5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

KCL Final : പ്രഥമ കിരീടം ആര് നേടും? കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ എപ്പോൾ, എവിടെ ലൈവായി കാണാം?

KCL Final Calicut Globstars vs Aires Kollam Sailors Live Streaming : തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.45നാണ് ഫൈനൽ പോരാട്ടത്തിന് തുടക്കം കുറിക്കുക. ഫൈനൽ മത്സരത്തിന് മുന്നോടിയായി പ്രത്യേക ലൈവ് ഇവൻ്റും കേരള ക്രിക്കറ്റ് ലീഗ് അവതരിപ്പിക്കുന്നുണ്ട്.

KCL Final : പ്രഥമ കിരീടം ആര് നേടും? കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ എപ്പോൾ, എവിടെ ലൈവായി കാണാം?
കെസിഎൽ ഫൈനൽ (Image Courtesy : KCL X)
jenish-thomas
Jenish Thomas | Published: 18 Sep 2024 17:48 PM

തിരുവനന്തപുരം : മലയാള മണ്ണിലെ ക്രിക്കറ്റിന് ഒരു ഗ്ലാമർ പരിവേഷം നൽകികൊണ്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കേരള ക്രിക്കറ്റ് ലീഗിന് (Kerala Cricket League) തുടക്കം കുറിച്ചത്. ആറ് ടീമുകൾ മാറ്റുരച്ച് കെസിഎയുടെ പ്രഥമ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന് ഇന്ന് സെപ്റ്റംബർ 18-ാം തീയതി നടക്കുന്ന ഫൈനലോടെ തിരശ്ശീല വീഴുകയാണ്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഏരീസ് കൊല്ലം സെയിലേഴ്സുമാണ് പ്രഥമ കെസിഎൽ (KCL Final 2024) കിരീടത്തിനായി ഇന്ന് ഏറ്റുമുട്ടുക. തീരുവനന്തപുരം കാര്യവട്ടം ഗ്രീഫീൽഡ് സ്റ്റേഡയത്തിൽ വെച്ച് വൈകിട്ട് 6.45നാണ് കലാശപ്പോരാട്ടം.

ഏരീസ് കൊല്ലം സെയിലേഴ്സ്

സെമിയിൽ തൃശൂർ ടൈറ്റൻസിനെ തകർത്താണ് ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഏരീസ് കൊല്ലം സെയിലേഴ്സ് ഫൈനലിലേക്കെത്തുന്നത്. 16 റൺസിനാണ് തിരുവനന്തപുരം ടീമിനെ ഏരീസ് കൊല്ലം തോൽപ്പിക്കുന്നത്. ലീഗ് ഘട്ടത്തിൽ രണ്ട് തോൽവി മാത്രം നേരിട്ട കൊല്ലം ടീം ഒന്നാം സ്ഥാനത്തായിട്ടാണ് ഫിനിഷ് ചെയ്തത്. മികച്ച ഫോമിലുള്ള കേരളത്തിൻ്റെ വെറ്ററൻ താരം സച്ചിൻ ബേബിയിലാണ് കൊല്ലത്തിൻ്റെ പ്രതീക്ഷ. ലീഗിൽ ഇതുവരെ ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമാണ് താരം നേടിട്ടുള്ളത്. ലീഗിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് കേരള മുൻ റഞ്ജി ക്യാപ്റ്റൻ. ഒപ്പം ബോളിങ്ങിൽ ഷറഫൂദ്ദീനും ബിജു നാരായണനും കൊലത്തിന് കൂടുതൽ കിരീട പ്രതീക്ഷ നൽകുന്നത്. ഇവയ്ക്ക് പുറമെ ലീഗ് ഘട്ടത്തിൽ രണ്ട് തവണ കാലിക്കറ്റിനെ തോൽപ്പിച്ചതിൻ്റെ മേൽക്കൈയും സെയിലേഴ്സിനുണ്ട്.

ALSO READ : ICC : ആ വേർതിരിവ് ഇനി വേണ്ട; പുരുഷ, വനിത ലോകകപ്പുകളുടെ സമ്മാനത്തുക തുല്യമാക്കി ഐസിസി

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

സൈമി-ഫൈനലിൽ കൈവിട്ടു പോയി എന്ന കരുതിയ മത്സരം തിരിച്ചുപിടിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും ഫൈനലിലേക്കെത്തുന്നത്. ആതിഥേയരായ ട്രിവാൻഡ്രം റോയൽസിനെ 18 റൺസിനാണ് ഗ്ലോബ്സ്റ്റാർസ് തോൽപ്പിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്സ്റ്റാർസ് റോയൽസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് വിജയലക്ഷ്യം ഉയർത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥയേർ ഒന്നിന് 137 റൺസ് എന്ന ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് കോഴിക്കോടൻ ടീമിൻ്റെ തിരിച്ചുവരവ്. 137ന് രണ്ടാം വിക്കറ്റ് വീണതിന് ശേഷം റോയൽസിന് 18 റൺസെ സ്കോർ ബോർഡിലേക്ക് ചേർക്കാനായുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ അഖില സ്കറിയയാണ് ഗ്ലോബ്സ്റ്റാർസിൻ്റെ വിജയശിൽപി. ലീഗ് ഘട്ടത്തിൽ ഏഴ് ജയവും മൂന്ന് തോൽവിയുമായി രണ്ട് സ്ഥാനത്തെത്തിയാണ് കാലിക്കറ്റ് ടീം സെമിയിലേക്ക് പ്രവേശിക്കുന്നത്. ബാറ്റിങ്ങിൽ സൽമാൻ നിസാറും റോഹൻ കുന്നുമ്മല്ലിലുമാണ് കാലിക്കറ്റിൻ്റെ പ്രതീക്ഷ.

ഏരീസ് കൊല്ലം സെയിലേഴ്സ്-കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎൽ ഫൈനൽ എവിടെ, എപ്പോൾ കാണാം?

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് ഏരീസ് കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിലുള്ള കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ. ഇന്ത്യൻ സമയം വൈകിട്ട് 6.45നാണ് മത്സരത്തിന് തുടക്കം കുറിക്കുക. കലാശപ്പോരാട്ടത്തിന് ആവേശം കുറിക്കാൻ ആറ് മണി മുതൽ ഗായകൻ സൂരജ് സന്തോഷ് അവതരിപ്പിക്കുന്ന പ്രത്യേക ലൈവ് മ്യൂസിക് ഇവൻ്റെ കെസിഎൽ അവതരിപ്പിക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ കാണികൾക്ക് പൂർണ്ണമായും സൗജന്യ പ്രവേശനം ലഭിക്കുന്നതാണ്.

ഏരീസ് കൊല്ലം സെയിലേഴ്സ്-കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎൽ ഫൈനൽ ലൈവായി എവിടെ കാണാം?

സ്റ്റാർ നെറ്റ്വർക്കിനാണ് കെസിഎൽ മത്സരങ്ങളുടെ സാറ്റ്ലൈറ്റ് സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് 1 ചാനലിലൂടെ ഏരീസ് കൊല്ലം സെയിലേഴ്സ്-കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎൽ ഫൈനൽ മത്സരം ടെലിവിഷനിൽ ലൈവായി കാണാൻ സാധിക്കും. ഫാൻകോഡ് സ്പോർട്സ് പ്ലാറ്റ്ഫോമാണ് കെസിഎല്ലിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫാൻകോഡ് ആപ്ലിക്കേഷനിലൂടെ കെസിഎൽ ഫൈനൽ മത്സരം തത്സമയം ഓൺലൈനിലൂടെ കാണാൻ സാധിക്കും.

Latest News