Santosh Trophy 2024: കൊച്ചിയിൽ നിന്ന് മഞ്ചേരി വരെ, കേരളത്തിൻ്റെ ഏഴ് സന്തോഷ കീരീടങ്ങൾ! ഹൈദരാബാദിലും ചരിത്രം പിറക്കുമോ?

Kerala Santosh Trophy History: 16-ാം സന്തോഷ് ട്രോഫി ഫെെനലിനാണ് കേരളം ഒരുങ്ങുന്നത്. ഏഴ് തവണ ജേതാക്കളായ കേരളം, എട്ട് തവണ റണ്ണേഴ്സ് അപ്പുമായി. അതേസമയം 47-ാം തവണ സന്തോഷ് ട്രോഫി ഫൈനലിനിറങ്ങുന്ന ബം​ഗാളിന്റെ ലക്ഷ്യം 33-ാം കിരീടം.

Santosh Trophy 2024: കൊച്ചിയിൽ നിന്ന് മഞ്ചേരി വരെ, കേരളത്തിൻ്റെ ഏഴ് സന്തോഷ കീരീടങ്ങൾ! ഹൈദരാബാദിലും ചരിത്രം പിറക്കുമോ?

Santosh Trophy History

Published: 

31 Dec 2024 13:49 PM

പുതുവർഷപുലരിയിൽ കേരളത്തിന്റെ കായിക ഭൂപടത്തിന്റെ ഒരു അറ്റത്ത് സന്തോഷ് ട്രോഫി കിരീടമുണ്ടാകുമോ എന്ന ചിന്തയിലാണ് ഫുട്ബോൾ ആരാധകർ. എട്ടാം കിരീടം തേടി സന്തോഷ് ട്രോഫി പന്തുതട്ടാൻ കേരളം ഇന്നിറങ്ങും. ബം​ഗാളാണ് കേരളത്തിന്റെ എതിരാളികൾ.
ഇന്ത്യൻ ഫുട്ബോളിലെ എൽ ക്ലാസികോയ്ക്ക് വേദിയാകുക ഹെെദരാബാദ്. എട്ടാം കിരീടം തേടിയിറങ്ങുന്ന ജി സജ്ഞുവിനും സംഘത്തിനും മുന്നിലേക്ക് 32 തവണ ജേതാക്കളെന്ന തലയെടുപ്പോടെയാണ് ബം​ഗാൾ എത്തുന്നത്. ഇന്ത്യൻ ഫുട്ബോളിന് വിപി സത്യനെയും ഐഎം വിജയനെയുമെല്ലാം സംഭാവന ചെയ്ത കേരള ഫുട്ബോളിന്റെ സന്തോഷ് ട്രോഫിയിലെ കിരീടനേട്ടത്തെ കുറിച്ച് അറിയാം…

കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീടനേട്ടങ്ങൾ

സന്തോഷ് ട്രോഫിയിൽ കേരളം ആദ്യമായി വിജയ കിരീടം ചൂടിയത് 1973-ൽ ആയിരുന്നു. 1973 ഡിസംബർ 7ന് കൊച്ചിയിൽ നടന്ന ഫെെനലിൽ റെയിൽവേസിനെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീടനേട്ടം. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ഒളിമ്പ്യൻ സെെമൺ സുന്ദർ രാജ് പരിശീലിപ്പിച്ച കേരളാ ടീമിന്റെ ജയം. ഫെെനലിൽ കേരളത്തിന് തുണയായത് ക്യാപ്റ്റൻ മണിയുടെ കാലിൽ നിന്ന് പിറന്ന ഹാട്രിക് ​​​ഗോളുകൾ.

കേരളത്തിന്റെ രണ്ടാം സന്തോഷ് ട്രോഫി കിരീടനേട്ടത്തിന് വേണ്ടി വർഷങ്ങളോളം ഫുട്ബോൾ പ്രേമികൾക്ക് കാത്തിരിക്കേണ്ടി വന്നു. 1992-ലായിരുന്നു രണ്ടാം സന്തോഷ് ട്രോഫി കിരീടധാരണം. ഫെെനലിൽ ​ഗോവയെ തോൽപ്പിച്ചത് എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക്. ഇന്ത്യൻ ഫുട്ബോളിലെ പ്രതിരോധത്തിലെ വൻമതിലായിരുന്ന വിപി സത്യന് കീഴിലായിരുന്നു അന്ന് കേരളം കീരിടം ഉയർത്തിയത്. 1973-ൽ കിരീടം നേടിയ ടീമിന്റെ വെെസ് ക്യാപ്റ്റൻ ടിഎ ജാഫറായിരുന്നു പരിശീലകൻ.

1993-ൽ സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ കേരളം കിരീടം നിലനിർത്തി. കൊച്ചിയായിരുന്നു വേ​ദി. ടി എ ജാഫർ പരിശീലിപ്പിച്ച ടീം ഫെെനലിൽ മഹാരാഷ്ട്രയെ തോൽപ്പിച്ച് കിരീടം നിലനിർത്തി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു ജയം. ​കുരികേശ് മാത്യു ആയിരുന്നു കേരളത്തിന്റെ കപ്പിത്താൻ. വീണ്ടും ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം മുംബെെയിൽ കേരളം നാലാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. വി ശിവകുമാർ നായകനായ കേരളാ ടീം ഫെെനലിൽ ​ഗോവയെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. എം പിതാംബരൻ പരിശിലിപ്പിച്ച സംഘമായിരുന്നു 2001-ൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടിയത്.

പഞ്ചാബിനെ തോൽപ്പിച്ച് 2004ലും കേരളം ചാമ്പ്യന്മാരായി. ഡൽഹിയിൽ വച്ച് നടന്ന ഫെെനലിൽ ഇരുടീമുകളും രണ്ട് ​ഗോളുകളുമായി തുല്യശക്തിയായി നിലകൊണ്ടു. എക്സ്ട്ര ടെെമിൽ ക്യാപ്റ്റൻ സിൽവെസ്‌റ്റർ ഇ​ഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘവും കിരീടം സ്വന്തമാക്കി. കേരളപ്പിറവിയുടെ തലേന്ന ആ മത്സരം ആവേശോജ്ജ്വലമായിരുന്നു. കേരളം അഞ്ചാം കിരീടം നേടിയപ്പോൾ പരിശീലകൻ പീതാംബരന്റെ കീഴിൽ കേരളം നേടുന്ന രണ്ടാം കിരീടധാരണം കൂടിയായിരുന്നു 2004-ലേത്.

ALSO READ: Santosh Trophy 2024 Live Streaming : ലക്ഷ്യം എട്ടാം കിരീടം; കേരളം-ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ മത്സരം എവിടെ, എപ്പോൾ ലൈവായി കാണാം?

2004-ൽ സിൽവെസ്‌റ്റർ ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടതിന് ശേഷം ഏകദേശം ഒരു വ്യാഴവട്ട കാലത്തോളം കേരളം കാത്തിരുന്നതിന് ശേഷമായിരുന്നു കേരളത്തിന്റെ മറ്റൊരു കിരീടനേട്ടം. 2014-ൽ 10 വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫിയിൽ കേരളം വീണ്ടും കപ്പുയർത്തി. കൊൽക്കത്തയിൽ ബം​ഗാളിനെ തോൽപ്പിച്ചുള്ള കേരളത്തിന്റെ കിരീടധാരണം പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു. രാഹുൽ വി രാജായിരുന്നു കേരളത്തെ നയിച്ചത്. സതീവൻ ബാലൻ മുഖ്യ പരിശീലകൻ. വീണ്ടും 8 വർഷങ്ങൾക്ക് ശേഷമായിരുന്നു കേരളത്തിന്റെ അടുത്ത കീരീടനേട്ടം. 2022-ലെ കിരീടനേട്ടത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ ബിനോ ജോർജ്ജിന്റെ ശിക്ഷണത്തിൽ ഇറങ്ങിയ കേരളം ഫെെനലിൽ തോൽപ്പിച്ചത് ബം​ഗാളിനെ. ജിജോ ജോസഫും സംഘവും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ഏഴാം സന്തോഷ് ട്രോഫി കീരിടമുയർത്തിയത്. ഈ പട്ടികയിലേക്ക് ഇടംപിടിക്കാനാണ് നായകൻ ജി സ‍ഞ്ജുവും ബിബി തോമസും.

16-ാം സന്തോഷ് ട്രോഫി ഫെെനലിനാണ് കേരളം ഒരുങ്ങുന്നത്. ഏഴ് തവണ ജേതാക്കളായ കേരളം, എട്ട് തവണ റണ്ണേഴ്സ് അപ്പുമായി. അതേസമയം 47-ാം തവണ സന്തോഷ് ട്രോഫി ഫൈനലിനിറങ്ങുന്ന ബം​ഗാളിന്റെ ലക്ഷ്യം 33-ാം കിരീടം. കഴിഞ്ഞ 10 വർഷത്തിനിടെ ഒരു തവണ പോലും സന്തോഷ് ട്രോഫിയിൽ ബം​ഗാൾ കിരീടം നേടിയിട്ടില്ല. ഈ നാണക്കേട് കൂടി മറക്കാനാകും ഇന്ന് ഹെെദരാബാ​ദിലെ ബാലയോ​ഗി സ്റ്റേഡിയത്തിൽ ടീം ഇറങ്ങുക.

സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ കേരളവും ബം​ഗാളും അഞ്ചാമത്തെ തവണയാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. നാല് തവണയും കീരിട ജേതാക്കളെ നിർണയിച്ചത് പെനാൽറ്റി ഷൂട്ടൗട്ട്. ഇരു ടീമുകളും രണ്ട് തവണ വീതം കപ്പിൽ മുത്തമിട്ടു. 2014-ലും 2022-ലും ബം​ഗാളിനെ തോൽപ്പിച്ചാണ് കേരളം സന്തോഷ് ട്രോഫിയിൽ കപ്പുയർത്തിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ