5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Manu Bhaker: ഒളിമ്പിക്സിൽ സ്വർണം, ആ യാത്രയിലാണ് ഞാൻ; ട്രോളുകൾക്ക് മറുപടിയുമായി മനു ഭാക്കർ

Manu Bhaker: ഒളിമ്പിക്സ് മെഡലുമായി ഷോ നടത്തുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ ട്രോളിന് മറുപടിയുമായി മനു ഭാക്കർ. കരിയറിൽ ഇതുവരെ നേടിയ എല്ലാ മെഡലുകളും നിരത്തി വച്ചുകൊണ്ടുള്ള ചിത്രമാണ് മനു പങ്കുവച്ചിരിക്കുന്നത്. കൂടെ ഷൂട്ടിം​ഗ് യാത്രയെ കുറിച്ചുള്ള കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

Manu Bhaker: ഒളിമ്പിക്സിൽ സ്വർണം, ആ യാത്രയിലാണ് ഞാൻ; ട്രോളുകൾക്ക് മറുപടിയുമായി മനു ഭാക്കർ
Image Credits: Manu Bhaker X account
Follow Us
athira-ajithkumar
Athira CA | Published: 26 Sep 2024 15:11 PM

മുംബൈ: പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ മെഡൽ നേടിയത് മുതൽ എവിടെപ്പോയാലും അതുമായി നടക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മനു ഭാക്കർ. ഒരു ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങൾ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള പരിശ്രമം തുടരുക. ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുക എന്ന ആ​ഗ്രഹത്തിന് പിറകിലാണ് എന്റെ സഞ്ചാരം എന്ന് പറയുന്ന കുറിപ്പാണ് എക്സിൽ മനു ഭാക്കർ പങ്കുവച്ചിരിക്കുന്നത്. മെഡൽ നേട്ടത്തിന് പിന്നാലെ രാജ്യത്ത് തിരിച്ചെത്തിയ മനു ഭാക്കർ സ്വീകരണ യോ​ഗങ്ങൾ ഉൾപ്പെടെ മറ്റു പല പരിപാടികളിലും അതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നു. ഈ യോ​ഗങ്ങളിലെല്ലാം ഇരട്ട ഒളിമ്പിക്സ് മെഡലുമായാണ് താരം പങ്കെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിൽ മനുവിനെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്.

കരിയറിൽ നേ‍ടിയ എല്ലാ മെഡലുകളും നിരത്തി വച്ചുകൊണ്ട്, ഷൂട്ടിം​ഗ് യാത്രയെ കുറിച്ച് പ്രതിപാദിക്കുന്ന കുറിപ്പാണ് ഇന്ന മനു പങ്കുവച്ചിരിക്കുന്നത്. ” 14-ാം വയസിലായിരുന്നു ഷൂട്ടിം​ഗിലേക്ക് ഞാൻ എന്റെ ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. അവിടെ നിന്ന് ഇന്ന് ഈ കാണുന്ന മനുവിലേക്ക് എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങൾ എന്താണോ ആ​ഗ്രഹിക്കുന്നത്, ആ ലക്ഷ്യത്തിലെത്താൻ കഠിനമായി പരിശ്രമിക്കുക. ആ ലക്ഷ്യം പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആവേശം കൈവിടാതിരിക്കുക. ലക്ഷ്യത്തിലെത്തിച്ചേരാനുള്ള നിങ്ങളുടെ പരിശ്രമം നിങ്ങളെ അതിലേക്ക് കൂടുതൽ അടുപ്പിക്കും. നാം വിചാരിക്കുന്നതിനും അപ്പുറമാണ് നമ്മുടെ ഓരോരുത്തരുടെയും കഴിവ്. ഒളിമ്പിക്സിൽ രാജ്യത്തിനായി സ്വർണ മെഡൽ നേടുക എന്ന സ്വപ്നത്തിന് പിന്നാലെയാണ് ഞാൻ ഇപ്പോൾ. ആ ലക്ഷ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു”. – മനു എക്സിൽ കുറിച്ചു.

“>

 

വിമർശകർക്ക് മറുപടിയുമായി കഴിഞ്ഞ ദിവസവും താരം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. സാരി ഉടുത്ത് ഇരട്ട മെഡലുകൾ കഴുത്തിൽ അണിഞ്ഞു കൊണ്ടുള്ള ചിത്രമാണ് മനു പങ്കുവഹിച്ചത്. രാജ്യത്തിനായാണ് പാരിസ് ഒളിമ്പിക്സിൽ താൻ രണ്ട് മെഡലുകൾ നേടിയത്. ഒളിമ്പിക്സിന് ശേഷം ഏത് പരിപാടിക്ക് വിളിച്ചാലും സംഘാടകർ മെഡലുമായി വരാൻ സംഘാടകർ ആവശ്യപ്പെടാറുണ്ടെന്നും അതുമായി വേദികളിലേക്ക് പോകുന്നതിൽ അഭിമാനമാണുള്ളതെന്നും മനു കുറിച്ചു. എന്റെ ഒളിമ്പിക്സ് യാത്ര മനോഹരമായി പങ്കുവയ്ക്കാൻ കഴിയുന്ന രീതി ഇതാണെന്നും മനു കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിലെ അതിരുകവിഞ്ഞ വ്യക്തിഹത്യയ്ക്ക് എതിരെ ഒരു ദേശീയ മാധ്യമത്തോടും മനു ഭാക്കർ പ്രതികരിച്ചിരുന്നു. ഒളിമ്പിക്സ് മെഡലുമായി താൻ വേദികളിലേക്ക് പോകുമെന്നും അതിലെന്താണ് പ്രശ്നമെന്നുമായിരുന്നു മനുവിന്റെ ചോദ്യം.
പാരിസ് ഒളിമ്പിക്സിൽ താൻ നേടിയ മെഡലുകൾ കാണണമെന്ന ആ​ഗ്രഹം എല്ലാവരും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടാണ് ആ മെഡലുമായി താൻ ഓരോ യോ​ഗങ്ങളിലും പങ്കെടുക്കുന്നത്. മെഡലുമായി വരാൻ സംഘാടകരും അഭ്യർത്ഥിക്കാറുണ്ട്. അഭിമാനത്തോടെയാണ് മെഡലുമായുള്ള ഓരോ യാത്രയും. ഒളിമ്പിക്സിന് ശേഷം മെഡലുമായി നിൽക്കുന്ന എത്രയോ ചിത്രങ്ങളാണ് പകർത്തിയത്’ – മനു പറഞ്ഞു.

പാരിസ് ഒളിമ്പിക്സിൽ മനു ഭാക്കറിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനം, പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനം എന്നീ വിഭാ​ഗങ്ങളിലാണ് മനു വെങ്കല മെഡൽ സ്വന്തമാക്കിയത്.

 

Latest News