Kerala Blasters: സനാന് പിന്നാലെ മറ്റൊരു താരത്തെ കൂടി എത്തിച്ച് മഞ്ഞപ്പട; പോൾ റാംഫങ്‌സൗവ കേരള ബ്ലാസ്റ്റേഴ്‌സില്‍
Paul Ramfangzauva joins Kerala Blasters: പോൾ റാംഫങ്‌സൗവയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. 27-കാരനായ താരം ഡയമണ്ട് ഹാര്‍ബര്‍ എഫ്‌സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. മിസോറാം സ്വദേശിയായ പോൾ റാംഫങ്‌സൗവ ഐസ്വാള്‍ അണ്ടര്‍ 18 ടീമിലൂടെയാണ് യൂത്ത് കരിയര്‍ ആരംഭിച്ചത്. 2018 ല്‍ ഐസ്വാള്‍ എഫ്‌സിയിലൂടെ ഐ ലീഗില്‍ അരങ്ങേറി.

Paul Ramfangzauva Kerala Blasters
മിഡ്ഫീല്‍ഡര്‍ പോൾ റാംഫങ്‌സൗവയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. 27-കാരനായ താരം ഡയമണ്ട് ഹാര്‍ബര്‍ എഫ്‌സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. മിസോറാം സ്വദേശിയായ പോൾ റാംഫങ്‌സൗവ ഐസ്വാള്‍ അണ്ടര്‍ 18 ടീമിലൂടെയാണ് യൂത്ത് കരിയര്‍ ആരംഭിച്ചത്. 2018 ല്‍ ഐസ്വാള്‍ എഫ്‌സിയിലൂടെ ഐ ലീഗില്‍ അരങ്ങേറി. 2020-ല്‍ ഒഡീഷ എഫ്‌സിയിലെത്തിയ താരം അഞ്ച് വര്‍ഷം ക്ലബില്‍ തുടര്‍ന്നു. 2025-ല്‍ ചന്‍മാരി എഫ്‌സിക്കു വേണ്ടി കളിച്ചു. തുടര്‍ന്നാണ് ഡയമണ്ട് ഹാര്‍ബറിലേക്കും അവിടെ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്കും എത്തുന്നത്.
ഇന്നലെ മലയാളി താരം മുഹമ്മദ് സനാന്റെയും, മിസോറാം താരമായ റാംഹ്‌ലുൻചുങ്കയുടെയും സൈനിങുകള്‍ ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 22-കാരനായ സനാന്‍ മലപ്പുറം സ്വദേശിയാണ്. ജംഷെഡ്പുര്‍ എഫ്‌സിയില്‍ നിന്നാണ് ഈ യുവ വിങ്ങറെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 2029 വരെയാണ് കരാര്‍. റിലയന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സ് പ്രോഗ്രാമിലൂടെയാണ് സനാന്‍ കരിയര്‍ ആരംഭിച്ചത്. 2023ല്‍ ജംഷെഡ്പുര്‍ എഫ്‌സിയിലെത്തി.
ഡ്യൂറന്‍ഡ് കപ്പിലൂടെ ജംഷെഡ്പുര്‍ എഫ്‌സിക്കു വേണ്ടി അരങ്ങേറി. സെപ്തംബര്‍ 25-ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലൂടെയായിരുന്നു ഐഎസ്എല്‍ അരങ്ങേറ്റം. 2023-24 സീസണില്‍ 20 ലീഗ് മത്സരങ്ങളിലും, 2024-25 സീസണില്‍ 24 എണ്ണത്തിലും ജംഷെഡ്പൂരിനായി കളിച്ചു. പ്രധാനമായും ഇടത് വിങ്ങിലാണ് സനാന്‍ കളിക്കുന്നത്. എന്നാല്‍ വലത് വിങിലും സെന്‍ട്രല്‍ അറ്റാക്കിങ് റോളിലും താരത്തിന് തിളങ്ങാനാകും.
ഐസ്വാള്‍ എഫ്‌സിയിലൂടെയാണ് റാംഹ്‌ലുൻചുങ്ക സീനിയര്‍ കരിയര്‍ തുടങ്ങിയത്. 25-കാരനായ ഈ യുവ ഫോര്‍വേഡ് താരം മിസോറാം സ്വദേശിയാണ്. 2022-ല്‍ എസ്‌സി ഡല്‍ഹിയുടെ താരമായി. 2022-23 സീസണില്‍ ലോണില്‍ ശ്രീനിധി ഡക്കാനു വേണ്ടി റാംഹ്‌ലുൻചുങ്ക പന്തു തട്ടി.
കൂടുതല്‍ സൈനിങുകള്‍
നേരത്തെ മുഹമ്മദ് യാസിര്‍, അമരീന്ദര്‍ സിങ്, വിദേശ താരമായ ആന്ദ്രേ ഗ്രീന്‍ എന്നിവരെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. 28-കാരനായ യാസിര്‍ എഫ്‌സി ഗോവയില്‍ നിന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായത്. ഗോള്‍കീപ്പറായ അമരീന്ദര്‍ സിങ് ഒഡീഷ എഫ്‌സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
ഐഎസ്എല്ലില്‍ വിപുലമായ അനുഭവസമ്പത്തുള്ള താരമാണ് 33-കാരനായ അമരീന്ദര്‍. മുന്‍ ആസ്റ്റണ്‍ വില്ല വിങര്‍ ആന്ദ്രേ ഗ്രീനിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. കൂടുതല്‍ വിദേശ സൈനിങുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം ലോണടിസ്ഥാനത്തില്‍ ടീം വിട്ട ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ തിരിച്ചെത്തിയിട്ടുണ്ട്.
English Summary
Kerala Blasters have signed 27-year-old midfielder Paul Ramfangzauva from Diamond Harbour FC. The Mizoram-born player began his youth career with the Aizawl FC Under-18 team. He made his I-League debut for Aizawl FC in 2018 before joining Odisha FC in 2020. After playing for Chanmari FC and Diamond Harbour FC in 2025, he has now joined Blasters.