5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

ISL 2024-2025: ഐഎസ്എൽ 11-ാം സീസണ് സെപ്റ്റംബർ 13ന് കിക്കോഫ്, ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം തിരുവോണത്തിന്, എതിരാളികൾ പഞ്ചാബ്

ISL 2024-2025: രാജ്യത്ത് ഇനി കാൽപന്താരവം മുഴങ്ങാൻ ദിവസങ്ങൾ ബാക്കി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം സീസണ് സെപ്റ്റംബർ 13-ന് കിക്കോഫാകും. നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സിയും ഷീൽഡ് ജേതാക്കളായ കൊൽക്കത്ത മോഹൻ ബഗാനും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. തിരുവോണ നാളായ സെപ്റ്റംബർ 15-ന് കൊച്ചിയിൽ വച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഹോം ഗ്രൗണ്ടിൽ പഞ്ചാബ് എഫ് സിയാണ് എതിരാളി. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം.

ISL 2024-2025: ഐഎസ്എൽ 11-ാം സീസണ് സെപ്റ്റംബർ 13ന് കിക്കോഫ്, ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം തിരുവോണത്തിന്, എതിരാളികൾ പഞ്ചാബ്
ഐഎസ്എൽ ടീം ക്യാപ്റ്റന്മാരുടെ ചിത്രം. ( Image Courtesy Indian Super League)
Follow Us
athira-ajithkumar
Athira | Published: 26 Aug 2024 07:50 AM

രാജ്യത്ത് ഇനി കാൽപന്താരവം മുഴങ്ങാൻ ദിവസങ്ങൾ ബാക്കി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം സീസണിന്റെ മത്സരക്രമം സംഘാടകർ പുറത്തുവിട്ടു. സെപ്റ്റംബർ 13-ന് പുതിയ സീസണ് കിക്കോഫാകും. ഡിസംബർ 30 വരെയുള്ള മത്സരക്രമമാണ് സംഘാടകർ പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സിയും ഷീൽഡ് ജേതാക്കളായ കൊൽക്കത്ത മോഹൻ ബഗാനും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30-നാണ് മത്സരം. തിരുവോണ നാളായ സെപ്റ്റംബർ 15-ന് കൊച്ചിയിൽ വച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഹോം ഗ്രൗണ്ടിൽ പഞ്ചാബ് എഫ് സിയാണ് എതിരാളി. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി ഭാഷകളിൽ കമന്ററിയുണ്ടാകും.

ഐ ലീഗ് ചാമ്പ്യന്മാരായ കൊൽക്കത്തൻ ക്ലബ്ബ് മുഹമ്മദൻസ് എഫ് സി ഐഎസ്എൽ 11-ാം സീസണിൽ കന്നി അങ്കം കുറിക്കും. മുഹമ്മദൻസ് കൂടിയെത്തിയതോടെ ഇത്തവണ 3 ടീമുകളാണ് ഫുട്‌ബോളിന്റെ മക്കയായ കൊൽക്കത്തിയിൽ നിന്ന് ഐഎസ്എല്ലിന്റെ ഭാഗമാകുക. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻസ് എന്നീ ടീമുകളുടെ ഹോം ഗ്രൗണ്ടും സോൾട്ട് ലേക്ക് സ്‌റ്റേഡിയമാണ്. ഇതോടെ 13 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിന്റെ ഭാഗമാകുക. മുഹമ്മദൻസിന്റെ ആദ്യ മത്സരം 16-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സര ക്രമം

* Sept 15 – KBFC / PFC (Home)
* Sept 22 – KBFC / EBFC (Home)
* Sep 29 – KBFC / NEUFC (Away)
* Oct 03 – KBFC / OFC (Away )
* Oct 20 – KBFC / MDSC (Away)
* Oct 25 – KBFC / BFC (Home)
* Nov 03 – KBFC / MCFC (Away)

* Nov 07 – KBFC / HFC (Home)
* Nov 24 – KBFC / CFC (Home)
* Nov 28 – KBFC / FCG (Home)
* Dec 07 – KBFC / BFC (Away)
* Dec 14 – KBFC / MBSG (Away)
* Dec 22 – KBFC / MDSC (Home)
* Dec 29 – KBFC / JFC (Away)

സ്വീഡിഷ് പരിശീലകൻ മൈക്കിൾ സ്റ്റാറെയ്ക്ക് കീഴിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ടൂർണമെന്റിന് ഒരുങ്ങുന്നത്. സ്റ്റാറെയ്ക്ക് കീഴിൽ മികച്ച പ്രകടനമാണ് ഡ്യൂറന്റ് കപ്പിൽ ടീം കാഴ്ചവച്ചത്. 4-3-3 അറ്റാക്കിംഗ് ശൈലിയാണ് സ്റ്റാറെയുടേത്.

Latest News