AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ക്ലബ്‌

Kerala Blasters to take action: താരത്തിനെതിരെയുണ്ടായ വംശീയ അധിക്ഷേപത്തില്‍ അപലപിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ്‌. ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ഒരു താരത്തിനെതിരെ വംശീയ അധിക്ഷേപം ഉണ്ടായത്. സംഭവം ശ്രദ്ധയില്‍പെട്ടതായി ബ്ലാസ്റ്റേഴ്‌സ്‌ സ്ഥിരീകരിച്ചു. അധികാരികളെ വിഷയം അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ക്ലബ്.

Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ക്ലബ്‌
കേരള ബ്ലാസ്റ്റേഴ്‌സ്Image Credit source: Kerala Blasters Facebook Page
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 26 Apr 2026 | 03:48 PM

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെയുണ്ടായ വംശീയ അധിക്ഷേപത്തില്‍ അപലപിക്കുന്നതായി ക്ലബ്. കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ഒരു താരത്തിനെതിരെ വംശീയ അധിക്ഷേപം ഉണ്ടായത്. സംഭവം ശ്രദ്ധയില്‍പെട്ടതായി ക്ലബ് സ്ഥിരീകരിച്ചു. ഏത് താരത്തിനെതിരെയാണ് വംശീയ അധിക്ഷേപം നടന്നതെന്ന് വ്യക്തമല്ല. ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നുവെന്ന് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു.

ഐ‌എസ്‌എൽ, എ‌ഐ‌എഫ്‌എഫ് അധികാരികളെ വിഷയം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ഇന്റഗ്രിറ്റിയെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. മത്സരങ്ങളില്‍ വംശീയതയ്ക്ക് സ്ഥാനമില്ലെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

പരാതി നൽകിയെന്ന് അറിയിച്ചുകൊണ്ടുള്ള കേരള ബ്ലാസ്റ്റേഴ്സ് എക്സിലെ പോസ്റ്റ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്‌

അതേസമയം, തുടര്‍ തോല്‍വികളില്‍ വലഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ 2026 സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. ബെംഗളൂരു എഫ്‌സിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചത്.

Also Read: Kerala Blasters: പീറ്റര്‍ ഹാര്‍ട്ട്‌ലി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്? സഹപരിശീലകനായേക്കും

27-ാം മിനിറ്റില്‍ ഫാലോ എൻഡിയയെ നേടിയ ഓണ്‍ ഗോളിലൂടെ ബെംഗളൂരുവാണ് ആദ്യം ലീഡെടുത്തത്. 34-ാം മിനിറ്റില്‍ ബ്രയാൻ സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായി. എങ്കിലും ആദ്യ പകുതി എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു സ്വന്തമാക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചുവരവ് നടത്തി.

61-ാം മിനിറ്റില്‍ വിക്ടർ ബെർട്ടോമിയു ആണ് കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വല കുലുക്കിയത്. 78-ാം മിനിറ്റില്‍ ഫ്രാൻസിസ്‌കോ ഫ്യൂലാസിയർ നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡുറപ്പിച്ചു. എട്ട് മത്സരങ്ങളില്‍ നിന്നു ഓരോന്ന് വീതം ജയവും, സമനിലയും, ആറു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം. നാല് പോയിന്റുമായി നിലവില്‍ 13-ാമതാണ്.

Follow Us