽഎൽപിയുടെ പ്രതിനിധികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ കായിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐഎസ്എല്‍ ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഇത്തവണ ഐഎസ്എല്‍ ഉണ്ടാകുമോയെന്ന് പോലും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് കായിക മന്ത്രാലയം ഇടപെടുന്നത്.

Also Read: ISL Uncertainty: ഐഎസ്എല്‍ പ്രതിസന്ധി തുടരുന്നു, അഡ്രിയാന്‍ ലൂണ ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്‍മാര്‍ സുപ്രീംകോടതിയിലേക്ക്‌

പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ക്ലബ് മാനേജ്‌മെന്റുകളും താരങ്ങളും രംഗത്തെത്തിയിരുന്നു. വിവിധ ക്ലബുകള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എഫ്‌എസ്‌ഡി‌എല്ലിനും എ‌ഐ‌എഫ്‌എഫിനും ഇടയിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (എം‌ആർ‌എ) ഈ മാസം അവസാനിക്കും. എന്നാല്‍ പുതിയ കൊമേഴ്‌സ്യല്‍ പാര്‍ട്ണര്‍ക്കായുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർ‌എഫ്‌പി) ബിഡുകളൊന്നും ലഭിക്കാത്തതാണ് പ്രതിസന്ധി.

പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നേരത്തെ ഐഎസ്എല്‍ ക്ലബുകള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഐഎസ്എല്‍ ക്ലബുകള്‍ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതെന്നാണ് വിവരം.

Related Stories
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
Virat Kohli: വിരാട് കോലിയുടെ ക്ഷേത്ര സന്ദർശനങ്ങൾ വൈറലാകുന്നു…. മാറ്റം തുടങ്ങുന്നത് ഇവിടെ നിന്ന്
Smriti Mandhana: ‘അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന
ISL: ആരുടെയും സഹായം വേണ്ട, ആ അനുമതി നല്‍കിയാല്‍ മാത്രം മതി; ഐഎസ്എല്‍ തന്നെ നടത്താന്‍ ക്ലബുകളുടെ പദ്ധതി
FIFA World Cup 2026: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; അര്‍ജന്റീന ‘ജെ’യില്‍, ബ്രസീല്‍ ‘സി’യില്‍, പോര്‍ച്ചുഗലോ?
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ