Under 19 T20 Women’s World Cup: എതിരാളികളെ എറിഞ്ഞു വീഴ്ത്താൻ വീണ്ടും ജോഷിത; ലോകകപ്പ് ടീമിൽ ഇടംപിടിച്ച് വയനാട്ടുകാരി

Joshitha VJ Selected for U19 World Cup: സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയായ ജോഷിത, കൽപറ്റ ​ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്. 16 ടീമുകളെ 4 ​ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.

Under 19 T20 Womens World Cup: എതിരാളികളെ എറിഞ്ഞു വീഴ്ത്താൻ വീണ്ടും ജോഷിത; ലോകകപ്പ് ടീമിൽ ഇടംപിടിച്ച് വയനാട്ടുകാരി

Vj Joshitha

Updated On: 

25 Dec 2024 12:40 PM

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി പെൺതിളക്കം ഇനിയും തുടരും. ഐസിസി അണ്ടര്‍ 19 വനിത ടി 20 ലോകകപ്പിനുള്ള 15 അം​ഗ ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് വയനാട് സ്വദേശി വി.ജെ ജോഷിത. മലേഷ്യയിൽ 18-ന് തുടക്കമാകുന്ന ലോകകപ്പ് ഫെബ്രുവരി 2 വരെ നീണ്ടുനിൽക്കും. പ്രഥമ അണ്ടര്‍ 19 ഏഷ്യാ കപ്പിൽ കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു വി.ജെ ജോഷിത. ടൂർണമെന്ററിലെ പ്രകടനമാണ് ലോകകപ്പ് ടീമിലേക്ക് താരത്തിന് അവസരമൊരുങ്ങിയത്. ബം​ഗ്ലാദേശിനെതിരായ ഫൈനലിൽ താരം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

കഴിഞ്ഞ 7 വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണ​ഗിരിയിലുള്ള അക്കാദമിയിലാണ് താരം പരിശീലിക്കുന്നത്. ടി ദീപ്തി, ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവർക്ക് കീഴിലാണ് പരിശീലനം. കഴിഞ്ഞ വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്‍റെ നെറ്റ് ബൗളറായിരുന്ന താരം, ഈ വർഷം ഡബ്യൂപിഎല്ലിൽ അരങ്ങേറും. താരലേലത്തിലൂടെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു 10 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിച്ചത്. മുൻ കേരള അണ്ടർ 19 ടീം ക്യാപ്റ്റനായിരുന്ന താരം അണ്ടർ 23 ടീമിലും സീനിയർ ടീമിലും അംഗമാണ്.

ALSO READ: Sanju Samson : സഞ്ജു ഉണ്ടാകുമോ ചാമ്പ്യന്‍സ് ട്രോഫിക്ക് ? പ്രതീക്ഷ വേണോ ?

മിന്നുമണി, സജന സജീവൻ, നജ്‌ല എന്നിവർക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കാലെടുത്ത് വയ്ക്കുന്ന വയനാട്ടിൽ നിന്നുള്ള പ്രതിഭയാണ് ജോഷിത. സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയായ ജോഷിത, കൽപറ്റ ​ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്. 16 ടീമുകളെ 4 ​ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. അണ്ടർ 19 ലോകകപ്പിൽ ജനുവരി 19നാണ് ഇന്ത്യയുടെ ആദ്യ മത്സരം. വെസ്റ്റിൻഡീസാണ് എതിരാളികൾ. ഗ്രൂപ്പ് എയിൽ മലേഷ്യ, ശ്രീലങ്ക, വെസ്റ്റിൻഡീസ് ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ ജനുവരി 21ന് മലേഷ്യയുമായും 23ന് ശ്രീലങ്കയുമായും ഇന്ത്യക്ക് മത്സരങ്ങളുണ്ട്. നിലവി‌ലെ ചാമ്പ്യന്മാരാണ് ടീം ഇന്ത്യ.

നിക്കി പ്രസാദാണ് 15 അം​ഗ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. അണ്ടര്‍ 19 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീം: നിക്കി പ്രസാദ്‌ (ക്യാപ്റ്റന്‍), സനിക ചക്ലെ, ജി. ത്രിഷ, ജി. കമാലിനി (വൈസ് ക്യാപ്റ്റന്‍), ഭാവിക അഹിരെ, ഈശ്വരി അവസരെ, വി.ജെ. ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിതാ കിഷോര്‍, എം.ടി. ശബ്നം, എസ്. വൈഷ്ണവി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും