Kerala Blasters : ഇനി ഇതേ വഴി ഉള്ളൂ! കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മഞ്ഞപ്പടയുടെ തീരുമാനം

Manjappada Boycott Kerala Blasters Matches : ഇതുവരെ സീസണിൽ ആറ് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒരു ജയം പോലെ സ്വന്തമാക്കിട്ടില്ല. ടീമിൻ്റെ ദയനീയ പ്രകടനത്തിൻ്റെ ഉത്തരവാദിത്വം ക്ലബിൻ്റെ സിഇഒയും സ്പോർട്ടിങ് ഡയറക്ടറും ഏറ്റെടുക്കണമെന്നാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ആവശ്യപ്പെടുന്നത്.

Kerala Blasters : ഇനി ഇതേ വഴി ഉള്ളൂ! കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മഞ്ഞപ്പടയുടെ തീരുമാനം

Manjappada

Updated On: 

27 Apr 2026 | 02:41 PM

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് അറിയിച്ച് കബ്ലിൻ്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. സീസണിലെ ടീമിൻ്റെ ദയനീയ പ്രകടനത്തിൽ പ്രതിഷേധിച്ചാണ് മഞ്ഞപ്പട ഇനി മത്സരങ്ങൾ ബഹിഷിക്കാൻ തീരുമാനമെടുത്തിരിക്കുവന്നത്. ടീമിൻ്റെ ഉയർച്ച താഴ്ചകളിൽ മഞ്ഞപ്പട കൂടെ ഉണ്ടായിരുന്നു, എന്നാൽ ക്ലബ് ഉടമകളുടെ കാഴ്ചപാടും ഉത്തരവാദിത്വമില്ലായ്മയുമാണ് ബഹിഷ്കരണത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് മഞ്ഞപ്പട തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. ഐഎസ്എൽ 2026 സീസൺ ആരംഭിച്ച് ആറ് മത്സരങ്ങൾ പൂർത്തിയായിട്ടും ബ്ലാസ്റ്റേഴ്സ് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കിട്ടില്ല.

ടീമിനെ തുടർ തോൽവിയിലേക്ക് നയിച്ചത് കാഴ്ചപാടില്ലാത്ത സിഇഒയുടെയും സ്പോർട്ടിങ് ഡയറ്കടറുടെയും നടപടികളാണ്. ഇതിൻ്റെ ഉത്തരവാദിത്വം ഇരുവരെ ഏറ്റെടുക്കണം. ആരാധകരോട് കാണിക്കുന്ന അവഗണന. ക്ലബിനെ ദയനീയ അവസ്ഥയിലേക്ക് നയിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മഞ്ഞപ്പട വ്യക്തമാക്കി. ഇനി ചർച്ച നടത്തി വാക്കുകളും വാഗ്ദാനങ്ങളും നൽകിയാലും തിരികെ വരില്ലെന്നും മഞ്ഞപ്പട കൂട്ടിച്ചേർത്തു.

ALSO READ : Kerala Blasters: കേരള ബ്ലാസ്‌റ്റേഴ്‌സിനെ കര കയറ്റുമോ ആഷ്‌ലി വെസ്റ്റ്‌വുഡ്? നിലവിലെ സാഹചര്യം വെല്ലുവിളിയെന്ന് പുതിയ ആശാന്‍

ഇനിയുള്ള ബ്ലാസ്റ്റേഴ്സിൻ്റെ മത്സരത്തിൽ മഞ്ഞപ്പടയുടെ ബാനറുകളോ, ടിഫോ ഗ്യാലറിയിൽ ഉണ്ടാകില്ല. മഞ്ഞപ്പട വഴി മത്സരത്തിൻ്റെ ടിക്കറ്റുകൾ വിൽക്കില്ല. അതേസമയം വ്യക്തി താൽപര്യം അനുസരിച്ച് ആരാധകർക്ക് മത്സരങ്ങൾ കാണുന്നതിനെ മഞ്ഞപ്പട വിലക്കില്ല. എന്നാൽ അങ്ങനെയുള്ളവർ മഞ്ഞപ്പടയുടെ പേര് ഉപയോഗിക്കാൻ പാടില്ലെന്നും ആരാധകകൂട്ടായ്മ അറിയിച്ചു.

മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പോസ്റ്റ്


വൈകി ആരംഭിച്ച ഐഎസ്എൽ സീസൺ തുടങ്ങി ആറ് മത്സരങ്ങൾ പിന്നിട്ടിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ നേടാനായത് ഒരു പോയിൻ്റ് മാത്രമാണ്.  ഈസ്റ്റ് ബംഗാളിനെതിരെ നേടിയ സമനിലയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ആ ഒരു പോയിൻ്റ് നേടിയത്. ഇനി ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഒരു ലക്ഷ്യം മാത്രമാണുള്ളത് റെലിഗേഷൻ ഏത് വിധേയനും ഒഴിവാക്കുക. ഒഴിഞ്ഞ ഡേവിഡ് കാറ്റലയ്ക്ക് പകരം ഇംഗ്ലീഷ് കോച്ച് ആഷ്ലി വെസ്റ്റ്‌വുഡിനെ പുതിയ പരിശീലകനായി എത്തിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് ചില മാറ്റങ്ങൾ വരുത്തിട്ടുണ്ട്. എന്നാൽ ഇതൊന്നും ആരാധകരുടെ ആശങ്കയ്ക്ക് അറുതി വരുത്തില്ല. പുതിയ താരങ്ങൾ ബ്ലാസ്റ്റേഴ്സ് നിരയിലേക്കെത്താനും സാധ്യതയുണ്ട്.

Follow Us
Related Stories
ലോകകപ്പ് 2030: റൊണാൾഡോ ഇല്ലെങ്കിലും പോർചുഗൽ ഉണ്ട്, മെസിയുടെ അ‌ർജന്റീനയും ഉണ്ട്, ബ്രസീലിന് കളിച്ച് ജയിക്കണം
‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ..!’ പകരം വീട്ടാൻ മെസി; വീണ്ടും അ‌ർജന്റീന- സ്പെയിൻ പോരാട്ടം
ഹോക്കി ലോകകപ്പ് 2026: ഹർമൻപ്രീത് സിംഗ് ക്യാപ്റ്റൻ; ഇന്ത്യയുടെ 20 അംഗ ടീം സജ്ജം
പ്രീമിയർ ലീഗിൽ ഇനി കളിക്കാനാവില്ലേ? അർജന്റീനയുടെ മൂന്ന് ലോകകപ്പ് താരങ്ങൾ കുരുക്കിൽ!
‘ഇത്രേയുള്ളൂ അ‌ർജന്റീന, പക്ഷേ ഇത്രേയുള്ളോ മെസി’! കളങ്കമായി ​മൈതാനത്തെ മര്യാദയില്ലാക്കാഴ്ചകൾ
മെസി ഇല്ലാതെ അ‌ർജന്റീന നാട്ടിലെത്തി; ‘ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയമാണ് യഥാർത്ഥ വിജയം’ എന്ന് ആരാധകർ
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി