Oman vs Kerala: ഏതൊമാൻ?, ഒമാനൊക്കെ തീർന്നു; രോഹൻ കുന്നുമ്മലിൻ്റെ സെഞ്ചുറി മികവിൽ ഒമാനെ കെട്ടുകെട്ടിച്ച് കേരളം

Kerala Wins Against Oman: ഒമാൻ ചെയർമാൻസ് ഇലവരെ നാല് വിക്കറ്റിന് വീഴ്ത്തി കേരളം. പര്യടനത്തിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലാണ് കേരളത്തിനായി തിളങ്ങിയത്.

Oman vs Kerala: ഏതൊമാൻ?, ഒമാനൊക്കെ തീർന്നു; രോഹൻ കുന്നുമ്മലിൻ്റെ സെഞ്ചുറി മികവിൽ ഒമാനെ കെട്ടുകെട്ടിച്ച് കേരളം

രോഹൻ കുന്നുമ്മൽ

Published: 

22 Apr 2025 | 07:39 AM

ഒമാൻ പര്യടനത്തിൽ തിളക്കമുള്ള തുടക്കവുമായി കേരളം. ഒമാൻ ചെയർമാൻസ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം വീഴ്ത്തിയത്. ചെയർമാൻസ് ഇലവൻ മുന്നോട്ടുവച്ച 327 റൺസെന്ന വമ്പൻ വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെ കേരളം മറികടന്നു. സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലാണ് കേരളത്തിൻ്റെ വിജയശില്പി. സൽമാൻ നിസാറും ഷോൺ റോജറും ഫിഫ്റ്റിയടിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഒമാന് ഓപ്പണർമാർ ചേർന്ന് ഗംഭീര തുടക്കം നൽകി. 137 റൺസാണ് ആദ്യ വിക്കറ്റിൽ ജതീന്ദർ സിംഗും ആമിർ കലീമും ചേർന്ന് കൂട്ടിച്ചേർത്തത്. 73 റൺസ് നേടിയ ആമിർ കലീം പുറത്തായതാണ് വഴിത്തിരിവായത്. പിന്നീട് ഇടയ്ക്കിടെ കേരളം വിക്കറ്റ് കണ്ടെത്തി. മറ്റ് ഒമാൻ ബാറ്റർമാർക്കൊന്നും ഉയർന്ന സ്കോർ നേടാനായില്ല. ഇതോടെ 50 ഓവറിൽ 326 റൺസെടുക്കുന്നതിനിടെ ഒമാൻ ഓൾ ഔട്ടായി. 136 പന്തിൽ 150 റൺസ് നേടിയ ജതീന്ദർ സിംഗ് ഒമാൻ്റെ ടോപ്പ് സ്കോററായി. കേരളത്തിനായി ഈദൻ ആപ്പിൾ ടോമും എംഡി നിധീഷും നാല് വിക്കറ്റ് വീതം വീഴ്ത്തി.

Also Read: IPL 2025: രാജസ്ഥാൻ റോയൽസിന് കണ്ടകശനി; സഞ്ജു ആർസിബിക്കെതിരെയും കളിക്കില്ല

മറൂപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനും നല്ല തുടക്കം ലഭിച്ചു. രോഹൻ കുന്നുമ്മലും അഹ്മദ് ഇമ്രാനും ചേർന്ന് ആദ്യ വിക്കറ്റിൽ 64 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. എന്നാൽ, ഇമ്രാനും (23) ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും (0) ഒരു ഓവറിൽ മടങ്ങിയതോടെ കേരളം പരുങ്ങി. പിന്നാലെ രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, ഷോൺ റോജർ എന്നിവർ അവസരത്തിനൊത്തുയരുകയായിരുന്നു. രോഹനും സൽമാനും ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 146 റൺസ് കൂട്ടുകെട്ട് കേരളത്തിന് മേൽക്കൈ നൽകി. 109 പന്തുകളിൽ 12 ബൗണ്ടറിയും നാല് സിക്സറും സഹിതം 122 റൺസ് നേടിയ രോഹൻ പുറത്തായതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു.

സൽമാൻ നിസാറും ഷോൺ റോജറും ചേർന്ന് നാലാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. 91 പന്തിൽ 87 റൺസ് നേടി സൽമാൻ മടങ്ങി. പിന്നാലെ 48 പന്തിൽ 56 റൺസ് നേടിയ ഷോൺ റോജറും അബ്ദുൽ ബാസിത്തും (1) പുറത്തായെങ്കിലും അക്ഷയ് മനോഹറും (12 പന്തിൽ 19 നോട്ടൗട്ട്) ഷറഫുദീനും (4 നോട്ടൗട്ട്) കേരളത്തിന് വിജയം സമ്മാനിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
റോണോ ഇല്ല, മെസി ബാല​ൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ; കിട്ടിയാൽ റെക്കോർഡുകളുടെ പൊടിപൂരം!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ