Kerala Cricket League: പ്രഥമ ലീ​ഗിന്റെ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരിൽ കൊല്ലവും കാലിക്കറ്റും നേർക്കുനേർ

Aries Kollam Sailors v/s Calicut Globstars: ‌കലാശപ്പോര് കാണുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും തത്സമയ സംപ്രേക്ഷണമുണ്ട്.

Kerala Cricket League: പ്രഥമ ലീ​ഗിന്റെ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരിൽ കൊല്ലവും കാലിക്കറ്റും നേർക്കുനേർ

Credits Kerala Cricket t20

Published: 

18 Sep 2024 | 06:49 AM

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീ​ഗിന്റെ ചാമ്പ്യന്മാരെ ഇന്നറിയാം.  കലാശപ്പോരിൽ ഏരീസ് കൊല്ലം സെയിലേഴ്‌സും കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസും ഏറ്റുമുട്ടും. വെെകിട്ട് 6.45-ന് കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

വാശിയേറിയ സെമി പോരാട്ടത്തിൽ തൃശൂർ ടെെറ്റൻസിനെ 16 റൺസിന് വീഴ്ത്തിയാണ് കൊല്ലത്തിന്റെ ഫെെനൽ പ്രവേശനം. 211 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ തൃശൂർ 194 റൺസിൽ അടിയറവ് പറയുകയായിരുന്നു.

മറുപടി ബാറ്റിം​ഗിനിറങ്ങിയ തൃശ്ശൂർ ടൈറ്റൻസ് രണ്ട് ഓവർ പിന്നിട്ടപ്പോൾ തന്നെ 40 റൺസിലെത്തി. പിന്നാലെ തകർപ്പൻ പ്രകടനം കാഴ്ചവച്ച വിഷ്ണു വിനോദിന്റെ (37) വിക്കറ്റ് നഷ്ടമായി. പിന്നാലെ വന്നവരാരും രണ്ടക്കം കാണാതെ പുറത്തായതോടെ തൃശ്ശൂർ പ്രതിരോധത്തിലായി. ആനന്ദ് സാഗർ(5), അഭിഷേക് പ്രതാപ്(5), അഹമമ്ദ് ഇമ്രാൻ(1) എന്നിവരാണ് അതിവേ​ഗം കൂടാരം കയറിയത്.

കൂറ്റൻ തോൽവിയിൽ നിന്ന് ടീമിനെ രക്ഷിച്ചത് അക്ഷയ് മനോഹർ- വരുൺ നായനാർ സഖ്യമാണ്. 48 റൺസെടുത്ത് അക്ഷയും 33 റൺസുമായി വരുണും കൂടാരം കയറി. പിന്നാലെ വന്നവർ നിരാശപ്പെടുത്തിയതോടെ തൃശൂർ തോൽവി മണത്തു. 42 റൺസുമായി നിധീഷ് പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. മൂന്ന് വിക്കറ്റുമായി കൊല്ലത്തിനായി ബേസിൽ തിളങ്ങി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ കൊല്ലം നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. അഭിഷേക് നായറിന്റെ സെഞ്ച്വറിയും (103) സച്ചിൻ ബേബിയുടെ അർദ്ധസെഞ്ച്വറിയുമാണ് കൊല്ലത്തിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. സ്കോർ ബോർഡ് 48 റൺസിൽ നിൽക്കെയാണ് കൊല്ലത്തിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഓപ്പണർ അരുൺ പൗലോസാണ്(15) പുറത്തായത്. ഇഷാഖിനായിരുന്നു വിക്കറ്റ്.

വൺഡൗണായി ക്രീസിലെത്തിയ സച്ചിൻ ബേബിയെ കൂട്ടുപിടിച്ച് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചു. 103 റൺസെടുത്ത അഭിഷേക് റണ്ണൗട്ടായി. 11 ഫോറുകളും ആറ് സിക്‌സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്. 49 പന്തിൽ നിന്ന് 83 റൺസെടുത്ത സച്ചിന്റെ ഇന്നിം​ഗ്സിൽ 7 ഫോറുകളും 4 സിക്സുകളും ഉൾപ്പെടുന്നു.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്