Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
Smriti Mandhana and Palash Muchhal: നിന്ന് പിന്മാറിയെങ്കിലും സ്മൃതിയുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും പലാഷ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യതിട്ടില്ല. മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് സ്മൃതിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ ഇപ്പോഴും പലാഷിന്റെ ഇൻസ്റ്റാഗ്രാമിലുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹം ഇനി നടക്കില്ല എന്ന് ഉറപ്പായി. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിൽ സ്മൃതി തന്നെയാണ് വിവാഹം റദ്ദാക്കിയതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെ ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ഇരുവരും. അതേസയമം, പലാഷ് ഇപ്പോഴും സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്.
ഇന്ത്യൻ ടീമിൽ സ്മൃതിയുടെ അടുത്ത കൂട്ടുകാരിയായ ജെമീമ റോഡ്രിഗസും ഇന്‍സ്റ്റഗ്രാമില്‍ പലാഷിനെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. വിവാഹത്തിൽ നിന്ന് പിന്മാറിയെങ്കിലും സ്മൃതിയുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും പലാഷ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യതിട്ടില്ല. മുംബൈ ഡി വൈ പാട്ടില്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് സ്മൃതിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ ഇപ്പോഴും പലാഷിന്റെ ഇൻസ്റ്റാഗ്രാമിലുണ്ട്.
നവംബര്‍ 20-നായിരുന്നു സ്മൃദിയും പലാഷ് മുഛലും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇക്കാര്യം സ്മൃതി മന്ദാന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രസകരമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ രണ്ട് ദിവസം നീണ്ടു നിന്ന് വിവാഹച്ചടങ്ങുകളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് നവംബര്‍ 23-നായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്.
Also Read:‘അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന
എന്നാൽ വിവാഹാഘോഷങ്ങള്‍ക്കിടെയാണ് പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിച്ചതിനു പിന്നാലെ പലാഷ് മുഛലുമായുള്ള വിവാഹം മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് സ്മൃതി മന്ദാന നീക്കം ചെയ്തുവെന്ന വാർത്ത ഏവരിലും സംശയത്തിനു ഇടയാക്കി.
പിന്നീട് ഇതുമായി ബന്ധപ്പെട്ട വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ഇതിനിടെയിൽ പലാഷ് മുഛലിന് മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടെന്നും ഇരുവരും തമ്മിലുള്ള ചില രഹസ്യ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിച്ചു. തുടര്‍ന്നാണ് സ്മൃതിയും കുടുംബവും വിവാഹം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രചാരണം. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നില്ല. പിന്നാലെയാണ് പലാഷുമായുള്ള വിവാഹം വേണ്ടെന്നുവെച്ചുവെന്ന് അറിയിച്ച് സ്മൃദി രംഗത്ത് എത്തിയത്.