Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!

Lionel Messi GOAT India Tour 2025: ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025' ഭാഗമായി കൊല്‍ക്കത്തയിലെത്തുന്ന അദ്ദേഹം ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങും.

Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!

Lionel Messi

Published: 

11 Dec 2025 21:09 PM

ഫുട്ബോൾ ഇതിഹാസം ലയണൽ മെസി നാളെ ഇന്ത്യയിലെത്തും. ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ​മെസ്സിക്കൊപ്പമെത്തും. ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025’ ഭാഗമായി കൊല്‍ക്കത്തയിലെത്തുന്ന അദ്ദേഹം ഹൈദരാബാദ്, മുംബൈ, ഡല്‍ഹി നഗരങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങും.

13ന് കൊൽക്കത്തയിൽ രാവിലെ 9:30 മുതൽ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമാകും. ശേഷം ഉച്ചയ്ക്ക് 2 മണിക്ക് ഹൈദരാബാദിലേക്ക് പോകും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 7v7 ഫുട്ബോൾ മത്സരത്തിലും താരം പങ്കെടുക്കുന്നതാണ്. വൈകുന്നേരം ഒരു സംഗീത പരിപാടിയും ഉണ്ടായിരിക്കും.

ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ മൂന്ന് മണിക്കൂര്‍ നീളുന്ന പരിപാടികളിലും മെസിയും കൂട്ടരും പങ്കെടുക്കും. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകളും ഡിസ്ട്രിക് ആപ്പ് വഴി ലഭ്യമാണ്. 20 മിനിറ്റ് പ്രദര്‍ശന മത്സരത്തോടെ സ്റ്റേഡിയം ഇവന്റ് ആരംഭിക്കും. സിംഗരേണി ആര്‍ആര്‍-9 ഉം അപര്‍ണ മെസ്സി ഓള്‍ സ്റ്റാര്‍സും തമ്മിലാണ് മല്‍സരം നടക്കുന്നത്.

മെസിക്കൊപ്പം ഫോട്ടോ

 

ഹൈദരാബാദിൽ എത്തുന്ന മെസിക്കൊപ്പം ആരാധകർക്ക് ഫോട്ടോ എടുക്കാനുള്ള അവസരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ജിഎസ്‌ടി ഉൾപ്പെടെ ഓരോ ഫോട്ടോയ്ക്കും 9.95 ലക്ഷം രൂപ നൽകേണ്ടിവരുമെന്ന് ‘ദി ഗോട്ട് ടൂർ’ സംഘാടക സമിതിയുടെ ഉപദേഷ്ടാവായ പാർവതി റെഡ്ഡി അറിയിച്ചു. 100 എക്‌സ്‌ക്ലൂസീവ് സ്ലോട്ടുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഫലക്‌നുമ പാലസില്‍ ഇതിനായി മീറ്റ് ആന്റ് ഗ്രീറ്റ് സെഷന്‍ ഉണ്ടാവുന്നതാണ്. ഫോട്ടോ എടുക്കുന്നതിനുള്ള അവസരത്തിനായി ഡിസ്ട്രിക് ആപ്പില്‍ ബുക്കിങ് ആരംഭിച്ചതായും പാര്‍വതി റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചു.

Related Stories
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
Virat Kohli: വിരാട് കോലിയുടെ ക്ഷേത്ര സന്ദർശനങ്ങൾ വൈറലാകുന്നു…. മാറ്റം തുടങ്ങുന്നത് ഇവിടെ നിന്ന്
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്