​കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം! മെസി ഇന്റർ മയാമി വിടും, ലക്ഷ്യം റൊസാരിയോയിലെ ബാല്യകാല ക്ലബ്: റിപ്പോർട്ട്

Will Lionel Messi leave Inter Miami in 2027?: പിതാവിന്റെ വിയോഗത്തിന് ആഴ്ചകൾക്ക് പിന്നാലെ മെസി അ‌ർജന്റീനയുടെ ദേശീയ ടീമിൽ നിന്ന് വിരമിച്ചിരുന്നു. മെസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ അ‌ർജന്റീന മെസിക്കായി വമ്പൻ വിരമിക്കൽ മത്സരം ഒരുക്കുകയും ചെയ്തിരുന്നു. ദേശീയ ടീമിലെ വിരമിക്കലിന് ശേഷവും മയാമിയിൽ കളി തുടരുന്ന മെസി മികച്ച ഫോമിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്.

​കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം! മെസി ഇന്റർ മയാമി വിടും, ലക്ഷ്യം റൊസാരിയോയിലെ ബാല്യകാല ക്ലബ്: റിപ്പോർട്ട്

Is Lionel Messi Heading From Inter Miami To Newell's Old Boys

Published: 

30 Oct 2026 | 02:22 PM

ഫുട്ബോളിൽ സാധ്യമായ ഏതാണ്ട് എല്ലാ കൊടുമുടികളും കീഴടക്കിയ അ‌ർജന്റീന ഇതിഹാസം ലയണൽ മെസി നിലവിലെ ക്ലബ്ബായ ഇന്റർ മയാമിയിൽ നിന്ന് 2027ൽ റൊസാരിയോയിലെ തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഗോൾ അ‌ടക്കമുള്ള പ്രമുഖ രാജ്യന്തര സ്പോർട്സ് മീഡിയകൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2027 ജനുവരിയിൽ മെസിയെ നാട്ടിലെത്തിക്കാനുള്ള പദ്ധതികളിലാണ് അർജന്റീനൻ ക്ലബ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ കളിക്കുന്ന മെസിക്ക് 2028 ഡിസംബർ വരെ അ‌വരുമായി കരാറുണ്ട്. അതിനാൽ മിയാമി വിട്ട് താരം സ്ഥിരമായി കൂടുമാറാൻ സാധ്യത കുറവാണ്.

പിതാവിന്റെ വിയോഗത്തിന് പിന്നാലെ മെസി അ‌ർജന്റീനയുടെ ദേശീയ ടീമിൽ നിന്ന് വിരമിച്ചിരുന്നു. മെസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ അ‌ർജന്റീന മെസിക്കായി വമ്പൻ വിരമിക്കൽ മത്സരം ഒരുക്കുകയും ചെയ്തിരുന്നു. ദേശീയ ടീമിലെ വിരമിക്കലിന് ശേഷവും മയാമിയിൽ കളി തുടരുന്ന മെസി മികച്ച ഫോമിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇതിനിടെയാണ് തന്റെ ബാല്യകാല ക്ലബിലേക്ക് മെസി എത്തിയേക്കും എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

Also Read: B.O.A.T ന് ഇത്ര പവറോ! 15 മിനിറ്റ് ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ വിളയാട്ടം; 15 ​ഗോളിനപ്പുറം ചരിത്രം

ന്യൂവെൽസ് ഓൾഡ് ബോയ്സിലേക്ക് തിരിച്ചെത്തുന്നത് മെസിക്ക് ​വൈകാരികമായി ഏറെ താൽപര്യമുള്ള കാര്യമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്പിലേക്ക് ചേക്കേറുന്നതിന് മുൻപ് മെസി ഫുട്ബോൾ കളിച്ച് വളർന്നത് റോസാരിയോയിലുള്ള ന്യൂവെൽസ് ഓൾഡ് ബോയ്സ് അക്കാദമിയിലാണ്. എന്നാൽ അന്ന് അ‌വരുടെ സീനിയർ ടീമിനായി ഔദ്യോഗിക മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഈ ഒരു കടം മെസി അ‌ടുത്തവർഷം തീർത്തേക്കും.

മയാമിയുമായി മെസിയുടെ കരാർ നിൽക്കുന്നതിനാൽ എംഎൽഎസ് (MLS) ലെ മത്സരക്രമങ്ങളിലെ മാറ്റങ്ങളും മറ്റും കണക്കിലെടുത്ത്, 2027 ജനുവരിയിൽ ആറുമാസത്തെ ലോൺ അടിസ്ഥാനത്തിൽ മെസിയെ സ്വന്തമാക്കാനാണ് ന്യൂവെൽസ് ഓൾഡ് ബോയ്സ് ആലോചിക്കുന്നത്. ഈ നീക്കത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഔദ്യോഗികമായ അന്തിമ തീരുമാനങ്ങളോ കരാറുകളോ ഇതുവരെ ആയിട്ടില്ല.

ഇന്റർ മയാമിയിൽ കളിച്ചുകൊണ്ടിരിക്കുന്ന മെസി ടീമിന്റെ നട്ടെല്ലാണ്. മെസി വന്നതിന് ശേഷമാണ് അ‌ന്താരാഷ്ട്ര തലത്തിൽ ഫുട്ബോൾ പ്രേമികൾക്കിടയിൽ മയാമി കൂടുതൽ ശ്രദ്ധ നേടിയത്. ദേശീയ ടീമിലെ വിരമിക്കലിന് പിന്നാലെ ആരാധകർ മെസിയുടെ കളികാണാനുള്ള മാർഗം ഇന്റർ മയാമി മത്സരങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്. 25 വർഷത്തിലേറെയായി യൂറോപ്പിലും പുറത്തുമായി കളിക്കുന്ന മെസ്സി തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങുമെന്ന നിലയ്ക്കുള്ള റിപ്പോർട്ടുകൾ ഫുട്ബോൾ ലോകത്ത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.

English Summary

Reports suggest that Argentine legend Lionel Messi could join his childhood club, Newell’s Old Boys in Rosario, from Inter Miami in 2027. Since Messi is under contract with Inter Miami until December 2028, a permanent move to another team is unlikely. According to the reports, Newell’s Old Boys are considering acquiring Messi on a six-month loan deal starting in January 2027.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം