IPL 2025: കെ.എൽ. രാഹുലിനെ കെെവിട്ട് ലക്നൗ; പകരക്കാരനായി നിലനിർത്തിയത് ഈ താരത്തെ

Lucknow Super Giants: കഴിഞ്ഞ സീസണിൽ രാഹുലിന് കീഴിൽ ഏഴാം സ്ഥാനത്താണ് ലക്നൗ സൂപ്പർ ജയന്റ്സ് ഫിനിഷ് ചെയ്തത്. പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ വിമർശനം ഉയർന്നിരുന്നു.

IPL 2025: കെ.എൽ. രാഹുലിനെ കെെവിട്ട് ലക്നൗ; പകരക്കാരനായി നിലനിർത്തിയത് ഈ താരത്തെ

LSG Captain KL Rahul( Image Credits: PTI)

Updated On: 

29 Oct 2024 21:28 PM

ഐപിഎൽ 2025 സീസണുള്ള തയ്യാറെടുപ്പിലാണ് ഫ്രാഞ്ചെെസികൾ. ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഒക്ടോബർ 31- നകം ബിസിസിഐയ്ക്ക് കെെമാറേണ്ടതുണ്ട്. ടീമിൽ ആരെ ഉൾപ്പെടുത്തണം, ആരെയൊക്കെ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങൾ ടീം മാനേജ്മെന്റുകളുടെ അന്തിമ പരി​ഗണനയിലാണ്. ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലുമായി വേർപിരിഞ്ഞെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് .ടീം നിലനിർത്താൻ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ രാഹുൽ ഇടം നേടിയിട്ടില്ല.

രാഹുലിന് പകരക്കാരനെയും ടീം മാനേജ്മെന്റ് കണ്ടെത്തി. വെസ്റ്റിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പുരാനെയാണ് ലക്നൗ മാനേജ്മെന്റ് പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്.18 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്സും നിക്കോളാസ് പുരാനും തമ്മിലുള്ള സൈനിംഗ് പൂർത്തിയായതായി ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തു. ടീം ഉടമ സഞ്ജീവ് ഗോയങ്കയെ കാണാനും കരാറിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമായി നിക്കോളസ് പുരാൻ ചൊവ്വാഴ്ച ആർപിഎസ്ജി ഗ്രൂപ്പിൻ്റെ കൊൽക്കത്തയിലെ ഓഫീസിലെത്തിയതായാണ് വിവരം. 2023ൽ 16 കോടി രൂപയ്ക്കാണ് പൂരനെ ലക്നൗ ടീമിലെത്തിയത്. 2025-ൽ ലക്നൗവിനെ നയിക്കുന്നത് നിക്കോളാസ് പുരാൻ ആണെന്ന റിപ്പോർട്ടുകളുമുണ്ട്.

“ടീമിനോട് 100 ശതമാനം പ്രതിബദ്ധത പുലർത്തുന്ന താരമാണ് നിക്കോളാസ് പുരാൻ. ടീമിന്റെ വിജയത്തിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് സാധിക്കും. ഏത് ഓർഡിലും ബാറ്റ് ചെയ്യാൻ കഴിയും എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത”. എൽഎസ്ജി മാനേജ്മെന്റിന്റെ ഭാ​ഗമായ ഒരാൾ ക്രിക്ക്ബസിനോട് പറഞ്ഞു .നിക്കോളാസ് പുരാൻ, മായങ്ക് യാദവ്, രവി ബിഷ്ണോയ്, ആയുഷ് ബദോണി, മൊഹ്‌സിൻ ഖാൻ എന്നിവരെയാണ് എൽഎസ്ജി നിലനിർത്തിയിരിക്കുന്നത്. 69 കോടി രൂപയാണ് അഞ്ച് പേർക്കും വേണ്ടി ചെലവഴിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ രാഹുലിന് കീഴിൽ ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ക്യാപ്റ്റന്റെ മോശം പ്രകടനം മാനേജ്മെന്റിനെ പലപ്പോഴും പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യൻ ടീമിലും തുടരെ പരാജയപ്പെടുകയാണ് രാഹുൽ. ഇതെല്ലാം പരി​ഗണിച്ചാണ് ലക്നൗ രാഹുലിനെ ഒഴിവാക്കിയതെന്നാണ് വിവരം. ലക്നൗ കെെവിട്ടതോടെ ഈ വർഷത്തെ മെ​ഗാ താരലേലത്തിൽ രാഹുലുമുണ്ടാകും. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു, ചെന്നെെ സൂപ്പർ കിം​ഗ്സ് എന്നീ ടീമുകൾ രാഹുലിനെ ടീമിലെത്തിക്കാനായി ശ്രമിക്കുന്നുണ്ട്.

അതേസമയം, ​ഗുജറാത്ത് ടെെറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ, റാഷിദ് ഖാൻ, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ എന്നിവരെ നിലനിർത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ​ഗില്ലിന് കീഴിൽ ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022-ലെ അരങ്ങേറ്റ സീസണിൽ കീരിടം നേടിയ ടീമാണ് ​ഗുജറാത്ത് ടെെറ്റൻസ്. 2022-ലാണ് റാഷിദ് ഖാൻ ​ഗുജറാത്തിലെത്തിയത്. ടീമിനായി ഇതുവരെ 65 വിക്കറ്റുകൾ വീഴ്ത്തി. 12 കളികളിൽ നിന്ന് സെഞ്ച്വറി ഉൾപ്പെടെ 527 റൺസാണ് സായ് സുദർശൻ ഐപിഎല്ലിൽ ​ഗുജറാത്തിനായി നേടിയത്. ‌‌‌‌ടീം ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും സായ് സുദർശൻ കളത്തിലിറങ്ങിയിട്ടുണ്ട്.

 

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ